x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

17 വ​ർ​ഷ​ത്തി​നി​ടെ ച​രി​ഞ്ഞ​ത് 1765 ആ​ന​ക​ൾ

വെബ് ഡെസ്ക്
Published: November 17, 2026 07:04 AM IST | Updated: November 17, 2026 07:04 AM IST

ന്യൂ​ഡ​ൽ​ഹി: വൈ​ദ്യു​താ​ഘാ​തം മു​ത​ലു​ള്ള അ​ത്യാ​ഹി​ത​ങ്ങ​ൾ​മൂ​ലം 2009 മു​ത​ൽ ഇ​തു​വ​രെ രാ​ജ്യ​ത്ത് 1765 ആ​ന​ക​ൾ ച​രി​ഞ്ഞ​താ​യി കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം. വേ​ട്ട​യാ​ട​ലും വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന​തും മ​ര​ണ​കാ​ര​ണ​ങ്ങ​ളി​ലു​ണ്ടെ​ന്നു വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷ​യി​ൽ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.


ഇ​ക്കാ​ല​യ​ള​വി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് 1185 ആ​ന​ക​ൾ ച​രി​ഞ്ഞു. ട്ര​യി​ൻ ഇ​ടി​ച്ച് 277 എ​ണ്ണ​ത്തി​നും വേ​ട്ട​യാ​ട​ൽ മൂ​ലം 222 ആ​ന​ക​ൾ​ക്കും ജീ​വ​ൻ ന​ഷ്ട​മാ​യി. വി​ഷം അ​ക​ത്തു​ചെ​ന്നു ച​രി​ഞ്ഞ​ത് 81 ആ​ന​ക​ളാ​ണ്. ആ​ന​ത്താ​ര​ക​ളോ​ടു ചേ​ർ​ന്നു​ള്ള അ​ന​ധി​കൃ​ത വൈ​ദ്യു​തി​വേ​ലി​ക​ളും താ​ഴ്ന്നു​കി​ട​ക്കു​ന്ന വൈ​ദ്യു​തി​ക്ക​ന്പി​ക​ളും എ​ല്ലാം അ​ത്യാ​ഹി​ത​ങ്ങ​ൾ​ക്കു വ​ഴി​തെ​ളി​ക്കു​ന്നു​ണ്ടെ​ന്ന് വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ അ​മി​ത് ഗു​പ്ത ചൂ​ണ്ടി​ക്കാ​ട്ടി.

ഒ​ഡി​ഷ, ക​ർ​ണാ​ട​ക, ആ​സാം തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളാ​ണ് ആ​ന​ക​ളു​ടെ അ​പ​ക​ട​നി​ര​ക്കി​ൽ മു​ന്നി​ലെ​ന്നും മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു.

Tags : elephants died Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up