Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Died

Kerala

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 9.96 കോ​ടി അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ 9.96 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. കോ​വി​ഡ് മൂ​ലം കു​ടും​ബ​ത്തി​ലെ പ്ര​ധാ​ന വ​രു​മാ​ന​ദാ​യ​ക​ർ മ​രി​ച്ച ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ധ​ന​സ​ഹാ​യം.

ഇ​ത്ത​രം ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി പ്ര​തി​മാ​സം 5,000 രൂ​പ വീ​തം മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.

കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ർ​മാ​രു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്ന് തു​ക അ​നു​വ​ദി​ച്ച​ത്. സാ​മ്പ​ത്തി​ക പ്ര​യാ​സ​ത്തി​ലാ​യ നി​ര​വ​ധി​യേ​റെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഈ ​തു​ക വ​ലി​യ ആ​ശ്വാ​സ​മാ​കും.

National

കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നുവീണ് നാലു സ്ത്രീകൾ മരിച്ചു

ഇ​​​ൻ​​​ഡോ​​​ർ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ കാ​​​ല​​​പ്പ​​​ഴ​​​ക്ക​​​മു​​​ള്ള കെ​​​ട്ടി​​​ടം പൊ​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് നാലു സ്ത്രീ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു.നാ​​​ലുപേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ഇ​​​ൻ​​​ഡോ​​​ർ ജി​​​ല്ല​​​യി​​​ലെ സാ​​​ൻ​​​വെ​​​ർ പ​​​ട്ട​​​ണ​​​ത്തി​​​ലാ​​​ണു സം​​​ഭ​​​വം. കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ഭി​​​ത്തി​​​യും സ​​​മീ​​​പ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​ങ്ങ​​​ളും ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കുമേ​​​ൽ പ​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ മൂ​​​ന്നു പേ​​​ർ സ്ത്രീ​​​ക​​​ളാ​​​ണ്.

District News

ഭാ​ര്യ​യും ഭ​ർ​ത്താ​വും മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ചു

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഇ​ര​വി​ന​ല്ലൂ​ർ ക​രു​വേ​ലി ഇ​ല്ല​ത്ത് പ്ര​ശ​സ്ത പാ​ഠ​ക ക​ലാ​കാ​ര​നും ദേ​വ​ജ്ഞ​നും സ​പ്താ​ഹ യ​ജ്ഞാ​ചാ​ര്യ​നു​മാ​യ ദേ​വ​ദ​ത്ത​ൻ ന​മ്പൂ​തി​രി​യും (എ​ൻ.​ഡി.​ക​രു​വേ​ലി-88), ഭാ​ര്യ ഗി​രി​ജാ​ദേ​വി​യും (76) അ​ന്ത​രി​ച്ചു.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30ന് ​കാ​സ​ർ​കോ​ഡ് വെ​ച്ചാ​യി​രു​ന്നു ഗി​രി​ജാ​ദേ​വി അ​ന്ത​രി​ച്ച​ത്. ഭാ​ര്യ​യു​ടെ വി​യോ​ഗ​വാ​ർ​ത്ത​യ​റി​ഞ്ഞ് മൃ​ത​ദേ​ഹ​ത്തി​ന​രി​കെ നാ​മം ജ​പി​ച്ചി​രി​ക്ക​വേ ദേ​വ​ദ​ത്ത​ൻ ന​മ്പൂ​തി​രി കു​ഴ​ഞ്ഞു​വീ​ണ് മ​ര​ണ​ത്തി​നു കി​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ജീ​വി​ത​വ​ഴി​യി​ൽ ത​ണ​ലാ​യി കൂ​ടെ നി​ന്ന​വ​ർ ഒ​ടു​വി​ൽ പ​ര​ലോ​ക​യാ​ത്ര​യി​ലും മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ഒ​രു​മി​ച്ചു യാ​ത്ര​യാ​യി. ഇ​രു​വ​രു​ടെ​യും സം​സ്കാ​രം ന​ട​ത്തി. മ​ക​ൻ: സ​തീ​ഷ് ഡി. ​ക​രു​വേ​ലി (അ​ധ്യാ​പ​ക​ൻ, ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ൾ, കാ​സ​ർ​കോ​ഡ്). മ​രു​മ​ക​ൾ: രോ​ഹി​ണി എം. ​പോ​റ്റി (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ്, കാ​സ​ർ​കോ​ഡ്).

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

കാ​ഞ്ചി​യാ​ര്‍: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക അ​ന്ത​രി​ച്ചു. വെ​ള്ളാ​രം​കു​ന്ന് സെ​ന്‍റ് മേ​രി​സ് ഹൈ​സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക കെ.​ജെ. സെ​റീ​ന ജോ​സ​ഫ് (53) ആ​ണ് മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് കാ​ഞ്ചി​യാ​ര്‍ മു​ക​ളേ​ല്‍ സ​ണ്ണി (കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജ് മു​ന്‍ സൂ​പ്ര​ണ്ട്). വാ​ഹ​ന അ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് എ​റ​ണാ​കു​ളം രാ​ജ​ഗി​രി ഹോ​സ്പി​റ്റ​ലി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കാ​ഞ്ചി​യാ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ത​മ്പ​ല​ക്കാ​ട് ക​ട്ടി​ക്കാ​ര​ന്‍ കു​ടും​ബാം​ഗ​മാ​ണ്. ക​ഴി​ഞ്ഞ 10ന് ​പു​ല​ര്‍ച്ചെ ര​ണ്ടോ​ടെ കാ​ല​ടി​യി​ല്‍ സെ​റീ​ന​യും ഭ​ര്‍ത്താ​വ് സ​ണ്ണി​യും മ​ക​ന്‍ സൊ​ന​റ്റും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റി​ല്‍ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

മ​ക്ക​ള്‍: സോ​നാ ( സ്റ്റാ​ഫ് ന​ഴ്സ് , ഷാ​ർ​ജ), സൊ​നെ​റ്റ് ( അ​ക്കൗ​ണ്ട​ന്‍റ്, സ​ഹ്യാ​ദ്രി ഹോ​സ്പി​റ്റ​ൽ). പ​രേ​ത സെ​ന്‍റ് ജോ​സ​ഫ് സ്‌​കൂ​ള്‍ കു​ന്നും​ഭാ​ഗം, ഓ​സാ​നാം സ്‌​കൂ​ള്‍ ക​ട്ട​പ്പ​ന, സെ​ന്‍റ് ആ​ന്‍റണീ​സ് സ്‌​കൂ​ള്‍ വ​ള്ള​ക്ക​ട​വ്, സെ​ന്‍റ് സെ​ഫി​ലോ​മി​നാ​സ് സ്‌​കൂ​ള്‍ ഉ​പ്പു​ത​റ, ഫാ​ത്തി​മ​മാ​ത സ്‌​കൂ​ള്‍ മ്ലാ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ധ്യാ​പി​ക​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഷാ​ര്‍ജ​യി​ല്‍ നി​ന്നെ​ത്തി​യ മ​ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ന്‍ പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

District News

മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി പോ​കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നാ​മ​നും മ​രി​ച്ചു

ആ​ല​പ്പു​ഴ: മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ക​ട​ക്കു​ന്ന​തി​നി​ടെ ആ​ല​പ്പു​ഴ കൈ ​ചൂ​ണ്ടി ജം​ഗ്ഷ​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്നാ​മ​നും മ​രി​ച്ചു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 19 -ാം വാ​ര്‍​ഡ് കു​ന്ന​പ്പ​ള്ളി മോ​ഴൂ​പു​റ​ത്ത് ഷാ​ന​വാ​സി​ന്‍റെ മ​ക​ന്‍ ഷി​ജാ​സ് (18) ആ​ണ് മ​രി​ച്ച​ത്.

ഈ ​മാ​സം മൂ​ന്നി​ന് പു​ല​ര്‍​ച്ചെ 3.20ന് ​ആ​ല​പ്പു​ഴ-​ത​ണ്ണീ​ര്‍​മു​ക്കം റോ​ഡി​ല്‍ കൈ​ചൂ​ണ്ടി ജം​ഗ്ഷ​ന് തെ​ക്കു​വ​ശം ഗോ​ള്‍​ഡ​ന്‍ ചി​പ്സ് ക​ട​യ്ക്കു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​വു​മാ​യി മ​ണ്ണ​ഞ്ചേ​രി​യി​ല്‍ നി​ന്ന് ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് മൂ​വ​ര്‍ സം​ഘം അ​മി​ത വേ​ഗ​ത​യി​ല്‍ തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ ബൈ​ക്ക് പാ​യി​ക്കു​ക​യും തെ​രു​വ് നാ​യ​യെ ഇ​ടി​ച്ച് നീ​യ​ന്ത്ര​ണം തെ​റ്റി എ​തി​ര്‍ ദി​ശ​യി​ല്‍ വ​ന്ന മ​റ്റൊ​രു ബൈ​ക്കി​ലി​ടി​ച്ച് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഷി​ജാ​സി​ന് ഗു​രു​ത​ര പ​രു​ക്ക് ഏ​ല്‍​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ര്‍ ആം​ബു​ല​ന്‍​സി​ല്‍ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത് മു​ത​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ മൂ​വ​ര്‍ സം​ഘ​ത്തി​ലെ മ​റ്റു ര​ണ്ടു പേ​രാ​യ മു​ഹ​മ്മ​ദ് സ​ബീ​ല്‍ (17), റി​ന്‍​ഷാ​ദ് റ​ഷീ​ദ് (20) അ​പ​ക​ട​ത്തി​ല്‍ ത​ല്‍​ക്ഷ​ണം മ​രി​ച്ചി​രു​ന്നു.

റി​ന്‍​ഷാ​ദ് റ​ഷീ​ദാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. മ​ക​ന്‍റെ അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞ് ദു​ബൈ​യി​ലാ​യി​രു​ന്ന ഷി​ജാ​സി​ന്‍റെ മാ​താ​വ് സു​ബി​ന ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. സ​ഹോ​ദ​രി​മാ​ർ: ഷ​ഹ​ന, ഐ​ഷ, സ​ന. മ​ണ്ണ​ഞ്ചേ​രി പ​ടി​ഞ്ഞാ​റെ മ​ഹ​ല്ല് ഖ​ബ​ര്‍​സ്ഥാ​നി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ ഖ​ബ​റ​ട​ക്കം ന​ട​ത്തി.

District News

ത​ല​യ്ക്ക് മ​ൺ​വെ​ട്ടികൊ​ണ്ട് വെട്ടേ​റ്റ് ചി​കി​ത്സ​യി​ൽ കഴിഞ്ഞിരുന്ന യു​വാ​വ് മ​രി​ച്ചു

പൂ​വാ​ർ: അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ൺ​വെ​ട്ടി കൊ​ണ്ട് ത​ല​യി​ൽ വെ​ട്ടേ​റ്റു ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കാ​ഞ്ഞി​രം​കു​ളം നാ​ഗ​പു​രം നാ​ര​കം​നി​ന്ന വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​ന്ന റോ​ബി​ൻ (40) ആ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.​

ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 16 നാ​യി​രു​ന്നു സം​ഭ​വം. റോ​ബി​നും പ്ര​തി​യാ​യ നി​ശാ​ന്തും അ​യ​ൽ​വാ​സി​ക​ളാ​യി​രു​ന്നു. 16ന് ​വൈകുന്നേരം 4.30 ഓ​ടെ നി​ശാ​ന്ത് അ​യ​ൽ​വാ​സി​യാ​യ റോ​ബി​നെ​യും ഭാ​ര്യ​യെ​യും അ​സ​ഭ്യം പ​റ​ഞ്ഞിരുന്നു. ഇ​തേ തു​ട​ർ​ന്ന് പ​ര​സ്പ​രം ന​ട​ന്ന വാ​ക്കേ​റ്റ​ം കൈയാങ്കളിയിലെത്തി. റോ​ബി​ന്‍റെ ഭാ​ര്യ​യ്ക്കു ചെ​റി​യ രീ​തി​യി​ൽ പ​രി​ക്കേൽക്കുകയും ചെയ്തിരുന്നു. ഇ​തു ചോ​ദി​ക്കാ​നാ​യി റോ​ബി​ൻ നി​ശാ​ന്തി​ന്‍റെ വീ​ട്ടി​ൽ ക​യ​റുകയും പി​ടി​വ​ലി​ക്കി​ടെ താ​ഴെ വീ​ണ റോ​ബി​നെ നി​ശാ​ന്ത് മ​ൺ​വെ​ട്ടി എ​ടു​ത്ത് വെ​ട്ടു​ക​യാ​യി​രു​ന്നു.​ സം​ഭ​വ​ത്തി​നു​ശേ​ഷം ഒളിവിൽപോയ നി​ശാ​ന്തിനെ രണ്ടാഴ്ചകൾക്കുശേഷം എ​റ​ണാ​കു​ള​ത്തു നി​ന്നും നി​കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തിരുന്നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോള​ജി​ൽ നി​ന്നും പോ​സ്റ്റു മോ​ർ​ട്ട​ത്തി​നുശേ​ഷം റോ​ബി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ ബ​ന്ധു​ക്ക​ൾ ഏങ്ങുവാങ്ങി സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ​ലീ​ജ.​ മ​ക്ക​ൾ: ഹാ​നി​യി​ൽ റി​ബേ​ര, ഹെ​ദ്രി​യോ​ൺ റി​ബേ​ര.

National

മ​ധ്യ​പ്ര​ദേ​ശി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് ഒ​മ്പ​ത് പേ​ർ മ​രി​ച്ചു; നി​ര​വ​ധി ആ​ളു​ക​ൾ ആ​ശു​പ​ത്രി​യി​ൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ർ ജി​ല്ല​യി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് ഒ​മ്പ​ത് പേ​ർ മ​രി​ച്ചു. നി​ര​വ​ധി ആ​ളു​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബ​ണ്ട ത​ഹ​സി​ൽ മേ​ഖ​ല​യി​ലാ​ണ് മ​ദ്യ​ദു​ര​ന്ത​മു​ണ്ടാ​യ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ആ​ളു​ക​ള്‍ വ്യാ​ജ​മ​ദ്യം കു​ടി​ച്ച​ത്. പി​ന്നാ​ലെ നി​ര​വ​ധി പേ​ർ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി. ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ജി​സ്ട്രേ​റ്റ് ത​ല അ​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

ക​ഴി​ച്ച മ​ദ്യ​ത്തി​ന്‍റെ സാം​പി​ളു​ക​ളും ശേ​ഖ​രി​ക്കും. വ്യാ​ജ​മ​ദ്യ​മാ​ണോ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന​ത് പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മേ സ്ഥി​രീ​ക​രി​ക്കാ​നാ​കൂ​വെ​ന്ന് ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് മ​ദ്യ​പി​ച്ച​വ​ർ​ക്ക് ക​ഠി​ന​മാ​യ ത​ല​വേ​ദ​ന, കാ​ഴ്ച​മ​ങ്ങ​ൽ, ശ്വാ​സ​ത​ട​സ്സം, ഛർ​ദ്ദി എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​ത്.

തു​ട​ർ​ന്ന് ഇ​വ​രെ ബ​ണ്ട സി​വി​ൽ ആ​ശു​പ​ത്രി​യി​ലും സാ​ഗ​റി​ലെ ബു​ന്ദേ​ൽ​ഖ​ണ്ഡ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും ചി​ല​ർ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ചി​കി​ത്സ​യി​ലു​ള്ള ചി​ല​രു​ടെ നി​ല ഇ​പ്പോ​ഴും ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ 24 മു​ത​ൽ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​ദ്യം ക​ഴി​ച്ച​വ​ർ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്ന് ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു. ഇ​തി​നാ​യി വി​ദ​ഗ്ധ മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ളെ ഗ്രാ​മ​ങ്ങ​ളി​ൽ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ദു​ര​ന്ത​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വ് ക​ടു​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​യും വ്യാ​ജ​മ​ദ്യ മാ​ഫി​യ​യ്‌​ക്കെ​തി​രെ​യും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​രോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ഉ​ട​ൻ ത​ന്നെ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

International

നോ​ർ​വേ രാ​ജാ​വ് ഹ​രാ​ൾ​ഡ് അ​ഞ്ചാ​മ​ൻ അ​ന്ത​രി​ച്ചു; വി​ട​വാ​ങ്ങി​യ​ത് 35 വ​ർ​ഷം രാ​ജ്യ​ത്തെ ന​യി​ച്ച ഭ​ര​ണാ​ധി​കാ​രി

ഓ​സ്ലോ: നോ​ർ​വേ രാ​ജാ​വ് ഹ​രാ​ൾ​ഡ് അ​ഞ്ചാ​മ​ൻ (89) അ​ന്ത​രി​ച്ചു. യൂ​റോ​പ്പി​ലെ നി​ല​വി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളി​ൽ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്തി​യാ​യി​രു​ന്നു ഹ​രാ​ൾ​ഡ് അ​ഞ്ചാ​മ​ൻ. 35 വ​ർ​ഷം നീ​ണ്ടു​നി​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​ത്തി​നാ​ണ് ഇ​തോ​ടെ അ​ന്ത്യ​മാ​യ​ത്.

1937ലാ​ണ് ഹ​രാ​ൾ​ഡ് ജ​നി​ച്ച​ത്. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് ജ​ർ​മ​നി നോ​ർ​വേ ആ​ക്ര​മി​ക്കു​മ്പോ​ൾ മൂ​ന്ന് വ​യ​സാ​യി​രു​ന്നു പ്രാ​യം. യു​ദ്ധ​കാ​ല​ത്ത് പി​താ​വ് ഓ​ലാ​വ് രാ​ജ​കു​മാ​ര​നും മു​ത്ത​ച്ഛ​ൻ ഹാ​ക്കോ​ൺ ഏ​ഴാ​മ​ൻ രാ​ജാ​വും ല​ണ്ട​നി​ൽ ക​ഴി​യ​വെ നോ​ർ​വേ​യു​ടെ ഭ​ര​ണ​കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.

ഇ​തി​നി​ടെ ഹ​രാ​ൾ​ഡും കു​ടും​ബ​വും യു​ദ്ധ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യി. ബാ​ല്യ​കാ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗം അ​വി​ടെ അ​ഭ​യാ​ർ​ത്ഥി​യാ​യാ​ണ് അ​ദ്ദേ​ഹം ക​ഴി​ഞ്ഞ​ത്. യു​ദ്ധാ​ന​ന്ത​രം നോ​ർ​വേ​യി​ൽ തി​രി​ച്ചെ​ത്തി​യ ഹ​രാ​ൾ​ഡ് ഓ​ക്സ്ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് വി​ദ്യാ​ഭ്യാ​സം നേ​ടി.

1991 ലാ​ണ് ഹ​രാ​ൾ​ഡ് അ​ഞ്ചാ​മ​ൻ നോ​ർ​വേ​യു​ടെ രാ​ജാ​വാ​യി അ​ധി​കാ​ര​മേ​റ്റ​ത്. ജ​ന​ങ്ങ​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യ ഭ​ര​ണാ​ധി​കാ​രി​യെ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്ത് ശ്ര​ദ്ധേ​യ​നാ​യി. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നെ​ങ്കി​ലും അ​ടു​ത്ത കാ​ലം​വ​രെ ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

District News

എ​ൻ​ഐ​എ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു

ആ​ല​ങ്ങാ​ട്: എ​ൻ​ഐ​എ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ത​ട​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ആ​ല​ങ്ങാ​ട് നീ​റി​ക്കോ​ട് പു​ളി​ക്ക​വി​ട്ടി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് യാ​സ​ർ അ​റ​ഫാ​ത്ത് (35) ആ​ണ് മ​രി​ച്ച​ത്.​ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.
‌

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പാ​ല​ക്കാ​ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​നി​വാ​സ​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ സ​ഹാ​യി​ച്ച​തി​നാ​ണ് പി​ടി​യി​ലാ​യ​ത്. തു​ട​ർ​ന്ന് തൃ​ശൂ​ർ വി​യ്യൂ​ർ ജ​യി​ലി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു.

Kerala

ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച സം​ഭ​വം; അ​സ്വാ​ഭാ​വി​ക​ത ഇ​ല്ലെ​ന്ന് പോ​ലീ​സ്

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ൽ ട്രെ​യി​ൻ ത​ട്ടി ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​ ഇ​ല്ലെ​ന്ന് പോ​ലീ​സ്. ട്രെ​യി​നി​ന്‍റെ ലോ​ക്കോ പൈ​ല​റ്റി​ന്‍റെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. കു​ട്ടി താ​ഴെ​നി​ന്ന് റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ന്ന​ത് ക​ണ്ടെ​ന്നാ​ണ് ലോ​ക്കോ പൈ​ല​റ്റി​ന്‍റെ മൊ​ഴി.

അ​മ്പ​ല​പ്പു​ഴ കാ​ക്കാ​ഴം പു​തു​വ​ൽ വീ​ട്ടി​ൽ വി​നീ​തി​ന്‍റെ​യും സൂ​ര്യാ ബാ​ബു​വി​ന്‍റെ​യും മ​ക​ൻ ദൃ​ണ​വ് ആ​ണ് ചൊ​വ്വാ​ഴ്‌​ച വൈ​കു​ന്നേ​രം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ദൃ​ണ​വ് ക​യ​റു​ന്ന​ത് ക​ണ്ട് ട്രെ​യി​നി​ന്‍റെ വേ​ഗ​ത കു​റ​യ്ക്കാ​ൻ ലോ​ക്കോ പൈ​ല​റ്റ് ശ്ര​മി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ശ​യി​ക്ക​ത്ത​ക്ക​താ​യ മ​റ്റ് സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ല​വി​ലി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ്. ദൃ​ണ​വ് റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് ക​യ​റി​യ​തി​ൽ നാ​ട്ടു​കാ​ർ അ​സ്വാ​ഭാ​വി​ക​ത സം​ശ​യി​ച്ചി​രു​ന്നു.

National

രണ്ടു വർഷത്തിനിടെ ആശ്രമം സ്കൂളുകളിൽ മരിച്ചത് 584 കുട്ടികൾ

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ പട്ടിക വിഭാഗത്തിനായുള്ള സ​​​​ർ​​​​ക്കാ​​​​ർ, എ​​​​യ്ഡ​​​​ഡ് ആ​​​​ശ്ര​​​​മം സ്കൂ​​​​ളി​​​​ൽ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ പ്ര​​​​തി​​​​ദി​​​​നം ശ​​​​രാ​​​​ശ​​​​രി ഒ​​​​രു കു​​​​ട്ടി​​​​വീ​​​​തം മ​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

584 കു​​​​ട്ടി​​​​ക​​​​ളാ​​​​ണ് ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ മ​​​​രി​​​​ച്ച​​​​ത്. പാ​​ന്പു​​ക​​​​ടി, അ​​​​രി​​​​വാ​​​​ൾ രോ​​​​ഗം​​​​പോ​​​​ലു​​​​ള്ള ഗു​​​​രു​​​​ത​​​​ര രോ​​​​ഗ​​​​ങ്ങ​​​​ൾ, ആ​​​​ത്മ​​​​ഹ​​​​ത്യ, അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണു മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​മാ​​​​യി പ​​​​റ​​​​യു​​​​ന്ന​​​​ത്.

മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ 500 സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശ്ര​​​​മം സ്കൂ​​​​ളു​​​​ക​​​​ളും 513 എ​​​​യ്​​​​ഡ​​​​ഡ് ആ​​​​ശ്ര​​​​മം സ്കൂ​​​​ളു​​​​ക​​​​ളും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്ക്. 2024-2026 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശ്ര​​​​മം സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ 384 കു​​​​ട്ടി​​​​ക​​​​ളും എ​​​​യ്ഡ​​​​ഡ് മേ​​​​ഖ​​​​ല​​​​യി​​​​ലെ സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ 200 കു​​​​ട്ടി​​​​ക​​​​ളും മ​​​​രി​​​​ച്ച​​​​താ​​​​യി ട്രൈ​​​​ബ​​​​ൽ ഡ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ലെ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശ്ര​​​​മം സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ 2024-25 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 170 കു​​​​ട്ടി​​​​ക​​​​ളും 2025-26 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 214 കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഇ​​​​തി​​​​ൽ 38 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ സ്കൂ​​​​ളി​​​​ലും 348 പേ​​​​ർ വീ​​​​ട്ടി​​​​ലു​​​​മാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. എ​​​​യ്ഡ​​​​ഡ് സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ 2024-25ൽ 81 ​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ളും അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം 119 മ​​​​ര​​​​ണ​​​​ങ്ങ​​​​ളും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ഇ​​​​തി​​​​ൽ 30 മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ സ്കൂ​​​​ൾ പ​​​​രി​​​​സ​​​​ര​​​​ത്തും 170 എ​​​​ണ്ണം വീ​​​​ട്ടി​​​​ൽ​​​​വ​​​​ച്ചു​​​​മാ​​​​ണ് ന​​​​ട​​​​ന്ന​​​​ത്.

ധ​​​​നോ​​​​ര​​​​യി​​​​ലെ ജ​​​​പ്താ​​​​ലാ​​​​യ് ഗ്രാ​​​​മ​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ആ​​​​ശ്ര​​​​മം സ്കൂ​​​​ൾ ഹോ​​​​സ്റ്റ​​​​ലി​​​​ൽ ക​​​​ഴി​​​​ഞ്ഞ ഒ​​​​മ്പ​​​​തി​​​​ന് അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​ പാ​​​​മ്പു​​ക​​​​ടി​​​​യേ​​​​റ്റ് മൂ​​​​ന്ന് ആ​​​​ദി​​​​വാ​​​​സി പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ മ​​​​രി​​​​ച്ചി​​​​രു​​​​ന്നു. നി​​​​ര​​​​വ​​​​ധി പേ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​കു​​​​ക​​​​യും ചെ​​​​യ്തു. സം​​​​ഭ​​​​വം വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ സ്കൂ​​​​ളി​​​​ന്‍റെ ലൈ​​​​സ​​​​ൻ​​​​സ് സ​​​​ർ​​​​ക്കാ​​​​ർ റ​​​​ദ്ദാ​​​​ക്കി.

ബി​​​​ജെ​​​​പി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​ശ്ര​​​​ദ്ധ​​​​യും അ​​​​ഴി​​​​മ​​​​തി​​​​യു​​​​മാ​​​​ണു ഗ​​​​ഡ്ചി​​​​രോ​​​​ളി​​​​യി​​​​ലെ റെ​​​​സി​​​​ഡ​​​​ൻ​​​​ഷ്യ​​​​ൽ സ്കൂ​​​​ൾ ഹോ​​​​സ്റ്റ​​​​ലി​​​​ൽ ആ​​​​ദി​​​​വാ​​​​സി പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ​​​​തെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​​മാ​​​​യ കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ച്ചു.

International

അത്യുഷ്ണം: ജര്‍മനിയില്‍ മരിച്ചത് 12,500 പേര്‍

ബെ​ര്‍ലി​ന്‍: ഈ ​വ​ര്‍ഷം ജ​ര്‍മ​നി​യി​ല്‍ ക​ടു​ത്ത ചൂ​ടി​നെ​ത്തു​ട​ര്‍ന്ന് മ​രി​ച്ച​ത് 12,500 പേ​ര്‍. 2016നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ര്‍ന്ന ക​ണ​ക്കാ​ണി​ത്.

ബെ​ര്‍ലി​ന്‍ കേ​ന്ദ്ര​മാ​യ റോ​ബ​ര്‍ട്ട് കോ​ഹ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് (ആ​ര്‍കെ​ഐ) ആ​ണ് റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കി​യ​ത്. 2018ൽ 9400 ​പേ​രും 2019ൽ 7700 ​പേ​രു​മാ​ണു മ​രി​ച്ച​ത്.

ഈ​ വ​ര്‍ഷ​ത്തെ മ​ര​ണ​സം​ഖ്യ റി​പ്പോ​ര്‍ട്ട് ചെ​യ്ത​തി​നേ​ക്കാ​ള്‍ ഉ​യ​ര്‍ന്ന നി​ല​യി​ലാ​ണെ​ന്ന് ആ​ര്‍കെ​ഐ പ​റ​യു​ന്നു. വ​യോ​ധി​ക​രാ​ണ് പ്ര​ധാ​ന​മാ​യും ക​ടു​ത്ത ചൂ​ടി​നി​ര​യാ​യത്. മ​രി​ച്ച 6300 പേ​ര്‍ എ​ണ്‍പ​ത്തി​യ​ഞ്ചോ അ​തി​ലേ​റെ​യോ പ്രാ​യ​മു​ള്ള​വ​രാ​ണ്.

75നും 84​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള 3100 പേ​ര്‍ മ​രി​ച്ചു. 65ല്‍ ​താ​ഴെ പ്രാ​യ​മു​ള്ള 1200 പേ​രാ​ണു മ​രി​ച്ച​ത്. ജൂ​ണി​ലാ​ണ് ക​ടു​ത്ത ചൂ​ട് മ​ര​ണം വി​ത​ച്ച​ത്.

National

ഗൂ​ഡ​ല്ലൂ​രി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​യെ ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ന്നു

ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​രി​ന് സ​മീ​പം ഓ​വേ​ലി​യി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​യെ ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ന്നു. ലാ​ര​ൻ​സ്റ്റ​ൻ തേ​യി​ല​ത്തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യ ബാ​ല​കൃ​ഷ്ണ​ൻ മ​രു​ത​ൻ (65) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വ​ന​ത്തോ​ട് ചേ​ർ​ന്നു​ള്ള പാ​ടി​യി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം തോ​ട്ടം ന​ന​യ്ക്കാ​നാ​യി ഇ​റ​ങ്ങി​യ ഇ​ദ്ദേ​ഹം ഏ​റെ വൈ​കി​യും തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പ​മ്പ് ഹൗ​സി​ൽ നി​ന്ന് അ​ഞ്ഞൂ​റ് മീ​റ്റ​റോ​ളം മാ​റി കു​റ്റി​ക്കാ​ടി​ന് സ​മീ​പ​ത്തു​നി​ന്നു​മാ​ണ് ബാ​ല​കൃ​ഷ്ണ​ന്‍റെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ല​ഭി​ച്ച​ത്. ശ​രീ​ര​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ക​ടു​വ ഭ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ വ​സ്ത്ര​ങ്ങ​ളും മ​റ്റും ക​ണ്ട് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ടു​വ​യ്ക്കാ​യു​ള്ള തി​ര​ച്ചി​ലി​ന്‍റെ ഭാ​ഗ​മാ​യി ഡ്രോ​ണു​ക​ൾ, പ്ര​ത്യേ​ക നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ, ബൈ​നോ​ക്കു​ല​റു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യാ​ണ് വ​നം​വ​കു​പ്പ് ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

കു​ടും​ബ​വ​ഴ​ക്കി​നി​ടെ ചി​ല്ല് ത​ക​ർ​ത്തു; കൈ​മു​റി​ഞ്ഞ് ര​ക്തം വാ​ർ​ന്ന് യു​വാ​വ് മ​രി​ച്ചു

കൊ​ച്ചി: ഏ​ലൂ​രി​ൽ കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​ത്തി​ൽ അ​ടു​ക്ക​ള വാ​തി​ലി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത യു​വാ​വ് കൈ​മു​റി​ഞ്ഞ് ര​ക്തം വാ​ർ​ന്നു മ​രി​ച്ചു. മ​ഞ്ഞു​മ്മ​ൽ ചാ​ല​നാ​ട്ടു​വീ​ട്ടി​ൽ പ്ര​വീ​ൺ (49) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വീ​ട്ടി​ലെ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ട​യി​ൽ ക​ലി​പൂ​ണ്ട പ്ര​വീ​ൺ അ​ടു​ക്ക​ള വാ​തി​ലി​ന്‍റെ ചി​ല്ല് അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ കൈ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ കു​ളി​മു​റി​യി​ൽ ക​യ​റി വാ​തി​ല​ട​ച്ചു. ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും വാ​തി​ൽ തു​റ​ക്കാ​ത്ത​തി​നാ​ൽ വീ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി ഏ​ലൂ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​തി​ൽ തു​റ​ന്ന് പ്ര​വീ​ണി​നെ ഉ​ട​ൻ ത​ന്നെ എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും, ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ മരിച്ചു. പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. ഷിം​ന​യാ​ണ് ഭാ​ര്യ. ആ​ൻ​ഡ്രി​യ, അ​ജോ​യ് എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

Kerala

മ​ക​ളു​മാ​യി സ​ഞ്ച​രി​ക്കു​മ്പോ​ള്‍ സ്‌​കൂ​ട്ട​റി​ല്‍ കാ​റി​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം  

കൊ​ല്ലം: പ്ലാ​മൂ​ട്ടി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. ശ്രീ​ല​ക്ഷ്മി നി​ല​യ​ത്തി​ല്‍ അ​ശ്വ​തി (35) ആ​ണ് മ​രി​ച്ച​ത്. മ​ക​ളു​മാ​യി സ്‌​കൂ​ളി​ലേ​യ്ക്ക് സ്‌​കൂ​ട്ട​റി​ല്‍ പോ​ക​വെ എ​തി​രെ വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.

കു​ന്നി​ക്കോ​ട് പ്ലാ​മൂ​ട്ടി​ല്‍ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ അ​ശ്വ​തി റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണു. കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ള്‍ ദി​യ​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. കു​ട്ടി ഇ​പ്പോ​ള്‍ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

ആ​റ്റി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ

നെ​ടു​മ​ങ്ങാ​ട്: വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ ആ​റ്റി​ൽ വീ​ണ് മ​രി​ച്ചു. ഇ​രി​യ​നാ​ട് മേ​ക്കും ക​ര വീ​ട്ടി​ൽ കെ. ​അ​നി​ൽ​കു​മാ​ർ (56) നെ​യാ​ണ് ആ​റ്റി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

രാ​ത്രി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ കാ​ൽ​വ​ഴു​തി കി​ള്ളി​യാ​റി​ലേ​ക്ക് വീ​ണു മ​രി​ച്ച​ത് ആ​കാ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.

അ​നി​ൽ​കു​മാ​റി​നെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ കൊ​ല്ലാ ഗ​വ. ലോ​വ​ർ പ്രൈ​മ​റി സ്കൂ​ളി​നു സ​മീ​പ​ത്ത് കി​ള്ളി​യാ​റി​ലാ​ണ് വെ​ള്ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​നി​ൽ​കു​മാ​ർ ഇ​രി​യ​നാ​ട് സി​മ​ന്‍റ് ഗോ​ഡൗ​ൺ തൊ​ഴി​ലാ​ളി​യാ​ണ് . ഭാ​ര്യ: മി​നി. മ​ക​ൾ: കാ​വ്യ.

Kerala

തു​ണി​യി​ടു​ന്ന​തി​നി​ട​യി​ൽ അ​ഴ​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റു; ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു

പാ​ല​ക്കാ​ട്: ആ​ല​ത്തൂ​ർ തെ​ന്നി​ലാ​പു​ര​ത്ത് തു​ണി​യി​ടു​ന്ന​തി​നി​ട​യി​ൽ അ​ഴ​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. തെ​ന്നി​ലാ​പു​രം സ്വ​ദേ​ശി ശാ​ര​ദ (62) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ലൈ 24 നാ​യി​രു​ന്നു സം​ഭ​വം.

വീ​ട്ടു​പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ തൊ​ട്ട​ടു​ത്താ​യി താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​മ്മി​ച്ച ഷെ​ഡി​ൽ​നി​ന്ന് ഇ​ല​ക്ട്രി​ക് വ​യ​ർ ഉ​പ​യോ​ഗി​ച്ച് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ എ​ടു​ത്തി​രു​ന്നു. വീ​ടി​ന്‍റെ ഇ​രു​മ്പ് ക​ഴു​ക്കോ​ലി​ൽ​നി​ന്ന് കെ​ട്ടി​വ​ലി​ച്ച ഇ​രു​മ്പ് ക​മ്പി ഉ​പ​യോ​ഗി​ച്ചു​ള്ള അ​ഴ​യി​ലേ​ക്കാ​ണ് ഇ​തി​ലൂ​ടെ വൈ​ദ്യു​തി പ്ര​വ​ഹി​ച്ച​ത്. തു​ണി ക​ഴു​കി ഈ ​അ​ഴ​യി​ൽ ഇ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ശാ​ര​ദ​യ്ക്ക് ഷോ​ക്കേ​റ്റ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ശാ​ര​ദ പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

Kerala

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

കോ​ഴി​ക്കോ​ട്: ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ര​മേ​ശ​ൻ പാ​ലേ​രി (66) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ കോ​യ​മ്പ​ത്തൂ​രി​ലെ കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം.

മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യെ വി​ജ​യ​ക​ര​മാ​യി ന​യി​ച്ച പ്ര​മു​ഖ വ്യ​ക്തി​ത്വ​മാ​ണ് അ​ദ്ദേ​ഹം. ഏ​ഷ്യ​യി​ലെ ആ​ദ്യ​ത്തെ​യും ഏ​റ്റ​വും വ​ലു​തു​മാ​യ തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘ​മാ​യ ഊ​രാ​ളു​ങ്ക​ലി​നെ പ​ര​മ്പ​രാ​ഗ​ത നി​ർ​മ്മാ​ണ മേ​ഖ​ല​യി​ൽ നി​ന്ന് ഐ​ടി, ടൂ​റി​സം, ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്‌​മെ​ന്‍റ് തു​ട​ങ്ങി​യ ആ​ധു​നി​ക മേ​ഖ​ല​ക​ളി​ലേ​ക്ക് വ​ള​ർ​ത്തി​യ​തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. ആ​ഗോ​ള ക​ട​ത്ത​നാ​ട​ൻ അ​വാ​ർ​ഡ്, റോ​ബ​ർ​ട്ട് ഓ​വ​ൻ അ​വാ​ർ​ഡ്, എ​ൻ​എ​ച്ച്എ​ഐ ബെ​സ്റ്റ് പെ​ർ​ഫോ​മ​ർ അ​വാ​ർ​ഡ് തു​ട​ങ്ങി​യ പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം; കോ​ഴി​ക്കോ​ട്ട് ചി​കി​ത്സ​യി​ലി​രു​ന്ന ആ​ൾ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് ഒ​രാ​ൾ​ക്കൂ​ടി മ​രി​ച്ചു.​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​യി​ലാ​ണ്ടി ന​ടേ​രി സ്വ​ദേ​ശി ബി​ജു (49) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​മാ​സം 23ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​ത്തെ കി​ണ​റി​ലെ വെ​ള്ളം പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​രു​ന്നു.

രോ​ഗി വീ​ട് വി​ട്ട് പു​റ​ത്ത് എ​വി​ടെ​യെ​ങ്കി​ലും പോ​യ​താ​യോ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ കു​ളി​ക്കു​ക​യോ നീ​ന്തു​ക​യോ ചെ​യ്ത​താ​യും റി​പ്പോ​ര്‍​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​ത്. ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച ബി​ജു.

National

ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ കു​ഴി​യി​ൽ വീ​ണ് ആ​റു​വ​യ​സു​കാ​ര​ൻ ​മ​രി​ച്ചു

ഗ്രേ​റ്റ​ർ നോ​യി​ഡ: ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ നോ​ള​ജ് പാ​ർ​ക്ക് പ്ര​ദേ​ശ​ത്ത് വെ​ള്ളം നി​റ​ഞ്ഞ കു​ഴി​യി​ൽ വീ​ണ് ആ​റു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കേ​ന്ദ്രീ​യ വി​ദ്യാ​ല​യ വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​വ​ൻ യാ​ദ​വി​ന്‍റെ മ​ക​ൻ അ​വ്യാ​ൻ സൂ​ര്യ​യാ​ണ് മ​രി​ച്ച​ത്.

ബോ​റിം​ഗ് ജോ​ലി​ക​ൾ​ക്കാ​യി ഗ്രേ​റ്റ​ർ നോ​യി​ഡ അ​തോ​റി​റ്റി കു​ഴി​ച്ച ഏ​ക​ദേ​ശം 15 അ​ടി ആ​ഴ​മു​ള്ള കു​ഴി​യി​ൽ മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കു​ഴി​യ്ക്ക് ചു​റ്റും സു​ര​ക്ഷാ വേ​ലി​യോ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് താ​മ​സ​ക്കാ​ർ ആ​രോ​പി​ച്ചു.

മ​റ്റു കു​ട്ടി​ക​ളോ​ടൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കു​ട്ടി തു​റ​ന്നു​കി​ട​ന്ന കു​ഴി​യി​ൽ വീ​ണ​ത്. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗ്രേ​റ്റ​ർ നോ​യി​ഡ അ​ഥോ​റി​റ്റി​യു​ടെ അ​ശ്ര​ദ്ധ​യാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

ന​ഗ​ര​ത്തി​ലെ തു​റ​ന്നു​കി​ട​ക്കു​ന്ന കു​ഴി​ക​ൾ സു​ര​ക്ഷി​ത​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ച്ചി​ല്ലെ​ന്ന് താ​മ​സ​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി. സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച എ​സ്ഡി​എം സ​ദ​ർ അ​ശു​തോ​ഷ് ഗു​പ്ത, കു​ഴി​യ്ക്ക് ചു​റ്റും ബാ​രി​ക്കേ​ഡു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​ര​മെ​ന്ന് വ്യ​ക്ത​മാ​ക്കി. ഇ​തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ ക​രാ​റു​കാ​ര​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

National

മും​ബൈ​യി​ൽ ബ​സ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മാ​ൻ​ഖു​ർ​ദി​ന് സ​മീ​പം ബ​സ് ഡി​വൈ​ഡ​റി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു, 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഉ​സ്മാ​ന​ബാ​ദ് സ്വ​ദേ​ശി ഭാ​സ്ക​ർ റാ​വു​സാ​ഹെ​ബ് കാ​ഗ​ഡെ (65) ആ​ണ് മ​രി​ച്ച​ത്.

ബ​സ് ഡ്രൈ​വ​ർ ബ​ൻ​വാ​രി ശ്രീ​റാം പ്ര​സാ​ദ് ശ​ർ​മ്മ, ക​ണ്ട​ക്ട​ർ വൈ​ഭ​വ് വാ​ഗ്മ​രെ, ബ​സി​ലു​ണ്ടാ​യി​രു​ന്ന എ​ട്ട് യാ​ത്ര​കാ​ർ എ​ന്നി​വ​ർ​ക്കാ​ർ പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​ർ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Kerala

മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി; 56 ദി​വ​സം പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു

പാ​ല​ക്കാ​ട്: മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ന​വ​ജാ​ത ശി​ശു മ​രി​ച്ചു. കാ​രാ​കു​റു​ശ്ശി പ​ള്ളി​ക്കു​റു​പ്പ് പു​ലാ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ഷെ​ഫീ​ഖ് - ഹ​സീ​ന ദ​മ്പ​തി​ക​ളു​ടെ 56 ദി​വ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

പാ​ൽ ന​ൽ​കി​യ ശേ​ഷം കി​ട​ത്തി​യ കു​ഞ്ഞി​ന് പെ​ട്ടെ​ന്ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഇ​ര​ട്ട​ക്കു​ട്ടി​ക​ളി​ൽ ഒ​രാ​ളാ​ണ് മ​രി​ച്ച കു​ഞ്ഞ്.

National

ലെവൽ ക്രോസിൽ കാറിൽ ട്രെയിനിടിച്ച് അഞ്ചു പേർ മരിച്ചു

കോ​​​ൽ​​​ക്ക​​​ത്ത: പ​​​ശ്ചി​​​മബം​​​ഗാ​​​ൾ മു​​​ർ​​​ഷി​​​ദാ​​​ബാ​​​ദി​​​ലെ ഓ​​​പ്പ​​​ൺ ലെ​​​വ​​​ൽ ക്രോ​​​സി​​​ൽ കാ​​​റി​​​ൽ ട്രെ​​​യി​​​നി​​​ടി​​​ച്ച് ര​​​ണ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ള​​​ട​​​ക്കം അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചു. ഗേ​​​റ്റ്മാ​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും ഔ​​​ദ്യോ​​​ഗി​​​ക കൃ​​​ത്യ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ൽ വീ​​​ഴ്ച​​​വ​​​രു​​​ത്തി​​​യെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തുട​​​ർ​​​ന്ന് വേ ​​​ഇ​​​ൻ​​​സ്പെ​​​ക്ട​​​റെ റെ​​​യി​​​ൽ​​​വേ സ​​​സ്പെ​​​ൻ​​​ഡും ചെയ്തു.

ഈ​​സ്റ്റേ​​ൺ റെ​​​യി​​​ൽ​​​വേ​​​യി​​​ലെ അ​​​സിം​​​ഗ​​​ഞ്ച് ക​​​ത്വ സെ​​​ക്ഷ​​​നി​​​ലെ ക​​​ർ​​​ണ സു​​​ബ​​​ർ​​​ണ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഏ​​​ഴോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. യാ​​​ത്ര​​​ക്കാ​​​ർ പ​​​ണം പ​​​ങ്കി​​​ട്ട് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന കാ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​മാ​​​യി ട്രാ​​​ക്ക് മു​​​റി​​​ച്ചു​​​ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ നിം​​​ടി​​​ട-​​​ക​​​ത്വ പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​ൻ പാ​​​ഞ്ഞെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

 

Kerala

പു​ന്ന​മ​ട​യി​ൽ സ്പാ​യി​ലെ ജീ​വ​ന​ക്കാ​രി ഹൗ​സ്ബോ​ട്ടി​ൽ നി​ന്ന് കാ​യ​ലി​ൽ വീ​ണ് മ​രി​ച്ചു

ആ​ല​പ്പു​ഴ: പു​ന്ന​മ​ട​യി​ൽ സ്പാ​യി​ലെ ജീ​വ​ന​ക്കാ​രി ഹൗ​സ്ബോ​ട്ടി​ൽനിന്നു കാ​യ​ലി​ൽ വീ​ണു മ​രി​ച്ചു. ത​മി​ഴ്നാ​ട് രാ​ജ​പാ​ള​യം സ്വ​ദേ​ശി ശ​ര​ണ്യ (34) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12:00 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​ന്ന​മ​ട ബ​ട്ട​ർ​ഫ്ലൈ സ്പാ​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു ശ​ര​ണ്യ. സം​ഭ​വ​ത്തി​ല്‍ അസ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു.

സം​ഭ​വ സ​മ​യ​ത്തു ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ഞ്ചു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

Kerala

മി​ക്സ്ചർ കഴിക്കുന്നതിനിടെ ക​ട​ല തൊ​ണ്ട​യി​ൽ കു​ടു​ങ്ങി; മൂ​ന്ന് വ​യ​സു​കാ​ര​ൻ മരിച്ചു

മ​ല​പ്പു​റം: മി​ക്സ്ച​റി​ലെ ക​ട​ല തൊ​ണ്ട​യി​ൽ കു​ടു​ങ്ങി മൂ​ന്ന് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. കു​ന്നും​പു​റം ചെ​ങ്ങാ​നി കാ​രാ​ട്ടാ​ലു​ങ്ങ​ൽ വെ​ല്ല​ക്കാ​ട​ൻ മു​നീ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് റി​സാ​ൻ ആ​ണ് തു​ട​ർ​ന്ന് മ​രിച്ചത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു ​സം​ഭ​വം. വീ​ട്ടിൽ വച്ച് മി​ക്സ്ച​ർ ക​ഴി​ക്കു​ന്ന​തി​നി​ടെ ക​ട​ല തൊ​ണ്ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ശ്വാ​സ​ത​ട​സം നേ​രി​ട്ട കു​ട്ടി​യെ വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ കു​ന്നും​പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

 

 

Kerala

ആ​ല​പ്പു​ഴ​യി​ൽ ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ ജീ​വ​നൊ​ടു​ക്കി; വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ഭ​ർ​ത്താ​വ് ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ

ആ​ല​പ്പു​ഴ: ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ ജീ​വ​നൊ​ടു​ക്കി​യ​ത​റി​ഞ്ഞ് ദോ​ഹ​യി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്കു വ​ന്ന യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ. എ​ട​ത്വ കൊ​ടു​പ്പു​ന്ന പു​ത്ത​ൻ​വീ​ട്ടി​ൽ പി.​എ​സ്. സ​നു​ക്കു​ട്ട​ൻ(30) ആ​ണ് മ​രി​ച്ച​ത്.

ബം​ഗ​ളൂ​രു​വി​ലെ ലോ​ഡ്ജി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ​നു​ക്കു​ട്ട​ന്‍റെ ഭാ​ര്യ മാ​വേ​ലി​ക്ക​ര ഉ​മ്പ​ർ​നാ​ട് പ​ഴ​യ​തോ​പ്പി​ൽ ഹ​രീ​ഷ്മ​യെ (27) ര​ണ്ടു​ദി​വ​സം മു​ന്പാ​ണ് വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

നാ​ലു​മാ​സം മു​ന്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ഒ​രു മാ​സം മു​ൻ​പാ​ണ് സ​നു​ക്കു​ട്ട​ൻ വി​ദേ​ശ​ത്തേ​ക്ക് പോ​യ​ത്. ഭാ​ര്യ​യു​ടെ മ​ര​ണ​വി​വ​രം അ​റി​ഞ്ഞാ​ണ് സ​നു​ക്കു​ട്ട​ൻ നാ​ട്ടി​ലേ​ക്കു തി​രി​ച്ച​ത്.

ക​ണ​ക്‌​ഷ​ൻ ഫ്ലൈ​റ്റി​ൽ ബം​ഗ​ളൂ​രൂ​വി​ൽ ഇ​റ​ങ്ങി​യ ശേ​ഷം നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​മെ​ന്നാ​യി​രു​ന്നു വീ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് ബ​ന്ധു​ക്ക​ൾ നെ​ടു​മ്പാ​ശേ​രി​യി​ൽ കാ​ത്തു​നി​ന്നെ​ങ്കി​ലും സ​നു​ക്കു​ട്ട​ൻ എ​ത്തി​യി​ല്ല.

ഇ​തോ​ടെ ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ളം അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ സ​നു​ക്കു​ട്ട​ൻ അ​വി​ടെ ഇ​റ​ങ്ങി​യ​താ​യി വി​വ​രം ല​ഭി​ച്ചു. പ​ക്ഷേ, ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ബ​ന്ധു​ക്ക​ൾ
ബം​ഗ​ളൂ​രു​വി​ലെ​ത്തി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​മാ​യും പോ​ലീ​സു​മാ​യും ബ​ന്ധ​പ്പെ​ട്ടു. ലോ​ഡ്ജി​ൽ മ​ല​യാ​ളി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് മ​രി​ച്ച​ത് സ​നു​ക്കു​ട്ട​നാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക​രി​ച്ചു. മൂ​ന്ന് മാ​സം ഗ​ർ ഗ​ർ​ഭി​ണി​യാ​യി​രു​ന്നു ഹ​രീ​ഷ്മ.

ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. ടോ​ൾ ഫ്രീ ​ന​മ്പ​ർ: 1056

District News

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

തു​റ​വൂ​ർ: ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് 17-ാം വ​ർ​ഡ് പ​ള്ളി​ത്തോ​ട് അ​റുകു​ല​ശേ​രി മാ​ത്യു​വി​ന്‍റെ മ​ക​ൻ രാ​ജു എ​ന്നു വി​ളി​ക്കു​ന്ന ഫ്രാ​ൻ​സീ​സ് (50) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ചെ​ല്ലാ​നം ഹാ​ർ​ബ​റി​ൽനി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ക​മ്പ​നി എ​ന്ന വ​ള്ള​ത്തി​ൽ പോ​യ​താ​യി​രു​ന്നു ഇ​ദ്ദേ​ഹം. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ​തി​നെതു​ട​ർ​ന്ന് വ​ള്ളം ക​ര​യി​ലെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇ​തി​നോ​ട​കം ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​പ​ള്ളി​ത്തോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി യി​ൽ. ഭാ​ര്യ, ആ​ഗി​ന​സ്. മ​ക്ക​ൾ, ഷാ​രോ​ൺ, ഷെ​മി.

Kerala

ദി​വ​സ​ങ്ങ​ളോ​ളം ആ​ളെ പു​റ​ത്തേ​ക്ക് ക​ണ്ടി​ല്ല; വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ ക​ണ്ട​ത് ഒ​രു മാ​സം പ​ഴ​ക്ക​മു​ള്ള അ​സ്ഥി​കൂ​ടം

തി​രു​വ​ന​ന്ത​പു​രം: ക​ര​കു​ള​ത്ത് ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​നെ ദി​വ​സ​ങ്ങ​ളോ​ളം വീ​ടി​ന് പു​റ​ത്ത് കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത് ത​ല​യോ​ട്ടി​യും അ​സ്ഥി​യും മാ​ത്രം. ഒ​രു മാ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹ​മാ​ണ് ജീ​ർ​ണി​ച്ച അ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പാ​ള​യം മാ​ർ​ക്ക​റ്റി​ൽ പ​ച്ച​ക്ക​റി​ക്ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന ക​ര​കു​ളം നെ​ല്ലി​വി​ള ജ​യാ​ഭ​വ​നി​ൽ ര​വീ​ന്ദ്ര​ൻ(76) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി ഇ​യാ​ളെ വീ​ടി​ന് പു​റ​ത്തേ​ക്ക് ക​ണ്ടി​രു​ന്നി​ല്ല.

ക്ഷേ​മ​പെ​ൻ​ഷ​നു​മാ​യി ജീ​വ​ന​ക്കാ​ർ വീ​ട്ടി​ലെ​ത്തി വി​ളി​ച്ചി​ട്ടും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ര​ണ്ടാം ത​വ​ണ​യും ക്ഷേ​മ​പെ​ൻ​ഷ​നു​മാ​യി എ​ത്തി​യ​പ്പോ​ഴും വീ​ട് അ​ക​ത്തു​നി​ന്ന് അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ സ​മീ​പ​ത്തു​ള്ള​വ​രെ വി​വ​രം അ​റി​യി​ച്ചു.

മ​റ്റൊ​രി​ട​ത്ത് താ​മ​സി​ക്കു​ന്ന മ​ക​നെ വി​ളി​ച്ചു​വ​രു​ത്തി വാ​തി​ൽ മു​ട്ടി​വി​ളി​ച്ചി​ട്ടും തു​റ​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വീ​ട് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​സ്ഥി​കൂ​ട​മാ​യി ക​ട്ടി​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മാം​സ​ഭാ​ഗ​ങ്ങ​ളെ​ല്ലാം അ​ഴു​കി ന​ശി​ച്ച നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ൽ ഒ​രു മാ​സ​ത്തോ​ളം പ​ഴ​ക്കം ക​ണ്ടെ​ത്തി.

ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ ല​ളി​ത അ​ഞ്ചു​വ​ർ​ഷം മു​ന്പ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ഒ​റ്റ​യ്ക്കാ​ണ് ഇ​യാ​ൾ ക​ഴി​ഞ്ഞി​രു​ന്ന​ത്. മ​ക്ക​ൾ: ജ​യ​കു​മാ​ർ, ഗി​രീ​ഷ്‌​കു​മാ​ർ, ല​ത​കു​മാ​രി. സം​സ്‌​കാ​രം ന​ട​ത്തി.

Kerala

സൗ​ദി അ​റേ​ബ്യ​യി​ൽ മലയാളി യുവാവ് വാ​ഹ​ന​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ഫോ​ർ​ട്ടു​കൊ​ച്ചി: സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദി​ലു​ണ്ടാ​യ വാ​ഹ​ന​പ​ക​ട​ത്തി​ല്‍ കൊ​ച്ചി സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു.

ഫോ​ര്‍​ട്ട്കൊ​ച്ചി ബീ​ച്ച് റോ​ഡ് ഫി​ഷ​ര്‍​മെ​ന്‍ കോ​ള​നി​യി​ല്‍ കൊ​പ്ര പ​റ​മ്പി​ല്‍ കെ.​ടി. വി​ല്യം​സാ(​ടോ​ഷി-36)​ണ് മ​രി​ച്ച​ത്. വി​ല്യം​സ് ഓ​ടി​ച്ച ബൈ​ക്ക് സി​ഗ്ന​ല്‍ ക​ണ്ട് നി​ര്‍​ത്തി​യ സ​മ​യം പി​റ​കെ വ​ന്ന കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

സൗ​ദി​യി​ല്‍ സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ ഡെ​ലി​വെ​റി വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. 29ന് ​രാ​ത്രി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ല്യം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.​

സം​സ്കാ​രം പി​ന്നീ​ട്. കെ.​വി ടോ​മി​യു​ടേ​യും നെ​സി​യു​ടേ​യും മ​ക​നാ​ണ്. ഭാ​ര്യ: ജിം​ഷ. മ​ക്ക​ള്‍: അ​യാ​ന്‍,ഹെ​സ.

District News

കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

എ​ലി​വാ​ലി: സ​ഹോ​ദ​ര​ന്‍റെ ചികി​ത്സയ് ക്ക് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​യ മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. വേ​ലം​പ​റ​മ്പി​ല്‍ വി.​കെ. മ​നോ​ഹ​ര്‍ (65) ആ​ണ് മ​രി​ച്ച​ത്.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10 നാ​ണ് സം​ഭ​വം. വീ​ണു പ​രി​ക്കേ​റ്റ് തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ​ഹോ​ദ​ര​ന്‍ രാ​ജു​വി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കൊ​ണ്ടു​വ​ന്ന​പ്പോ​ള്‍ ഒ​പ്പ​മെ​ത്തി​യ​താ​യി​രു​ന്നു മ​നോ​ഹ​ര്‍. രാ​ജു​വി​നെ സ​ര്‍​ജ​റി​ക്കാ​യി ഓ​പ്പ​റേ​ഷ​ന്‍ തി​യറ്റി​ല്‍ ക​യ​റ്റി​യ ഉ​ട​ന്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.
മു​ന്‍ ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​വും വേ​ല​ന്‍ മ​ഹാ​സ​ഭ സം​സ്ഥാ​ന നേ​താ​വു​മാ​യി​രു​ന്നു.

സം​സ്‌​കാ​രം നടത്തി. ഭാ​ര്യ: കു​മാ​രി മ​നോ​ഹ​ര്‍. മ​ക​ള്‍:​ അ​നു. മ​രു​മ​ക​ന്‍: സു​രേ​ഷ് കു​മാ​ര്‍.

International

പാ​ക്കി​സ്ഥാ​നി​ൽ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണു; 14 കു​ട്ടി​ക​ൾ മ​രി​ച്ചു

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നി​ലെ ലാ​ഹോ​റി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് 14 സ്കൂ​ൾ കു​ട്ടി​ക​ൾ മ​രി​ച്ചു. അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ൾ​ക്കും ഒ​രു അ​ധ്യാ​പി​ക​യ്ക്കും പ​രി​ക്കു​ണ്ട്.

പ​രി​ക്കേ​റ്റ​വ​ര്‍ സ​മീ​പ​ത്തെ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ലാ​ഹോ​റി​ലെ ക​ഹ്ന​യി​ലെ ഈ​ദ്ഗാ​ഹ് ബ​സ്തി പ്ര​ദേ​ശ​ത്ത് ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. ഏ​ഴി​നും 13നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​യി​രു​ന്നു ക്ലാ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. 20 പേ​രെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്തു. ‌‌

സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ത​ക​ർ​ന്ന സ്ഥ​ല​ത്ത് നി​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ല​വി​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.

Kerala

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന് മു​ക​ളി​ൽ മ​രം വീ​ണു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

ഇ​ടു​ക്കി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന് മു​ക​ളി​ൽ മ​രം വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ചെ​മ്മ​ണ്ണൂ​ർ സ്വ​ദേ​ശി പ്ര​വീ​ൺ ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ ഇ​ടു​ക്കി ഏ​ല​പ്പാ​റ​യി​ലാ​ണ് അ​പ​ക​ടം. പ്ര​വീ​ണും സു​ഹൃ​ത്തും സ്കൂ​ട്ട​റി​ൽ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ഉ​ണ​ങ്ങി നി​ന്ന മ​ര​ത്തി​ന്‍റെ ചി​ല്ല ഒ​ടി​ഞ്ഞ് താ​ഴേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ക​ഴു​ത്തി​നും ത​ല​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​വീ​ണി​നെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

Kerala

ക​ഴു​ത്തി​ൽ ഗേ​റ്റി​ന്‍റെ ക​മ്പി തു​ള​ച്ചു ക​യ​റി ചി​കി​ത്സ​യി​ലാ​യി​രു​ന്ന 16 വ​യ​സു​കാ​ര​ൻ‌ മ​രി​ച്ചു

മ​ല​പ്പു​റം: ഗേ​റ്റി​ന്‍റെ ക​മ്പി ക​ഴു​ത്തി​ൽ തു​ള​ച്ചു ക​യ​റി ചി​കി​ത്സ​യി​ലാ​യി​രു​ന്ന 16 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മ​ല​പ്പു​റം പു​ളി​ക്ക​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് മാ​സി​നാ​ണ് മ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ മേ​യ് 31 ന് ​വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​യ​റി തോ​ട്ടി ഉ​പ​യോ​ഗി​ച്ച് മാ​ങ്ങ പ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ൽ വ​ഴു​തി ഗേ​റ്റി​ന്‍റെ ക​മ്പി​യി​ലേ​യ്ക്ക് വീ​ഴു​ന്ന​ത്. ഗേ​റ്റി​ന്‍റെ ഭാ​ഗ​ത്തോ​ടു​കൂ​ടി​യാ​യി​രു​ന്നു മു​ഹ​മ്മ​ദ് മാ​സി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേയ്​ക്ക് ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​ച്ച​ത്.

പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് ഗേ​റ്റി​ന്‍റെ ക​മ്പി​ക​ൾ മു​റി​ച്ചു മാ​റ്റി​യ​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് കു​ട്ടി​യു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

Kerala

അ​മി​ത​മാ​യ ല​ഹ​രി ഉ​പ​യോ​ഗം; പെ​രു​മ്പാ​വൂ​രി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച​നി​ല​യി​ൽ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച​നി​ല​യി​ൽ. അ​മി​ത​മാ​യ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ന​ഗ​ര​ത്തി​ലെ ഒ​രു ഗേ​ൾ​സ് സ്കൂ​ളി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഷെ​ഡി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മ​രി​ച്ച ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൃ​ത​ദേ​ഹം പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന് ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്കൂ.

ഈ ​പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി മ​രു​ന്ന് വി​ൽ​പ്പ​ന​യും ഉ​പ​യോ​ഗ​വും സ​ജീ​വ​മാ​ണെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് നേ​ര​ത്തെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നി​രു​ന്നു. ചി​ല​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ഇ​വി​ടെ ല​ഹ​രി ഉ​പ​യോ​ഗം തു​ട​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

District News

അ​മ്മ​യും മ​ക​നും ര​ണ്ടു ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ൽ മ​രി​ച്ചു

തൃ​പ്പൂ​ണി​ത്തു​റ: അ​മ്മ​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കേ​ണ്ട ദി​വ​സം പു​ല​ർ​ച്ചെ മ​ക​നും മ​രി​ച്ചു. മു​ൻ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡം​ഗ​മാ​യി​രു​ന്ന തൃ​പ്പൂ​ണി​ത്തു​റ വ​ട​ക്കേ​ക്കോ​ട്ട പാ​ഴൂ​ർ ലൈ​നി​ൽ ചി​ത്ര​യി​ൽ പി.​കെ. രു​ഗ്മി​ണി അ​മ്മ​യും(83) മ​ക​ൻ ഹ​രി​മി​ത്ര​യു​മാ(51)​ണ് ര​ണ്ടു ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ൽ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 21ന് ​അ​ന്ത​രി​ച്ച രു​ഗ്മി​ണി അ​മ്മ​യു​ടെ സം​സ്‌​കാ​രം 24ന് ​രാ​വി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അ​മ്മ​യെ പ​രി​ച​രി​ക്കാ​നാ​യി അ​മേ​രി​ക്ക​യി​ൽ നി​ന്നു നാ​ട്ടി​ലെ​ത്തി​യ ഹ​രി​മി​ത്ര അ​ന്ന് പു​ല​ർ​ച്ചെ നാ​ലി​ന് മ​രി​ച്ചു.

രു​ഗ്‌​മി​ണി അ​മ്മ​യു​ടെ സം​സ്ക‌ാ​രം വീ​ട്ടു​വ​ള​പ്പി​ലും ഹ​രി​മി​ത്ര​യു​ടെ സം​സ്‌​കാ​രം ഇ​രു​മ്പ​നം ശ്‌​മ​ശാ​ന​ത്തി​ലും ന​ട​ത്തി. പ​രേ​ത​നാ​യ ഹ​രി​ശ​ർ​മ്മ​യാ​ണ് രു​ഗ്‌​മി​ണി അ​മ്മ​യു​ടെ ഭ​ർ​ത്താ​വ്. മ​റ്റൊ​രു മ​ക​ൻ: ഹ​രി​കൃ​ഷ്ണ. ഹ​രി​മി​ത്ര​യു​ടെ ഭാ​ര്യ: പാ​ർ​വ​തി.

NRI

ഖ​ത്ത​ർ സ്ഫോ​ട​നം: മ​രി​ച്ച​വ​രി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യും

റി​യാ​ദ്: ഖ​ത്ത​ർ റാ​സ് ല​ഫാ​ൻ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ലെ പ്ര​കൃ​തി വാ​ത​ക പ്ലാ​ന്‍റി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ മ​രി​ച്ച​വ​രി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യും. തൂ​ണേ​രി വെ​ള്ളൂ​ർ സ്വ​ദേ​ശി ക​ള​രി​യു​ള്ള​തി​ൽ അ​ർ​ജു​ൻ (29) ആ​ണു മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്‌​ച രാ​ത്രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് തി​ങ്ക​ളാ​ഴ്ച​യാ​ണ് ബ​ന്ധു​ക്ക​ൾ​ക്കു വി​വ​രം ല​ഭി​ച്ച​ത്. ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ൽ അ​റ്റ​കു​റ്റ പ്ര​വൃ​ത്തി​ക​ൾ​ക്കി​ടെ​യാ​ണു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

പി​താ​വ്: ബാ​ബു (ടൈ​ല​ർ പു​റ​മേ​രി), അ​മ്മ: മോ​ളി (സീ​ന). ഭാ​ര്യ: അ​തു​ല്യ. സ​ഹോ​ദ​രി: വി​സ്മ​യ (ബം​ഗ​ളൂ​രു).

മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Kerala

കൊ​ച്ചി​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

കൊ​ച്ചി: ദേ​ശീ​യ​പാ​ത​യി​ൽ നെ​ടുമ്പാ​ശേ​രി ഫാ​ർ​മ​സി ക​വ​ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​ക​ളാ​യ ഗോ​കു​ൽ, അ​ശ്വി​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇവർ സഞ്ചരിച്ച ബൈക്ക് മീ​ഡി​യ​നി​ലെ വൈ​ദ്യു​തി വി​ള​ക്കി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞാ​ണ് അ​പ​ക​ടം. ഒ​രാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചും മ​റ്റേ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ വ​ച്ചു​മാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് വി​വ​രം. രാ​വി​ലെ ആ​ലു​വ​യി​ൽ​നി​ന്ന് അ​ങ്ക​മാ​ലി ഭാ​ഗ​ത്തേ​ക്ക് പോ​യ​പ്പോ​ഴാ​ണ് ഇ​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

Kerala

ഷാ​ൾ സ്കൂ​ട്ട​റി​ന്‍റെ ട​യ​റി​ൽ കു​രു​ങ്ങി അ​പ​ക​ടം; അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ മ​രി​ച്ചു

തൃ​ശൂ​ർ: സ്‌​കൂ​ട്ട​ർ യാ​ത്ര​യ്ക്കി​ടെ ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ മ​രി​ച്ചു. തൃ​ശൂ​ർ പു​തു​രു​ത്തി സ്വ​ദേ​ശി​നി ആ​ല​പ്പാ​ട​ൻ വീ​ട്ടി​ൽ വ​ർ​ഗീ​സി​ന്‍റെ
ഭാ​ര്യ മി​നി വ​ർ​ഗീ​സ്(52) ആ​ണ് മ​രി​ച്ച​ത്.

തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി പു​തു​രു​ത്തി​യി​ൽ ഇ​ന്ന് രാ​വി​ലെ 9:30 ഓ​ടെ​യാ​ണ് സം​ഭ​വം. അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് പോ​കാ​നാ​യി ബ​ന്ധു​വി​നൊ​പ്പം ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റി​ന് പു​റ​കി​ൽ ഇ​രു​ന്ന് സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ഷാ​ൾ സ്കൂ​ട്ട​റി​ൽ കു​രു​ങ്ങി​യ​തോ​ടെ ക​ഴു​ത്തു മു​റു​കി റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

ഉ​ട​നെ എ​രു​മ​പ്പെ​ട്ടി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പു​തു​രു​ത്തി ചാ​ത്ത​ൻ​പ​ടി​യി​ലെ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യാ​ണ് മി​നി വ​ർ​ഗീ​സ്.

International

ക​ർ​ദി​നാ​ൾ ക​മി​ല്ലോ റൂ​യി​നി ദി​വം​ഗ​ത​നാ​യി

റോം: ​​​​ഇ​​​റ്റാ​​​ലി​​​യ​​​ൻ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റും റോം ​​​രൂ​​​പ​​​ത​​​യു​​​ടെ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ വി​​​കാ​​​രി​​​യു​​​മാ​​​യി​​​രു​​​ന്ന ക​​​ർ​​​ദി​​​നാ​​​ൾ ക​​​മി​​​ല്ലോ റൂ​​​യി​​​നി (95) ദി​​​വം​​​ഗ​​​ത​​​നാ​​​യി.

സം​​​​സ്കാ​​​​ര ശു​​​​ശ്രൂ​​​​ഷ ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം 4.30ന് ​​​​സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്‌​​​​സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ല്‍ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും.

വി​​​​ശു​​​​ദ്ധ ജോ​​​​ൺ പോ​​​​ൾ ര​​​​ണ്ടാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ​​​​യും ബെ​​​​ന​​​​ഡി​​​​ക്‌​​​​ട് പ​​​​തി​​​​നാ​​​​റാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ​​​​യും അ​​​​ടു​​​​ത്ത സ​​​​ഹ​​​​കാ​​​​രി​​​​യാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ച അ​​​​ദ്ദേ​​​​ഹം ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ യാ​​​​ഥാ​​​​സ്ഥി​​​​തി​​​​ക മെ​​​​ത്രാ​​​​ന്മാ​​​​രു​​​​ടെ പ്ര​​​​ധാ​​​​ന ശ​​​​ബ്‌​​​​ദ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രാ​​​​ളാ​​​​യി അ​​​​റി​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. സെ​​​ൻ​​​ട്ര​​​ൽ ഇ​​​റ്റ​​​ലി​​​യി​​​ലെ സാ​​​സു​​​തൊ സ്വ​​​ദേ​​​ശി​​​യാ​​​യ ക​​​മി​​​ല്ലോ റൂ​​​യി​​​നി 1954ൽ ​​​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു.

1983ൽ ​​​റെ​​​ജി​​​യോ എ​​​മി​​​ലി​​​യ രൂ​​​പ​​​ത​​​യു​​​ടെ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ അ​​​ദ്ദേ​​​ഹ​​​ത്തെ 1991ൽ ​​​ജോ​​​ൺ പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ ക​​​ർ​​​ദി​​​നാ​​​ൾ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി.

1991 മു​​​ത​​​ൽ 2007 വ​​​രെ ഇ​​​റ്റാ​​​ലി​​​യ​​​ൻ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യും 1991 മു​​​ത​​​ൽ 2008 വ​​​രെ റോം ​​​രൂ​​​പ​​​ത​​​യു​​​ടെ വി​​​കാ​​​രി ജ​​​ന​​​റ​​​ലാ​​​യും ലാ​​​റ്റ​​​റ​​​ൻ ബ​​​സി​​​ലി​​​ക്ക​​​യു​​​ടെ ആ​​​ർ​​​ച്ച്പ്രീ​​​സ്റ്റാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച അ​​​ദ്ദേ​​​ഹം, പ്ര​​​ശ​​​സ്ത മ​​​രി​​​യ​​​ൻ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​മാ​​​യ മെ​​​ഡ്ജു​​​ഗോ​​​റി​​​യ​​​യെ സം​​​ബ​​​ന്ധി​​​ച്ച ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​സ്ഥാ​​​ന​​​വും വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.

ക​​​​ത്തോ​​​​ലി​​​​ക്കാ​​​മൂ​​​​ല്യ​​​​ങ്ങ​​​​ളു​​​​ടെ പാ​​​​ര​​​​മ്പ​​​​ര്യം മ​​​​റ​​​​ച്ചു​​​​വ​​​​യ്ക്കാ​​​​തെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക​​​​യും പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യേ​​​​ണ്ട​​​​തി​​​​ന്‍റെ പ്രാ​​​​ധാ​​​​ന്യം നി​​​​ര​​​​ന്ത​​​​രം ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടി​​​​യ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മു​​​​ദ്രാ​​​​വാ​​​​ക്യം “സ​​​​ത്യം നി​​​​ങ്ങ​​​​ളെ സ്വ​​​​ത​​​​ന്ത്ര​​​​രാ​​​​ക്കും” എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു.

District News

കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

വ​രാ​പ്പു​ഴ : ആ​ലു​വ എ.​വി.​എ​ൻ. ജ്വ​ല്ല​റി ഉ​ട​മ കൂ​ന​മ്മാ​വ് ത​ണ്ണി​ക്കോ​ട്ട് പ​രേ​ത​നാ​യ സ​ർ​വ​ദോ​ർ (റി​ട്ട. ജ​ല അ​ഥോ​റി​റ്റി വ​ർ​ക്ക് സൂ​പ്ര​ണ്ട്, പ​റ​വൂ​ർ) മ​ക​ൻ നോ​യ​ൽ (54) വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​ന് ജ്വ​ല്ല​റി​യി​ലേ​ക്ക് പോ​കാ​ൻ ഇ​റ​ങ്ങു​മ്പോ​ഴാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

സം​സ്കാ​രം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് സെ​ന്‍റ് ഫി​ലോ​മി​നാ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: വ​രാ​പ്പു​ഴ ചി​റ​യ്ക്ക​കം ചാ​ണേ​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം ജെ​ബി. മ​ക്ക​ൾ: അ​രു​ൺ (യു​കെ ) ആ​ലീ​യ (ചാ​വ​റ​ദ​ർ​ശ​ൻ സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി ).

Kerala

നാ​ട​ക​പ്ര​വ​ർ​ത്ത​ക​ൻ രാ​ധ​ൻ ക​ണ്ണ​പു​രം അ​ന്ത​രി​ച്ചു

ക​ണ്ണൂ​ർ: നാ​ട​ക​പ്ര​വ​ർ​ത്ത​ക​ൻ രാ​ധ​ൻ ക​ണ്ണ​പു​രം (കെ. ​രാ​ധാ​കൃ​ഷ്ണ​ൻ-58) അ​ന്ത​രി​ച്ചു. അ​സു​ഖ​ബാ​ധി​ത​നാ​യി ക​ണ്ണൂ​ർ ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ന്ത്യം.

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ക​ണ്ണ​പു​രം കു​ന്നു​മ്മ​ൽ വീ​ട്ടി​ൽ ച​ന്ദ്ര​മ​തി​യു​ടെ​യും പ​രേ​ത​നാ​യ ചു​ള്ളേ​രി വീ​ട്ടി​ൽ കൃ​ഷ്ണ​ന്‍റെ​യും മ​ക​നാ​ണ്. 40 വ​ർ​ഷ​ത്തോ​ള​മാ​യി നാ​ട​ക​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. മൂ​ന്ന് സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നാ​ട​കാ​ഭി​ന​യ​ത്തി​നും സം​വി​ധാ​ന​ത്തി​നും ഒ​ട്ടേ​റെ ബ​ഹു​മ​തി​ക​ളും അം​ഗീ​കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്.

പെ​രു​ന്ത​ച്ച​ൻ, തീ​പ്പൊ​ട്ട​ൻ, ന​വ​ര​സ​നാ​യ​ക​ൻ, കോ​ടീ​ശ്വ​ര​ൻ, കി​നാ​വി​ലൊ​രു ക​ളി​വീ​ട്, ഉ​ള്ള​ത് പ​റ​ഞ്ഞാ​ൽ തു​ട​ങ്ങി​യ​വ ഇ​ദ്ദേ​ഹം പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തി​യ വി​ഖ്യാ​ത നാ​ട​ക​ങ്ങ​ളി​ൽ ചി​ല​താ​ണ്. കോ​ഴി​ക്കോ​ട് ചി​ര​ന്ത​ന, വ​ള്ളു​വ​നാ​ട് നാ​ദം, കൊ​ല്ലം കാ​ളി​ദാ​സ ക​ലാ​കേ​ന്ദ്രം, തി​രു​വ​ന​ന്ത​പു​രം സോ​പാ​നം, കോ​ഴി​ക്കോ​ട് സ​ങ്കീ​ർ​ത്ത​ന തു​ട​ങ്ങി കേ​ര​ള​ത്തി​ലെ പ​ല പ്ര​മു​ഖ സ​മി​തി​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

നാ​ട​ക​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​പ്പം രാ​ഷ്ട്രീ​യ​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ദ​വി വ​ഹി​ച്ചി​ട്ടു​ണ്ട്. നാ​ട​കാ​ഭി​ന​യ​ത്തി​നും സം​വി​ധാ​ന​ത്തി​നും പു​റ​മേ ആ​കാ​ശ​വാ​ണി​യി​ൽ ആ​ർ​ട്ടി​സ്റ്റാ​യും ഏ​താ​നും സി​നി​മ​ക​ളി​ൽ ഡ​ബ്ബി​ങ് ആ​ർ​ട്ടി​സ്റ്റ് ആ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന പു​ര​സ്കാ​ര ജേ​താ​വും നാ​ട​ക-​സി​നി​മാ രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ മി​നി രാ​ധ​ൻ ആ​ണ് ഭാ​ര്യ. മ​ക്ക​ൾ: ആ​തി​ര (ആ​ർ​ട്ടി​സ്റ്റ്), ആ​ര​തി (ന​ഴ്സ്, യു.​കെ). മ​രു​മ​ക​ൻ: വി​വേ​ക് (ഡെ​സ്ക് എ​ഡി​റ്റ​ർ, ബാ​ല​ര​മ). സ​ഹോ​ദ​ര​ങ്ങ​ൾ: ഗി​രി​ജ, ജി​ഷ, ര​ജ​നി

 

Kerala

കൊ​ച്ചി​യി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; യു​വ​തി മ​രി​ച്ചു

കൊ​ച്ചി: പ​റ​വൂ​രി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. ന​ന്ത്യാ​ട്ടു​കു​ന്നം അ​മ്പാ​ട്ടു​പ​റ​മ്പ് സു​നി​ൽ കു​മാ​ർ - മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ശ്രീ​ല​ക്ഷ്മി (27) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ ക​രി​മ്പാ​ടം ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ബൈ​ക്കു​മാ​യി ശ്രീ​ല​ക്ഷ്മി സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​ല​ക്ഷ്മി​യെ ഉ​ട​ൻ താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

ചേ​ന്ദ​മം​ഗ​ലം തോ​പ്പി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ന്ന ശ്രീ​ല​ക്ഷ്മി, ബ​ന്ധു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി സ്കൂ​ട്ട​റി​ൽ പ​റ​വൂ​രി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം. വെ​ടി​മ​റ ക​രു​മാം​ചേ​രി​യി​ലെ ഒ​രു ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു ശ്രീ​ല​ക്ഷ്മി. ഭ​ർ​ത്താ​വ്: സ​ജി​ത്ത് (ഡ്രൈ​വ​ർ). മ​ക്ക​ൾ: ആ​ദ്യ, ആ​ദി​ക്. സ​ഹോ​ദ​ര​ൻ: വി​ഷ്ണു.

District News

സ്‌​കൂ​ളി​നു മു​ക​ളി​ല്‍ ക​യ​റി തീ ​കൊ​ളു​ത്തി​യ യു​വാ​വ് മ​രി​ച്ചു

കൊ​ട്ടി​യം: സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ ക​യ​റി തീ​കൊ​ളു​ത്തി​യ അ​ധ്യാ​പ​ക​നാ​യ യു​വാ​വ് മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര ചാ​ന്തു​ര്‍ അ​മ്പ​ല​ത്തും കാ​ല അ​മ്പ​നാ​ട്ടു വീ​ട്ടി​ല്‍ അ​ജി​ത് (40) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ മു​ഖ​ത്ത​ല എ​ന്‍​എ​സ്എ​സ് യു​പി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ ക​യ​റി​യാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. പാ​ല​ക്കാ​ട് അ​ധ്യാ​പ​ക​നാ​യി ജോ​ലി​നോ​ക്കു​ക​യാ​ണി​യാ​ള്‍.

മ​രി​ക്കാ​ന്‍ പോ​കു​ന്ന വി​വ​രം ഇ​യാ​ള്‍ ബ​ന്ധു​വി​നെ രാ​ത്രി​യി​ല്‍ ഫോ​ണി​ല്‍ വി​ളി​ച്ച് അ​റി​യി​ച്ചു. ബ​ന്ധു ഉ​ട​ന്‍ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും മു​ഖ​ത്ത​ല​യി​ലെ​ത്തു​ക​യും ചെ​യ്തു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സ്‌​കൂ​ള്‍ മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് എ​ത്തു​മ്പോ​ഴേ​ക്കും ഇ​യാ​ള്‍ കു​പ്പി​യി​ല്‍ ക​രു​തി​യി​രു​ന്ന പെ​ട്രോ​ള്‍ ശ​രീ​ര​ത്തി​ലൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യി​രു​ന്നു. വി​ജ​യ​ന്‍​പി​ള്ള​യു​ടെ​യും ഗീ​താ​കു​മാ​രി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ശ്രീ​ക്കു​ട്ടി. മ​ക​ള്‍: ആ​ത്മി​ക. സം​ഭ​വ​ത്തി​ൽ കൊ​ട്ടി​യം പോ​ലീ​സ്‌​കേ​സെ​ടു​ത്തു.

Kerala

എ​ച്ച്1​എ​ൻ1 ബാ​ധി​ച്ച് വ​യോ​ധി​ക മ​രി​ച്ചു; ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു

ഇ​ടു​ക്കി: എ​ച്ച്1​എ​ൻ1​പ​നി ബാ​ധി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. ഇ​ടു​ക്കി കൊ​ച്ചു​ക​രി​മ്പ​ൻ സ്വ​ദേ​ശി പൂ​ങ്കു​ടി​യി​ൽ മ​റി​യാ​മ്മ (82) ആ​ണ് മ​രി​ച്ച​ത്.

പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 30ന് ​മു​രി​ക്കാ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. എ​ച്ച്1​എ​ൻ1 ആ​ണെ​ന്ന് സം​ശ​യം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജാ​ഗ്ര​ത​മ​തി​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Kerala

മൈ​സൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

മൈ​സൂ​രു: മൈ​സൂ​രു​വി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ഓ​മ​ല്ലൂ​ർ ക​ടു​വി​നാ​ൽ അ​നു മാ​ത്യു​വി​ന്‍റെ മ​ക​ൾ അ​ലീ​ന സൂ​സ​ൻ അ​നു (20) ആ​ണു മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. സ​ർ​വീ​സ് റോ​ഡി​ൽ ഇ​ന്തു​വാ​ലു​വി​ൽ അ​ലീ​ന​യും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്ത് നി​സാ​ര പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

മ​ണ്ഡ്യ​യി​ൽ സ്വ​കാ​ര്യ ന​ഴ്സിം​ഗ് കോ​ള​ജി​ലെ മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം മ​ണ്ഡ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് (മിം​സ്) മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി.

Kerala

മ​തം തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ നി​രീ​ശ്വ​ര​വാ​ദി​യാ​യ അ​ച്ഛ​ന്‍ ഇ​ട്ട പേ​ര്; മ​ല​യാ​ള​ത്തി​ന്‍റെ എ​ല്ലാ​മാ​യി മാ​റി​യ സ​ലിം കു​മാ​ർ

മ​ല​യാ​ള​ത്തി​ന്‍റെ പ്ര​യ ന​ട​ൻ സ​ലിം കു​മാ​ർ അ​ന്ത​രി​ച്ചു. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച രാ​ത്രി 10.43ന് ​അ​ന്ത്യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

സ​ലിം കു​മാ​ർ എ​ന്ന പേ​രി​ന് പി​ന്നി​ലു​മു​ണ്ട് ഒ​രു ക​ഥ. ക്രി​സ്ത്യ​നെ​ന്നോ ഹി​ന്ദു​വെ​ന്നോ മു​സ്‌​ലി​മെ​ന്നോ ഒ​രു പേ​ര് കേ​ട്ട് അ​വ​ന് ഏ​താ​ണ് മ​ത​മെ​ന്ന് തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​ൻ ക​ണ്ടെ​ത്തി​യ പേ​രാ​ണ് സ​ലിം കു​മാ​ർ.

1969 ഒ​ക്ടോ​ബ​ർ പ​ത്തി​ന് വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ ഗം​ഗാ​ധ​ര​ന്‍റെ​യും കൗ​സ​ല്യ​യു​ടെ​യും ഇ​ള​യ മ​ക​നാ​യി ജ​നി​ച്ച​യാ​ൾ​ക്ക് എ​ന്താ​ണ് പേ​രി​ടേ​ണ്ടെ​തെ​ന്ന് അ​യാ​ൾ​ക്കു​റ​പ്പു​ണ്ടാ​യി​രു​ന്നു.

നി​രീ​ശ്വ​ര​വാ​ദി​യും സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വാ​യ സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​ന്‍റെ അ​നു​യാ​യി​യു​മാ​യി​രു​ന്നു സ​ലിം കു​മാ​റി​ന്‍റെ അ​ച്ഛ​ൻ ഗം​ഗാ​ധ​ര​ൻ. ഇ​ള​യ മ​ക​ന് മ​ത​പ​ര​മാ​യ കൂ​ട്ടു​കെ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ദ്ദേ​ഹം ക​ണ്ടെ​ത്തി​യ പേ​രാ​ണ് സ​ലിം കു​മാ​ർ. ആ ​പേ​ര് പി​ന്നീ​ട് മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​പേ​രു​ക​ളി​ലൊ​ന്നാ​യി മാ​റി​യ​തും ച​രി​ത്രം.

ചി​റ്റാ​ട്ടു​ക​ര നോ​ർ​ത്ത് പ​റ​വൂ​രി​ലെ ഗ​വ​ൺ​മെ​ന്‍റ് ലോ​വ​ർ പ്രൈ​മ​റി സ്കൂ​ളി​ലാ​യി​രു​ന്നു സ​ലിം കു​മാ​റി​ന്‍റെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം. നോ​ർ​ത്ത് പ​റ​വൂ​രി​ലെ ഗ​വ​ൺ​മെ​ന്‍റ് ബോ​യ്‌​സ് ഹൈ​സ്കൂ​ളി​ൽ നി​ന്നും പ​ത്താം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം മാ​ല്യ​ങ്ക​ര​യി​ലെ മൂ​ത്ത​കു​ന്നം ശ്രീ ​നാ​രാ​യ​ണ മം​ഗ​ലം കോ​ളേ​ജി​ൽ പ്രീ​ഡി​ഗ്രി​ക്ക് ചേ​ർ​ന്നു.

ചെ​റു​പ്പ​ത്തി​ൽ ത​ന്നെ ഗാ​യ​ക​നാ​കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് മി​മി​ക്രി​യി​ലാ​ണ് എ​ത്തി​പ്പെ​ട്ട​ത്. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ളേ​ജി​ൽ നി​ന്ന് ബി​എ ബി​രു​ദം നേ​ടി​യ അ​ദ്ദേ​ഹം അ​വി​ടെ മൂ​ന്ന് ത​വ​ണ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും മി​ക​ച്ച മി​മി​ക്രി​ക്കാ​ര​നു​ള്ള കി​രീ​ടം നേ​ടി.

ക​ലാ​ഭ​വ​നി​ൽ നി​ന്നാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നാ​ട​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. ഏ​ഷ്യാ​നെ​റ്റി​ലെ കോ​മ​ഡി പ്രോ​ഗ്രാ​മാ​യ കോ​മി​ക്കോ​ള​യി​ലും അ​ദ്ദേ​ഹം ഒ​രു അ​വ​താ​ര​ക​നാ​യി​രു​ന്നു. ഏ​ക​ദേ​ശം നാ​ല് വ​ർ​ഷ​ത്തോ​ളം കൊ​ച്ചി​യി​ലെ ആ​ര​തി തി​യ​റ്റ​റു​ക​ളി​ൽ അ​ദ്ദേ​ഹം പ്രൊ​ഫ​ഷ​ണ​ൽ നാ​ട​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി ചെ​യ്തു.

മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​മ്പ് ഏ​ഷ്യാ​നെ​റ്റി​ൽ സം​പ്രേ​ഷ​ണം ചെ​യ്ത കോ​മി​ക്കോ​ള എ​ന്ന കോ​മ​ഡി പ്രോ​ഗ്രാ​മി​ന്‍റെ അ​വ​താ​ര​ക​നാ​യി സ​ലിം കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

1997-ൽ ​സി​ദ്ദി​ഖ് ഷ​മീ​ർ സം​വി​ധാ​നം ചെ​യ്ത ഇ​ഷ്ട​മാ​ണ് നൂ​റു വ​ട്ടം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. നി​ര​വ​ധി സി​നി​മ​ക​ളി​ൽ ചെ​റി​യ വേ​ഷ​ങ്ങ​ൾ ചെ​യ്ത ശേ​ഷം സി​ബി മ​ല​യി​ൽ ത​ന്‍റെ നീ ​വ​രു​വോ​ളം എ​ന്ന സി​നി​മ​യി​ൽ ന​ല്ലൊ​രു വേ​ഷം സ​ലിം കു​മാ​റി​ന് വാ​ഗ്ദാ​നം ചെ​യ്തു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യം ശ​രി​യ​ല്ലെ​ന്ന് പ​റ​ഞ്ഞ് പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ അ​ദ്ദേ​ഹ​ത്തെ ലൊ​ക്കേ​ഷ​നി​ൽ നി​ന്ന് തി​രി​ച്ച​യ​ച്ചു. പി​ന്നീ​ട് ഇ​ന്ദ്ര​ൻ​സാ​ണ് ആ ​വേ​ഷം ചെ​യ്ത​ത്.

പി​ന്നീ​ട് 2000-ൽ ​പു​റ​ത്തി​റ​ങ്ങി​യ സ​ത്യ​മേ​വ ജ​യ​തേ എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. സ​ത്യ​മേ​വ ജ​യ​തേ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ൽ ആ​കൃ​ഷ്ട​നാ​യ സം​വി​ധാ​യ​ക​ൻ റാ​ഫി മെ​ക്കാ​ർ​ട്ടി​ൻ ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ തെ​ങ്കാ​ശി​പ്പ​ട്ട​ണം എ​ന്ന സി​നി​മ​യി​ൽ സ​ലി​മി​ന് ഒ​രു വേ​ഷം ന​ൽ​കി. അ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ സി​നി​മാ ജീ​വി​ത​ത്തി​ലെ ഒ​രു പ്ര​ധാ​ന വ​ഴി​ത്തി​രി​വാ​യി​രു​ന്നു. 2000-ലെ ​ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ നേ​ടി​യ ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ത്.

പി​ന്നീ​ട് ദി​ലീ​പി​നൊ​പ്പം പ​റ​ക്കും ത​ളി​ക​യി​ൽ പാ​ച​ക​ക്കാ​ര​നാ​യ കോ​ശി​യു​ടെ വേ​ഷ​വും 2002-ൽ ​പു​റ​ത്തി​റ​ങ്ങി​യ മീ​ശ മാ​ധ​വ​ൻ എ​ന്ന ക​ൾ​ട്ട് കോ​മ​ഡി സി​നി​മ​യി​ൽ അ​ഡ്വ​ക്കേ​റ്റ് മു​കു​ന്ദ​ൻ ഉ​ണ്ണി എ​ന്ന ക​ഥാ​പാ​ത്ര​വും അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചു. ദി​ലീ​പി​നൊ​പ്പം ഹി​റ്റാ​യി സ​ലി​മി​ന്‍റെ ക​രി​യ​റും മു​ന്നോ​ട്ട് പോ​യി.

മ​ഴ​ത്തു​ള്ളി​ക്കി​ലു​ക്കം, കു​ഞ്ഞി​ക്കൂ​ന​ൻ, ക​ല്യാ​ണ​രാ​മ​ൻ അ​ങ്ങ​നെ ദി​ലീ​പും സ​ലി​മും ഒ​ന്നി​ച്ച ചി​ത്ര​ങ്ങ​ളെ​ല്ലാം ഹി​റ്റാ​യി​രു​ന്നു.

2003-ൽ ​ക്ലാ​സി​ക് ക​ൾ​ട്ട് സി​നി​മ​യാ​യ സി.​ഐ.​ഡി മൂ​സ​യി​ൽ ഒ​രു മാ​ന​സി​ക രോ​ഗി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച​ത്. തി​ള​ക്ക​ത്തി​ൽ ഓ​മ​ന​ക്കു​ട്ട​ൻ, മോ​ഹ​ൻ​ലാ​ലി​നൊ​പ്പം കി​ളി​ച്ചു​ണ്ട​ൻ മാ​മ്പ​ഴ​ത്തി​ൽ ഉ​സ്മാ​ൻ, മ​മ്മൂ​ട്ടി അ​ഭി​ന​യി​ച്ച പ​ട്ടാ​ള​ത്തി​ൽ എ​സ്.​ഐ. ഗ​ബ്ബാ​ർ കേ​ശ​വ​ൻ എ​ന്നീ വേ​ഷ​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യ​മാ​യി​രു​ന്നു.

റൊ​മാ​ന്‍റി​ക്-​കോ​മ​ഡി ചി​ത്ര​മാ​യ പു​ലി​വാ​ൽ ക​ല്യാ​ണ​ത്തി​ലാ​ണ് സ​ലിം കു​മാ​ർ ത​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും അ​വി​സ്മ​ര​ണീ​യ​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്. മ​ണ​വാ​ള​ന്‍റെ നി​സ​ഹാ​യ​മാ​യ മു​ഖം, ല​ജ്ജാ​ക​ര​മാ​യ പു​ഞ്ചി​രി, പൈ​പ്പ് വ​ലി​ക്കു​ന്ന ധ​നി​ക​ന്‍റെ അ​ഭി​ന​യം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ഭാ​വ​ങ്ങ​ൾ പി​ന്നീ​ട് കേ​ര​ള ട്രോ​ൾ സ​മൂ​ഹ​ത്തി​ൽ ഒ​രു ക​ൾ​ട്ട് ഫോ​ളോ​വേ​ഴ്‌​സി​നെ വ​ള​ർ​ത്തി​യെ​ടു​ത്തു. ഇ​ന്നും മീ​മു​ക​ളി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത് സ​ലി​മി​ന്‍റെ മു​ഖ​മാ​ണ്. അങ്ങനെ മലയാളസിനിമയ്ക്ക് ഒഴിവാക്കാനാകാത്ത എത്രയെത്ര വേഷങ്ങൾ. ഒടുവിൽ ദിലീപിന്‍റെ ഭഭബയിൽ അഡ്വ. മുകുന്ദനുണ്ണി എന്ന കാമിയോ വേഷമാണ് അദ്ദേഹം അവസാനമായി ചെയ്തത്.

-

Kerala

പെ​രു​മ്പാ​വൂ​രി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഭ​ർ​ത്താ​വി​ന് കൂ​ട്ടി​രി​ക്കെ ഭാ​ര്യ മ​രി​ച്ചു

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഭ​ർ​ത്താ​വി​ന് കൂ​ട്ടി​രി​ക്കെ ഭാ​ര്യ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. പാ​ണം​കു​ഴി മ​റ്റ​മ​ന എ​മി​ലി ജെ​യിം​സ് (68) ആ​ണ് മ​രി​ച്ച​ത്.

ഒ​രാ​ഴ്‌​ച​യാ​യി ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വ് ജ​യിം​സ് തോ​മ​സി​നൊ​പ്പം ആ​ശു​പ​ത്രി​യി​ൽ കൂ​ട്ടി​രി​ക്കെ​യാ​ണ് എ​മി​ലി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ഉ​ട​ൻ ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പാ​ണം​കു​ഴി​യി​ലെ വീ​ട്ടി​നോ​ട് ചേ​ർ​ന്ന് ഇ​രു​വ​രും ഹോം​സ്റ്റേ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ദി​വ്യ, ബേ​സി​ൽ ജെ​യിം​സ് എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. മ​രു​മ​ക്ക​ൾ: ദീ​പ​ക് (ഇ​ട​വി​ളാ​യി​ൽ, പോ​ത്താ​നി​ക്കാ​ട്), ജീ​വ മ​റി​യം സ​ണ്ണി (മാ​ട​പ്പ​മ്പി​ൽ, മ​ഴു​വ​ന്നൂ​ർ). സം​സ്കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ക്രാ​രി​യേ​ലി മ​ർ​ത്ത​മ​റി​യം യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.

Kerala

മു​വാ​റ്റു​പു​ഴ​യി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

കൊ​ച്ചി: മു​വാ​റ്റു​പു​ഴ​യി​ൽ സി​വി​ൽ സ്റ്റേ​ഷ​ൻ ജം​ഗ്ഷ​ന് സ​മീ​പം ലോ​റി​യും ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. പു​ന​ലൂ​ർ ഇ​ട​മ​ൺ, ഹോ​ളി​മാ​സ് സ്കൂ​ളി​ന് സ​മീ​പം ഉ​ത്രം വീ​ട്ടി​ൽ ബി​ജു​കു​മാ​ർ (സാ​മി- 57) ആ​ണ് മ​രി​ച്ച​ത്.

ബൈ​ക്കി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ല​മ​റ്റം സ്വ​ദേ​ശി ഹ​രി(28)​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മു​ട​വൂ​ർ ഭാ​ഗ​ത്തു​ള്ള വ​ർ​ക്ക്‌​ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു ഇ​രു​വ​രും. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ലോ​റി​യു​മാ​യി ബൈ​ക്ക് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ലോ​റി​യു​ടെ അ​ടി​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു ബി​ജു​കു​മാ​ർ. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി ഹൈ​ഡ്രോ​ളി​ക് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ലോ​റി​യു​ടെ ഭാ​ഗ​ങ്ങ​ൾ മു​റി​ച്ച് നീ​ക്കി​യാ​ണ് ബി​ജു​വി​നെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​പ്പോ​ഴേ​ക്കും ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു. ഷൈ​നി​യാ​ണ് ബി​ജു​കു​മാ​റി​ന്റെ ഭാ​ര്യ. മ​ക്ക​ൾ: അ​ഞ്ജി​ത, അ​ഞ്ജ​ന. ഹ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Kerala

പേ​രാ​മ്പ്ര​യി​ൽ കാ​റി​ന് തീ​പി​ടി​ച്ച സം​ഭ​വം; സോ​ന​യു​ടെ ഭ​ര്‍​ത്താ​വ് ര​ജി​ന്‍​ലാ​ലും മ​രി​ച്ചു

കോ​ഴി​ക്കോ​ട്: പേ​രാ​ന്പ്ര​യി​ലെ ചെ​റു​വ​ണ്ണൂ​രി​ല്‍ കാ​റി​ന് തീ​പി​ടി​ച്ച് മ​രി​ച്ച സോ​ന​യു​ടെ‌ ഭ​ർ​ത്താ​വ് ര​ജി​ൻ​ലാ​ലും മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പൊ​ള്ളേ​ലേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ര​ജി​ന്‍​ലാ​ലി​ന്‍റെ മ​ര​ണം. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്‌​മോ​ര്‍​ട്ടം ഞാ​യ​റാ​ഴ്ച ന​ട​ത്തും.

സോ​ന​യു​ടേ​ത് ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നു​ള്ള നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്. കാ​റി​ന് തീ​പി​ടി​ച്ച​തി​ല്‍ ര​ജി​ന്‍​ലാ​ലി​ന് പ​ങ്കി​ല്ലെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ര​ജി​നു​മാ​യു​ള്ള വാ​ക്കു​ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് മ​നം​നൊ​ന്ത് സോ​ന ആ​ത്മ​ഹ​ത്യ ചെ​യ്തി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

മ​ര​ണ​ത്തി​ന് തൊ​ട്ട് മു​ന്‍​പും താ​ന്‍ അ​നു​ഭ​വി​ച്ച പീ​ഡ​ന​ങ്ങ​ള്‍ സ​ഹോ​ദ​രി​യോ​ട് സോ​ന പ​റ​ഞ്ഞി​രു​ന്നു. ഇ​തേ​ദി​വ​സം വൈ​കി​ട്ട് സ​ഹോ​ദ​രി​ക്കൊ​പ്പം പേ​രാ​മ്പ്ര​യി​ല്‍ എ​ത്തി​യ സോ​ന ക​ന്നാ​സി​ല്‍ പെ​ട്രോ​ള്‍ വാ​ങ്ങു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്.

മെ​യ് പ​തി​ന​ഞ്ചി​ന് രാ​ത്രി ഒ​ന്‍​പ​തോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ബ​ന്ധു​വീ​ട്ടി​ല്‍ പോ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു കാ​റി​ന് തീ​പി​ടി​ച്ച​ത്. തീ ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ര​ജി​ന്‍​ലാ​ല്‍ ഉ​ട​ന്‍ ത​ന്നെ കാ​റി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി പി​ന്‍​സീ​റ്റി​ല്‍ ഇ​രു​ന്നി​രു​ന്ന സോ​ന​യെ കാ​റി​ല്‍ നി​ന്ന് ഇ​റ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഡോ​ര്‍ ലോ​ക്കാ​യ​തി​നാ​ല്‍ സാ​ധി​ച്ചി​ല്ല.

അ​പ്പോ​ഴേ​ക്കും ര​ജി​ന്‍റെ ശ​രീ​ര​ത്തി​ല്‍ തീ ​ആ​ളി​പ്പ​ട​ര്‍​ന്നു. ഇ​തോ​ടെ ര​ജി​ന്‍ തൊ​ട്ട​ടു​ത്തു​ള്ള തോ​ട്ടി​ലേ​ക്ക് ചാ​ടി. കാ​റി​ല്‍ നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​ര്‍ സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ സോ​ന​യേ​യും ര​ജി​നെ​യും മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും സോ​ന മ​രി​ച്ചി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട​ല്ല തീ​പി​ടി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സോ​ന പെ​ട്രോ​ള്‍ വാ​ങ്ങു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

കാ​റി​ല്‍ പെ​ട്രോ​ളി​ന്‍റെ ഗ​ന്ധം ഉ​ണ്ടാ​യി​രു​ന്ന​താ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ ര​ജി​ൻ മൊ​ഴി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നി​ടെ സോ​ന​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​യി​രു​ന്നു കു​ടും​ബം പ​റ​ഞ്ഞ​ത്. പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Kerala

ഗൃ​ഹ​നാ​ഥ​ൻ പ്ലാ​വി​ൽ​നി​ന്ന് വീ​ണ് മ​രി​ച്ചു

പാ​ല​ക്കാ​ട്: ശ്രീ​കൃ​ഷ്ണ​പു​ര​ത്ത് ച​ക്ക​യി​ടാ​ൻ ക​യ​റി​യ ഗൃ​ഹ​നാ​ഥ​ൻ പ്ലാ​വി​ൽ നി​ന്ന് വീ​ണു മ​രി​ച്ചു. ശ്രീ​കൃ​ഷ്ണ​പു​രം കോ​ട്ട​പ്പു​റം കൂ​ടം​തൊ​ടി സു​രേ​ഷ് കു​മാ​ർ (57) ആ​ണ് മ​രി​ച്ച​ത്. ‌‌

ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ലെ ആ​വ​ശ്യ​ത്തി​നാ​യി ച​ക്ക​യി​ടാ​ൻ പ്ലാ​വി​ൽ ക​യ​റി​യ​പ്പോ​ൾ ബാ​ല​ൻ​സ് തെ​റ്റി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. താ​ഴെ​യു​ണ്ടാ​യി​രു​ന്ന ക​ല്ലി​ൽ ത​ല ത​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ഉ​ട​നെ വ​ട്ട​മ്പ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

Kerala

പാ​ല​ക്കാ​ട്ട് മ​ക​ന്‍റെ വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ച്ഛ​ൻ മ​രി​ച്ചു

പാ​ല​ക്കാ​ട്: മ​ക​ന്‍റെ വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ച്ഛ​ൻ മ​രി​ച്ചു. ചി​റ്റി​ല​ഞ്ചേ​രി സ്വ​ദേ​ശി മു​ത്തു (75) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ആ‍​യി​രു​ന്നു ആ​ക്ര​മ​ണം.

സ​ഹോ​ദ​രി​യെ അ​ച്ഛ​ൻ വ​ഴ​ക്കു പ​റ​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് മ​ക​ൻ സു​നി​ൽ അ​ച്ഛ​നെ കൈ​ക്കോ​ട്ട് കൊ​ണ്ട് വെ​ട്ടി​യ​ത്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. വ​ധ​ശ്ര​മ കേ​സി​ൽ സു​നി​ൽ റി​മാ​ൻ​ഡി​ലാ​ണ്.

Kerala

കോ​ഴി​ക്കോ​ട് ഇ​ടി​മി​ന്ന​ലേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു; നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​യും മി​ന്ന​ലും. ഇ​ടി​മി​ന്ന​ലേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. കൂ​ട​ര​ഞ്ഞി കൂ​മ്പാ​റ​മു​ണ്ടു​മ​ല ഇ​ളം​പു​ള്ളി​യി​ൽ ജെ​യ്സ​ൺ ആ​ണ് മ​രി​ച്ച​ത്‌.

ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് കോ​ഴി​ക്കോ​ടി​ന്‍റെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യും ഇ​ടി​മി​ന്ന​ലും ഉ​ണ്ടാ​യ​ത്. താ​മ​ര​ശേ​രി​യി​ലും നാ​ലു പേ​ർ​ക്ക് മി​ന്ന​ലേ​റ്റു.

പു​തു​പ്പാ​ടി​യി​ൽ വീ​ടി​ന​ക​ത്ത് നി​ൽ​ക്കു​മ്പോ​ഴാ​ണ് ഇ​വ​ർ​ക്ക് മി​ന്ന​ലേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

വാ​ട്ട​ര്‍ ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ താ​ഴെ വീ​ണ് അ​പ​ക​ടം; ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു

ക​ണ്ണൂ​ര്‍: വീ​ടി​ന്‍റെ മു​ക​ളി​ലെ വാ​ട്ട​ര്‍ ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വീ​ണു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. ആ​ല​ക്കോ​ട് ന​ടു​വി​ല്‍ കു​ടി​യാ​ന്‍​മ​ല മു​ന്നൂ​ര്‍ കൊ​ച്ചി​യി​ലെ ഇ​രു​പ്പ​ക്കാ​ട്ട് വീ​ട്ടി​ല്‍ ബാ​ബു ചെ​റി​യാ​നാ​ണ്(72) മ​രി​ച്ച​ത്.

പ​രി​യാ​ര​ത്തെ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഇ​രി​ക്ക​വേ​യാ​ണ് മ​ര​ണം. മേ​യ് ഒ​മ്പ​തി​ന് വൈ​കു​ന്നേ​രം 3.30 നാ​യി​രു​ന്നു സം​ഭ​വം. വാ​ട്ട​ര്‍​ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ര​ണ്ടാം നി​ല​യി​ലെ ടെ​റ​സി​ലേ​ക്ക് വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.

Kerala

മൂ​ന്നു കു​ട്ടി​ക​ൾ തി​ര​യി​ൽ അ​ക​പ്പെ​ട്ടു; ഒ​രാ​ൾ മ​രി​ച്ചു

ചാ​​​വ​​​ക്കാ​​​ട്: ക​​​ട​​​ലി​​​ൽ കു​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ ശ​​​ക്ത​​​മാ​​​യ തി​​​ര​​​യി​​​ൽ അ​​​ക​​​പ്പെ​​​ട്ട് വി​​​ദ്യാ​​​ർ​​​ഥി മ​​​രി​​​ച്ചു.

ക​​​ട​​​പ്പു​​​റം തൊ​​​ട്ടാ​​​പ്പ് നാ​​​ലു സെ​​​ന്‍റ് ഉ​​​ന്ന​​​തി​​​യി​​​ൽ മേ​​​ലേ​​​ട​​​ത്ത് ഇ​​​ല്യാ​​​സി​​ന്‍റെ മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് ഇ​​​ജാ​​​സാ​​​ണ് (14) മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​ണ് സം​​​ഭ​​​വം.

കൂ​​​ട്ടു​​​കാ​​​ർ​​​ക്കൊ​​​പ്പം ക​​​ട​​​ലി​​​ൽ കു​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഉ​​​ണ്ടാ​​​യ ശ​​​ക്ത​​​മാ​​​യ വേ​​​ലി​​​യേ​​​റ്റ​​​ത്തി​​​ൽ മൂ​​​ന്നു കു​​​ട്ടി​​​ക​​​ളും തി​​​ര​​​യി​​​ൽ അ​​​ക​​​പ്പെ​​​ട്ടു ക​​​ട​​​ലി​​​നു​​​ള്ളി​​​ലേ​​​ക്ക് ഒ​​​ലി​​​ച്ചു​​​പോ​​​കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. നീ​​​ന്തി ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ക​​​ഴി​​​യാ​​​തെ വ​​​ന്ന​​​തോ​​​ടെ കു​​​ട്ടി​​​ക​​​ൾ ബ​​​ഹ​​​ളം​​​വ​​​ച്ചു.

ഓ​​​ടി​​​യെ​​​ത്തി​​​യ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ ര​​​ണ്ടു കു​​​ട്ടി​​​ക​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ങ്കി​​​ലും ഇ​​​ജാ​​​സി​​​നെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. തു​​​ട​​​ർ​​​ന്നു നാ​​​ട്ടു​​​കാ​​​ർ ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​നൊ​​​ടു​​​വി​​​ൽ ഇ​​​ജാ​​​സി​​​നെ ക​​​ണ്ടെ​​​ത്തി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചി​​​രു​​​ന്നു.

ഇ​​​ജാ​​​സ് ഒ​​​രു​​​മ​​​ന​​​യൂ​​​ർ ഇ​​​സ്ലാ​​​മി​​​ക് സ്കൂ​​​ളി​​​ലെ ഒ​​​മ്പ​​​താം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്. അ​​മ്മ: ത​​​സ്മി. സാ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ഇ​​​ജി​​​ലാ​​​സ്, ഇ​​​സ്തി​​​യാ​​​ക്.

Latest News

Corehub Up