x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ണാ​ട​ക​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; മൂ​ന്ന് പോ​ലീ​സു​കാ​ർ മ​രി​ച്ചു


Published: March 15, 2026 01:55 PM IST | Updated: March 15, 2026 01:58 PM IST

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്ന് പോ​ലീ​സു​കാ​ർ മ​രി​ച്ചു. റി​സ​ർ​വ് പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ​മാ​രാ​യ മ​ഞ്ജു​നാ​ഥ്, അം​ബ​രീ​ഷ്, സ​ച്ചി​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഈ​ശ്വ​ർ, മ​ഹ​ന്തേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ, ചെ​ല്ല​ക്ക​ര​യി​ൽ വ​ച്ചു ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ബെ​ല്ലാ​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു.

Tags : car lorry collided police officers died accident

Recent News

Corehub Up