Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lorry

District News

ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു

വ​ണ്ണ​പ്പു​റം: ത​മി​ഴ്‌​നാ​ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു. നെ​യ്യ​ശേ​രി-​തോ​ക്കു​മ്പ​ന്‍ സാ​ഡി​ല്‍ റോ​ഡി​ലെ കു​ത്തി​റ​ക്ക​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ലോ​റി താ​ഴ്ച​യി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്.
പ​ട്ട​യ​ക്കു​ടി അ​മ്പ​ഴ​ത്തി​നാ​ല്‍ ജം​ഗ​ഷ​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നാ​യി​രു​ന്നു അ​പ​ക​ടം. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് ആ​ല​പ്പു​ഴ​യി​ലേ​ക്ക് ശ​ര്‍​ക്ക​ര​യു​മാ​യി പോ​യ ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ ലോ​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ര്‍​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.

ലോ​റി മ​റ്റു വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ചു മ​റി​ഞ്ഞു

ക​ട്ട​പ്പ​ന: നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി മ​റ്റു വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ച​ശേ​ഷം മ​റി​ഞ്ഞു. കു​മ​ളി-​ആ​ന​വി​ലാ​സം-​ക​ട്ട​പ്പ​ന റോ​ഡി​ല്‍ ക​ട​മാ​ക്കു​ഴി​യി​ല്‍ ഇ​ന്ന​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലും മാ​രു​തി കാ​റി​ലും ഇ​ടി​ച്ച ശേ​ഷ​മാ​ണ് മ​റി​ഞ്ഞ​ത്. മൂ​ന്നു വാ​ഹ​ന​ങ്ങ​ള്‍​ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ഏ​റെ നേ​രം റോ​ഡി​ല്‍ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ല.

Kerala

തടിലോറിക്ക് പിന്നില്‍ മിനി ലോറി ഇടിച്ച് അപകടം; ഒരാള്‍ക്ക് പരിക്ക്

കോട്ടയം: കോടിമതയില്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിക്കു പിന്നില്‍ മിനി ലോറി ഇടിച്ചു കയറി. കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇന്നു പുലര്‍ച്ചെ അഞ്ചിനാണ് അപകടം.

തിരുവനന്തപുരത്ത് വാഴക്കുലകള്‍ ഇറക്കിയ ശേഷം തിരികെ മേട്ടുപ്പാളയത്തേക്ക് പോകുകയായിരുന്ന മിനിലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. ടയര്‍ മാറ്റുന്നതിനായി റോഡരികില്‍ നിര്‍ത്തിയിട്ട തടിലോറിക്ക് പിന്നിലായാണ് മിനിലോറി ഇടിച്ചു കയറിയത്.

ക്യാബിനിനുള്ളില്‍ കുടങ്ങിയ മേട്ടുപ്പാളയം സ്വദേശി തുളസി രാമനെ (51) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്‍റെ കാല്‍ സ്റ്റിയറിംഗിനടിയില്‍ കുടുങ്ങിയ നിലയിലായിരുന്നതിനാല്‍ ഹൈഡ്രോളിക്ക് ഉപകരണങ്ങള്‍ ഉപയോഗിച്ച് അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വാഹനം വെട്ടിപ്പൊളിച്ചാണ് ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തിയത്. ഇദ്ദേഹത്തിന്‍റെ കാലിനും മുട്ടിനും നടുവിനും കാര്യമായ പരിക്കേറ്റിട്ടുണ്ട്.

Kerala

മ​ര​ണ​ക്കെ​ണി​യാ​യി അ​ന​ധി​കൃ​ത​മാ​യി നി​ര്‍​ത്തി​യി​ട്ട ലോ​റി; കു​മ്പ​ളം ടോ​ള്‍ പ്ലാ​സ​യ്ക്ക​ടു​ത്ത് ലോ​റി​യി​ല്‍ വാ​നി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

കൊ​ച്ചി: ദേ​ശീ​യ പാ​ത​യി​ല്‍ കു​മ്പ​ളം ടോ​ള്‍ പ്ലാ​സ​യ്ക്ക് സ​മീ​പം അ​ന​ധി​കൃ​ത​മാ​യി നി​ര്‍​ത്തി​യി​ട്ട ലോ​റി​യി​ല്‍ വാ​ന്‍ ഇ​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. നി​ര്‍​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ല്‍ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ മീ​ന്‍ ക​യ​റ്റി​യ വാ​ന്‍ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. മീ​ന്‍ വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന ആ​ല​പ്പു​ഴ പു​ന്ന​പ്ര പ​ള്ളി​വെ​ളി അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ന്‍ ഷെ​ഫീ​ഖ് (42) ആ​ണ് മ​രി​ച്ച​ത്.

വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട സ്ഥ​ല​ത്ത് വെ​ച്ച് ത​ന്നെ ഇ​യാ​ള്‍ മ​രി​ച്ച​താ​യാ​ണ് വി​വ​രം. വാ​ഹ​ന​ത്തി​ല്‍ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പ​രു​ക്കേ​റ്റ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഷെ​ഫീ​ഖി​ന്‍റെ മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. മാ​താ​വ്: ആ​രി​ഫ. ഭാ​ര്യ: സൂ​രി​ജ. മ​ക്ക​ള്‍: അ​ല്‍​ഫി​യ, ആ​ദി​ല, ആ​സി​ഫ്.

ഇ​തേ സ്ഥ​ല​ത്ത് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 4.45 ഓ​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ക​ള​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ക്ലീ​നിം​ഗ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. കാ​ര്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ല്‍ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

കാ​റോ​ടി​ച്ചി​രു​ന്ന തൃ​ശൂ​ര്‍ വ​യ​ല​ത്തൂ​ര്‍ കാ​ളി​യ​ത്ത് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് നി​സാം (24), അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ സ​ന്‍​ജി​ബ് ഹ​ര്‍​ദി​ക് (30), ന​ബാ​സ് സൗ​ള്‍ (30), റാ​സ് (30) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ല്‍ ന​ബാ​സ് സൗ​ളി​ന്റെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​ര്‍ നെ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

പാ​ര്‍​ക്കിം​ഗ് നി​രോ​ധ​ന​മു​ള്ള കു​മ്പ​ളം ടോ​ള്‍ പ്ലാ​സ​യ്ക്ക് സ​മീ​പം ക​ണ്ടെ​യ്ന​ര്‍ ലോ​റി​യു​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ടു​ന്ന​ത് പ​തി​വ് കാ​ഴ്ച്ച​യാ​ണ്. ഇ​തി​ന് മു​മ്പും ഈ ​ഭാ​ഗ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ലി​ടി​ച്ച് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രു യു​വ​തി​യു​ള്‍​പ്പെ​ടെ ഒ​ന്നി​ല​ധി​ക​മാ​ളു​ക​ള്‍​ക്ക് ജീ​വ​ഹാ​നി​യു​മു​ണ്ടാ​യി​ട്ടു​ണ്ട്.

Kerala

ടോറസ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

കൊച്ചി: കൂത്താട്ടുകുളത്ത് ടോറസ് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ടാര്‍ മിക്‌സിംഗ് പ്ലാന്‍റില്‍ നിന്നും ലോഡുമായി വന്ന ലോറിയാണ് റോഡിന്‍റെ സംരക്ഷണ ഭിത്തി തകര്‍ത്ത് താഴ്ചയിലേക്ക് മറിഞ്ഞത്. രാവിലെ 11 ഓടെയായിരുന്നു അപകടം. ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

സംരക്ഷണ ഭിത്തി തകര്‍ന്നതോടെ ജല അതോറ്റിയുടെ കുടിവെള്ള പെപ്പും പൊട്ടിയിട്ടുണ്ട്. ഇതോടെ കുടിവെള്ള വിതരണവും നിലവില്‍ തടസപ്പെട്ടിരിക്കുകയാണ്. വീതി കുറഞ്ഞ റോഡിലൂടെ ടാര്‍ മിക്‌സിംഗ് പ്ലാന്‍റില്‍ നിന്നും ദിവസേനെ നിരവധി ലോറികള്‍ പോകാറുണ്ട്.

ഇതിനെതിരെ നാട്ടുകാര്‍ നിരന്തരം പരാതി നല്‍കിയിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ടാര്‍ മിക്‌സിംഗ് പ്ലാന്‍റിനെതിരെ 120 ഓളം ദിവസം നാട്ടുകാര്‍ പന്തലു കെട്ടി സമരം ചെയ്തിരുന്നു. പരാതിയുമായി മുന്നോട്ടു പോയിട്ടും നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല.

Kerala

നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ൽ ട്രാ​വ​ല​ർ ഇ​ടി​ച്ചു; ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ൽ ട്രാ​വ​ല​ർ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. കി​ളി​മാ​നൂ​ർ-​പാ​പ്പാ​ല പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ഇ​വ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. തൃ​ശൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ക​ളി​പ്പാ​ട്ട​ങ്ങ​ളു​മാ​യി വ​രി​ക​യാ​യി​രു​ന്ന ടെ​മ്പോ ട്രാ​വ​ല​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഒ​രാ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

മൂ​വാ​റ്റുപു​ഴ​യി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു; ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ മാ​റാ​ടി​യി​ല്‍ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ഓ​ടെ ന​ട​ന്ന അ​പ​ക​ട​ത്തി​ല്‍ ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി സു​മി​ത് എം. ​ഡേ​വി​ഡ് ആ​ണ് മ​രി​ച്ച​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ യു​വാ​വ് സം​ഭ​വ സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ മ​രി​ച്ചു.

മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്നും പി​റ​വം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളു​ടെ ലോ​റി​യും പി​റ​വ​ത്തു നി​ന്നും മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബൈ​ക്ക് ലോ​റി​യു​ടെ അ​ടി​യി​ലേ​ക്ക് തെ​ന്നി മാ​റി​യ​താ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത് എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

കൂ​ത്താ​ട്ടു​കു​ള​ത്ത് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക​ൻ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു

കൊ​ച്ചി: റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ലോ​റി​യി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. ചോ​ര​ക്കു​ഴി കൂ​ത്താ​ട്ടു​കു​ളം സൗ​ത്ത് ചൂ​ളാ​യി​ക്കോ​ട്ടി​ൽ സി.​ജെ. ജോ​സ​ഫ് (82) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മ​ണി​യോ​ടെ വീ​ടി​ന് സ​മീ​പ​മു​ള്ള എം​സി റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്ത് നി​ന്നെ​ത്തി​യ പാ​ൽ ലോ​റി ജോ​സ​ഫി​നെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ലോ​റി ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്തി ഇ​റ​ങ്ങി ഓ​ടി​പ്പോ​യ​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. സ​മീ​പ​ത്തെ കൃ​ഷ്ണ പാ​ച്ച് വ​ർ​ക്സ് വ​ർ​ക്ക്ഷോ​പ്പി​ലെ സാ​ജ​ൻ പ​ള്ളി​പ്പ​റ​മ്പി​ലും സ​ന്തോ​ഷും ചേ​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജോ​സ​ഫി​നെ കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭാ​ര്യ പ​രേ​ത​യാ​യ ബേ​ബി ജോ​സ​ഫ്. മ​ക്ക​ൾ: ര​ജീ​ഷ് (ഓ​സ്ട്രേ​ലി​യ), പ​രേ​ത​നാ​യ വി​നീ​ഷ്. മ​രു​മ​ക്ക​ൾ: മാ​യ (ന​ഴ്‌​സ്, ഓ​സ്ട്രേ​ലി​യ), ഷി​ങ്കി​ൾ (അ​ധ്യാ​പി​ക, ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പാ​ല​ക്കു​ഴ). സം​സ്കാ​രം പി​ന്നീ​ട്.

Kerala

ജീവന്‍ വേണേല്‍ മാറിക്കോ! ടിപ്പര്‍ ലോറികള്‍ പാഞ്ഞുവരുന്നുണ്ട്

കൊല്ലം: ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ എന്നത് ഇന്ന് കേരളത്തിലെ റോഡുകളില്‍ നിത്യേന കേള്‍ക്കുന്ന ഒരു പേടിപ്പെടുത്തുന്ന വാര്‍ത്തയായി മാറിയിരിക്കുന്നു. റോഡ് സുരക്ഷയെയും ജനങ്ങളുടെ ജീവനെയും ഒരുപോലെ ഭീഷണിപ്പെടുത്തുന്ന ഒന്നാണ് ടിപ്പര്‍ ലോറികളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും.

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് അമിതവേഗത്തിലെത്തിയ ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേര്‍ മരിച്ചത് അവസാനത്തെ ഉദാഹരണമാണ്.

അമിതവേഗവും സമയം പാലിക്കലും

ക്വാറികളില്‍നിന്നും കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍നിന്നും കൂടുതല്‍ ട്രിപ്പുകള്‍ ഓടിച്ചാല്‍ കൂടുതല്‍ പണം ലഭിക്കും എന്നതിനാല്‍, ഡ്രൈവര്‍മാര്‍ പലപ്പോഴും അമിതവേഗത്തെ ആശ്രയിക്കുന്നു.

നിയമലംഘനങ്ങള്‍

മിക്കപ്പോഴും അനുവദിക്കപ്പെട്ടതിനെക്കാള്‍ കൂടുതല്‍ ഭാരം കയറ്റുന്നതാണ് ടിപ്പര്‍ ലോറികള്‍ നടത്തുന്ന നിയമലംഘനങ്ങളില്‍ കൂടുതല്‍. അമിത ഭാരം കയറ്റുന്നതുമൂലമും ടോറസിന്റെ ബാലന്‍സ് തെറ്റുന്നതും സാങ്കേതികത്തകരാറുമാണ് മിക്ക അപകടങ്ങളുടെയും മൂല കാരണം. മണലും മറ്റ് നിര്‍മാണ സാമഗ്രികളും മൂടിയിടാതെ പൊതുനിരത്തിലൂടെ പായുന്നതും സര്‍വസാധാരണമായ കാഴ്ചയാണ്.

ഡ്രൈവിംഗിലെ അശ്രദ്ധയും തളര്‍ച്ചയും

അപകടങ്ങളുണ്ടാവുന്നതിന്‍റെ പ്രധാന കാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധയാണെന്നാണ് പൊതുവേ വിലയിരുത്തുന്നത്. അതിന്‍റെ പ്രധാന കാരണം ദീര്‍ഘനേരം വിശ്രമമില്ലാതെ ജോലി ചെയ്യുന്നതാണ്. പലപ്പോഴും ലോഡിനനുസരിച്ചാണ് ഡ്രൈവര്‍മാരുടെ പ്രതിഫലം. അക്കാരണത്താല്‍ വിശ്രമമില്ലാതെ ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടുന്നു.

റോഡുകളുടെ അവസ്ഥ

വീതികുറഞ്ഞതും തിരക്കേറിയതുമായ കേരളത്തിലെ റോഡുകളില്‍ വലിയ ടിപ്പര്‍ ലോറികള്‍ വേഗത്തില്‍ പായുമ്പോള്‍ മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒഴിഞ്ഞുമാറാന്‍ പോലും സമയം ലഭിക്കാറില്ല.

ജില്ലയിലെ ടിപ്പറിന്‍റെ നിയന്ത്രണം

സ്‌കൂളുകളുടെയും കോളജുകളുടെയും സുഗമമായ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ക്ക് കര്‍ശന സമയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാവിലെ: 8:30 മുതല്‍ 10 വരെയും വൈകുന്നേരം 3:30 മുതല്‍ 4:30 വരെയും ജില്ലയില്‍ ടിപ്പര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ പാടില്ല. കൂടാതെ ഈ സമയങ്ങളല്‍ ടിപ്പര്‍ ലോറികളും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് ഭാരവാഹനങ്ങളും നിരത്തിലിറങ്ങാന്‍ പാടില്ല. ഈ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട മോട്ടോര്‍ വാഹന വകുപ്പും പോലീസും നടത്തുന്ന പരിശോധനകള്‍ പേരില്‍ മാത്രമൊതുങ്ങുന്നതും അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നു.

Kerala

കൊ​ട്ടാ​ര​ക്ക​ര​യി​ൽ ടി​പ്പ​ർ ലോ​റി ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി മൂ​ന്ന് മ​ര​ണം, തെ​ര​ച്ചി​ൽ തു​ട​രു​ന്നു

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​ര​ത്ത് ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ടി​പ്പ​ർ ലോ​റി പാ​ഞ്ഞു​ക​യ​റി മൂ​ന്ന് മ​ര​ണം. ബ​സ് കാ​ത്തു​നി​ന്ന ആ​ളു​ക​ളു​ടെ മു​ക​ളി​ലേ​ക്ക് മ​ണ്ണ് ക​യ​റ്റി വ​ന്ന ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചു ക​യ​റി​യാ​ണ് അ​പ​ക​ട‌ം. കു​ട്ടി​ക​ൾ ഉ​ൾ‌​പ്പെ​ടെ​യു​ള്ള​വ​ർ ലോ​റി​ക്ക​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം.

രാ​വി​ലെ ഏ​ഴ് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ണ്ണ് ക​യ​റ്റി വ​ന്ന ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. എ​ത്ര പേ​രാ​ണ് ബ​സ് സ്റ്റോ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും അ​പ​ക​ട​ത്തി​ൽ പെ​ട്ട​തെ​ന്നും വ്യ​ക്ത​മ​ല്ല. പ്രാ​യ​മാ​യ​വ​ർ ഉ​ൾ​പ്പെ​ടെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ലോ​റി അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

Kerala

കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​ൽ അ​പ​ക​ടം; ടി​പ്പ​ർ കൈ​വ​രി​യി​ൽ തൂ​ങ്ങി കി​ട​ക്കു​ന്നു

കൊച്ചി: കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​ൽ ടി​പ്പ​ർ ലോ​റി കൈ​വ​രി​യി​ൽ ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം. കു​ണ്ട​ന്നൂ​രി​ൽ നി​ന്നും ഐ​ല​ൻ​ഡി​ലേ​ക്ക് പോ​കു​ന്ന അ​ല​ക്സാ​ണ്ട​ർ പ​റ​മ്പി​ത്ത​റ പാ​ല​ത്തി​ലാ​ണ് സം​ഭ​വം.

ലോ​റി പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ തൂ​ങ്ങി നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ലോ​റി​യി​ൽ നി​ന്നും ഡ്രൈ​വ​ർ ചാ​ടി ര​ക്ഷ​പെ​ട്ടു.

മേ​ഖ​ല​യി​ൽ വ​ലി​യ ഗ​താ​ഗ​ത കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​റി നീ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണ്.

Kerala

പാ​ല​ക്കാ​ട് ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

ക​ട​മ്പ​ഴി​പ്പു​റം: പാ​ല​ക്കാ​ട് നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ൽ മ​റ്റൊ​രു ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ചു ക​യ​റി. മു​ണ്ടൂ​ർ- തൂ​ത സം​സ്ഥാ​ന​പാ​ത​യി​ൽ അ​ഴി​യ​ന്നൂ​ർ പ​തി​നാ​റാം മൈ​ലി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ​തി​നാ​റാം മൈ​ലി​നും അ​ഴി​യ​ന്നൂ​രി​നും ഇ​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. ഈ ​ലോ​റി​യി​ലെ സാ​ധ​ന​ങ്ങ​ൾ മാ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി ക​യ​റ്റു​ന്ന​തി​നാ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ലേ​ക്ക് അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന മൂ​ന്നാ​മ​ത്തെ ലോ​റി ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മൂ​ന്ന് ലോ​റി​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

 

Kerala

നി​യ​ന്ത്ര​ണം വി​ട്ട ലോ​റി സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് അ​പ​ക​ടം; വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം

മൂ​വാ​റ്റു​പു​ഴ: എ​റ​ണാ​കു​ളം വാ​ഴ​ക്കു​ള​ത്ത് ലോ​റി സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. മൂ​വാ​റ്റു​പു​ഴ 130 ജം​ഗ്ഷ​ന്‍ ക​ണ്ട​ത്തി​ല്‍ മൂ​സ​യു​ടെ ഭാ​ര്യ അ​നീ​ഷ (46) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.50 ഓ​ടെ വാ​ഴ​ക്കു​ളം അ​ഞ്ചാം മൈ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം.

തൊ​ടു​പു​ഴ ഭാ​ഗ​ത്തു നി​ന്നും മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന അ​ങ്ക​മാ​ലി​യി​ലെ റൈ​സ് ക​മ്പ​നി​യു​ടെ ലോ​റി, തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന അ​നീ​ഷ​യു​ടെ സ്‌​കൂ​ട്ട​റി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ലോ​റി ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​നീ​ഷ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി, പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.

Kerala

ലോ​റിയിൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ എ​ത്തി​യ സം​ഭ​വം; മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ പരിശോധന, 89,600 ജെ​ലാ​റ്റി​ൻ സ്റ്റി​ക്കു​കൾ പിടികൂടി

മ​ല​പ്പു​റം: തി​രൂ​ര​ങ്ങാ​ടി​യി​ൽ ലോ​റി നി​റ​യെ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ എ​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) റെ​യ്ഡ് ന​ട​ത്തി. കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​ത്തൊ​മ്പ​തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

റെ​യ്ഡു​ക​ളി​ൽ നി​ർ​ണാ​യ​ക​മാ​യ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് നി​ര​വ​ധി രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്ത​താ​യി എ​ൻ​ഐ​എ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. യാ​തൊ​രു​വി​ധ ലൈ​സ​ൻ​സു​മി​ല്ലാ​തെ​യാ​ണ് ഇ​ത്ര​യും വ​ലി​യ തോ​തി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ എ​ത്തി​ച്ച​തെ​ന്ന് കേ​ന്ദ്ര ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി. ദേ​ശീ​യ സു​ര​ക്ഷ​യെ അ​തീ​വ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന കേ​സാ​യ​തി​നാ​ലാ​ണ് എ​ൻ​ഐ​എ ഇ​തി​ൽ നേ​രി​ട്ട് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​തെ​ന്നും വി​വ​രി​ച്ചി​ട്ടു​ണ്ട്.

കേ​സി​ൽ ഇ​തു​വ​രെ ആ​റു​പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. 448 ബോ​ക്സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 89,600 ജെ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ളും 35 ബോ​ക്സു​ക​ളി​ലാ​യി ഉ​ണ്ടാ​യി​രു​ന്ന 10,500 നോ​ൺ-​ഇ​ല​ക്ട്രി​ക് ഡി​റ്റ​ണേ​റ്റ​റു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് റെ​യ്ഡു​ക​ളി​ൽ പി​ടി​ച്ചെ​ടു​ത്ത സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ. കേ​സി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്നും എ​ന്തി​നാ​ണ് ഇ​വ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​തെ​ന്നും ക​ണ്ടെ​ത്താ​ൻ എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ഫെ​ബ്രു​വ​രി ഏ​ഴി​ന് ചെ​മ്മാ​ട് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ തു​ട​ർ അ​ന്വേ​ഷ​ണ​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ലോ​റി​യി​ൽ ഉ​ള്ളി ചാ​ക്കി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഫെ​ബ്രു​വ​രി​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ലോ​റി ഉ​ട​മ​യു​ടെ മൂ​ന്നാം ഭാ​ര്യ​യു​ടെ വ​ണ്ടൂ​രി​ലു​ള്ള വീ​ട്ടി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും എ​ൻ​ഐ​എ പ​രി​ശോ​ധിച്ചു.

Kerala

പാ​ല​ക്കാ​ട്ട് പാ​ഴ്സ​ൽ ലോ​റി​യും ടോ​റ​സും കൂ​ട്ടി​യി​ടി​ച്ചു; ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​രി​ക്കേ​റ്റു

പാ​ല​ക്കാ​ട്: ച​ന്ദ്ര​ന​ഗ​റി​ൽ പാ​ഴ്സ​ൽ ലോ​റി​യും ടോ​റ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലേ​യും ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഡ്രൈ​വ​ർ​മാ​രെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

ഇ​ന്ന് രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​യ​ന്പ​ത്തൂ​ർ തൃ​ശൂ​ർ ദേ​ശീ​യ പാ​ത​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ലോ​റി​യി​ലെ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കോ​യ​ന്പ​ത്തൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു ടോ​റ​സ്. കോ​യ​ന്പ​ത്തൂ​ർ ഭാ​ഗ​ത്ത് നി​ന്ന് വ​രു​ക​യാ​യി​രു​ന്നു പാ​ഴ്സ​ൽ ലോ​റി. ര​ണ്ട് വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ൻ​ഭാ​ഗം ത​ക​ർ​ന്നു.

Kerala

മു​വാ​റ്റു​പു​ഴ​യി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

കൊ​ച്ചി: മു​വാ​റ്റു​പു​ഴ​യി​ൽ സി​വി​ൽ സ്റ്റേ​ഷ​ൻ ജം​ഗ്ഷ​ന് സ​മീ​പം ലോ​റി​യും ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. പു​ന​ലൂ​ർ ഇ​ട​മ​ൺ, ഹോ​ളി​മാ​സ് സ്കൂ​ളി​ന് സ​മീ​പം ഉ​ത്രം വീ​ട്ടി​ൽ ബി​ജു​കു​മാ​ർ (സാ​മി- 57) ആ​ണ് മ​രി​ച്ച​ത്.

ബൈ​ക്കി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ല​മ​റ്റം സ്വ​ദേ​ശി ഹ​രി(28)​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മു​ട​വൂ​ർ ഭാ​ഗ​ത്തു​ള്ള വ​ർ​ക്ക്‌​ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു ഇ​രു​വ​രും. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ലോ​റി​യു​മാ​യി ബൈ​ക്ക് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ലോ​റി​യു​ടെ അ​ടി​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു ബി​ജു​കു​മാ​ർ. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി ഹൈ​ഡ്രോ​ളി​ക് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ലോ​റി​യു​ടെ ഭാ​ഗ​ങ്ങ​ൾ മു​റി​ച്ച് നീ​ക്കി​യാ​ണ് ബി​ജു​വി​നെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​പ്പോ​ഴേ​ക്കും ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു. ഷൈ​നി​യാ​ണ് ബി​ജു​കു​മാ​റി​ന്റെ ഭാ​ര്യ. മ​ക്ക​ൾ: അ​ഞ്ജി​ത, അ​ഞ്ജ​ന. ഹ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Kerala

മ​ണ​ല്‍ ക​ട​ത്ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച പോ​ലീ​സി​നെ ലോ​റി കൊ​ണ്ട് ഇ​ടി​പ്പി​ച്ച് കൊ​ല്ലാ​ന്‍ ശ്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: അ​ന​ധി​കൃ​ത മ​ണ​ല്‍ ക​ട​ത്ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച പോ​ലീ​സി​നെ ലോ​റി കൊ​ണ്ട് ഇ​ടി​പ്പി​ച്ച് കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ തി​രൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പു​തി​യ ക​ട​പ്പു​റം മു​ത്താ​ട്ട് വീ​ട്ടി​ല്‍ റാ​സി​ഖാ​ണ് (29) അ​റ​സ്റ്റി​ലാ​യ​ത്. തി​രൂ​ര്‍ സ്റ്റേ​ഷ​നി​ലെ എ​സ്ഐ അ​നീ​ഷ്, എ​സ്‌​സി​പി​ഒ കെ.​ആ​ര്‍. രാ​ജേ​ഷ്, സി​പി​ഒ ടോ​ണി വ​ര്‍​ഗീ​സ് എ​ന്നി​വ രെ​യാ​ണ് ലോ​റി ഇ​ടി​പ്പി​ച്ച് അ​പാ​യ​പ്പെ ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

കൂ​ട്ടാ​യി ഭാ​ര​ത​പ്പു​ഴ​യു​ടെ ഭാ​ഗ​ത്ത് അ​ന​ധി​കൃ​ത മ​ണ​ല്‍​ക​ട​ത്ത് ത​ട​യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. പ്ര​തി വാ​ഹ​നം പോ​ലീ​സി​നു നേ​രെ ലോ​റി ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ന​ധി​കൃ​ത​മാ​യി പു​ഴ​മ​ണ​ല്‍ ക​യ​റ്റി കൂ​ട്ടാ​യി ഭാ​ഗ​ത്തു നി​ന്നും വ​ന്ന ലോ​റി​യെ പാ​രി​സ് എ​ന്ന സ്ഥ​ല​ത്തു വ​ച്ച് എ​സ്ഐ​യും കൂ​ട്ട​രും കൈ​കാ ണി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രെ ലോ​റി ഇ​ടി​പ്പി​ച്ച് കൊ​ല്ലാ​ന്‍ ശ്ര​മി​ക്കു​ക​യും തു​ട​ര്‍​ന്ന് പ്ര​തി ലോ​റി​യു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പ്ര​തി​യെ പി​ന്തു​ട​ര്‍​ന്ന​തോ​ടെ പ്ര​തി ലോ​റി​യു​ടെ പു​റ​ക് വ​ശം ബോ​ഡി ഉ​യ​ര്‍​ത്തി മ​ണ​ല്‍ റോ​ഡി​ലേ​ക്ക് ത​ട്ടി​യി​ട്ട് എ​സ്ഐ​യും സം​ഘ​വും സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് അ​പ​ക​ടം വ​രു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്.

Kerala

കട്ടപ്പനയിൽ നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറിയിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

കട്ടപ്പന: നഗരത്തിൽ സെൻട്രൽ ജംഗ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറിയിച്ച് വഴിയാത്രക്കാരൻ മരിച്ചു. പൈനാവ് സ്വദേശി രാജു(70)വാണ് മരിച്ചത്. ചക്ക കയറ്റിവന്ന മിനിവാനാണ് അപകടത്തിൽപ്പെട്ടത്.

വഴിയാത്രക്കാരനേയും സമീപത്തുണ്ടായ വാഹനങ്ങളിലും ഇടിച്ചശേഷം വ്യാപാരസ്ഥാപനത്തിന്‍റെ മുൻപിൽ ഇടിച്ചാണ് മിനിലോറി നിന്നത്. രാജു വാഹനത്തിനടിയിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും കട്ടപ്പന സ്റ്റേഷനിൽനിന്നെത്തിയ പോലീസ് സംഘവും ചേർന്ന് രാജുവിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാഹനത്തിന്‍റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. എന്നാൽ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.

National

കർണാടകയിൽ മലയാളികളുടെ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു

ബംഗളൂരു: കർണാടകയിലെ കൊല്ലൂരിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളി സ്ത്രീകൾ മരിച്ചു. പാലാ സ്വദേശിനികളായ ജ്യോതി, ആര്യ എന്നിവരാണ് മരിച്ചത്. അപകടത്തിൽ എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടം. കുടജാദ്രി ദർശനം കഴിഞ്ഞ് ജീപ്പിൽ കൊല്ലൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊല്ലൂരിനടുത്തുള്ള ദെളിയിൽവച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ജീപ്പും എതിരെ വന്ന ലോറിയും കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കർണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

ബൈ​ക്കി​ന് പി​ന്നി​ൽ ലോ​റി ഇ​ടി​ച്ച് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

കാ​സ​ർ​ഗോഡ്​: പാ​ല​ക്കു​ന്നി​ൽ ബൈ​ക്കി​ന് പി​ന്നി​ൽ ലോ​റി ഇ​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഉ​ദു​മ കോ​ട്ട​ക്കു​ന്നി​ലെ ന​സീ​റി​ന്‍റെ മ​ക​ൻ ലു​ക് മാ​ൻ (22) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ പാ​ല​ക്കു​ന്ന് ടൗ​ണി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജി​മ്മി​ൽ പോ​യി തി​രി​കെ വീ​ട്ടി​ലേ​യ്ക്ക് വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്ത് നി​ന്നും കാ​ഞ്ഞ​ങ്ങാ​ട്ടെ​ക്ക് പോ​വു​ക​യാ​യി​രു​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി അ​തേ ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ന് പി​ന്നി​ൽ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു.

മം​ഗ​ളൂ​രു ശ്രീ​ദേ​വി കോ​ളേ​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി.​ബി.​എ വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച ലു​ക് മാ​ൻ. മാ​താ​വ്: റ​സീ​ന മൊ​ഗ്രാ​ൽ​പു​ത്തൂ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: നൗ​മാ​ൻ,സ​ഫ്റാ​ൻ, ഫാ​ത്തി​മ.

National

പൊ​ള്ളാ​ച്ചി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; നാ​ല് പേ​ർ മ​രി​ച്ചു

ചെ​ന്നൈ: പൊ​ള്ളാ​ച്ചി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സേ​ലം ജി​ല്ല​യി​ൽ നി​ന്നു​ള്ള കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പൊ​ള്ളാ​ച്ചി​യി​ൽ നി​ന്ന് പ​ല്ല​ട​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ർ. നെ​ഗ​മ​ത്ത് വ​ച്ച് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ധ​ന​പാ​ൽ (37), മേ​ന​ക (35), സ്നേ​ഹ, ക​നി​ഷ്ക (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ർ​ജി​ത്ത് (12) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.

ലോ​റി ഡ്രൈ​വ​ർ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ലോ​റി കാ​റി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ബ​സും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ചു; 20 പേ​ര്‍​ക്ക് പ​രി​ക്ക്

കൊ​ച്ചി: ആ​ലു​വ​യി​ല്‍ ബ​സും ടി​പ്പ​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 20 പേ​ര്‍​ക്ക് പ​രി​ക്ക്. എ​ട​ത്ത​ല എ​ട്ടേ​ക്ക​ര്‍ പ​ള്ളി​ക്ക് സ​മീ​പ​ത്തു​വ​ച്ച് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​തി​ൽ മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ‌ പ​റ​ഞ്ഞു. ആ​ലു​വ​യി​ല്‍ നി​ന്നും കി​ഴ​ക്ക​മ്പ​ലം ഭാ​ഗ​ത്തേ​ക്ക് പോ​യ സെ​ന്‍റ്തോ​മ​സ് ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അ​പ​ക​ട സ​മ​യ​ത്ത് ബ​സി​ൽ 40 ഓ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

മ​ക​നെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വി​ട്ടു മ​ട​ങ്ങി; സ്കൂ​ട്ട​റി​ൽ ലോ​റി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

തൃ​പ്പൂ​ണി​ത്തു​റ: മ​ക​നെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വി​ട്ട​ശേ​ഷം മ​ട​ങ്ങി​യ ഗൃ​ഹ​നാ​ഥ​ൻ ലോ​റി​യി​ടി​ച്ചു മ​രി​ച്ചു. ഉ​ദ​യം​പേ​രൂ​ർ ക​വ​ല​യ്ക്ക​ടു​ത്ത് സ്‌​മാ​ർ​ട്ട് ന​ഗ​റി​ൽ എ​ട​മ്പാ​ട​ത്ത് ദി​നേ​ശ​ൻ (59) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചൂ​ര​ക്കാ​ട് ഭാ​ഗ​ത്ത് ദി​നേ​ശ​ൻ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ൽ ലോ​റി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യ​ത്ത് ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ജോ​ലി​ക്ക് ശേ​ഷം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലേ​യ്ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് വൈ​കീ​ട്ട് നാ​ലി​ന് ഉ​ദ​യം​പേ​രൂ​ർ പൊ​തു​ശ്‌​മ​ശാ​ന​ത്തി​ൽ സം​സ്‌​ക​രി​ക്കും. ഭാ​ര്യ: ര​മ. മ​ക്ക​ൾ: ജി​ഷ്‌​ണു, സ​ജി​ത്. മ​രു​മ​ക്ക​ൾ: ശി​വ​പ്രി​യ, അ​ശ്വ​തി.

Kerala

സ്‌കൂട്ടറിൽ ലോറിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികൻ മരിച്ചു

കൊച്ചി: തൃപ്പൂണിത്തുറയിൽ സ്‌കൂട്ടറിൽ ലോറിയിടിച്ച് യാത്രികൻ മരിച്ചു. ഉദയംപേരൂർ കവലയ്ക്കടുത്ത് സ്‌മാർട്ട് നഗറിൽ എടമ്പാടത്ത് ദിനേശൻ (59) ആണ് മരിച്ചത്. ഇന്നു പുലർച്ചെ 6.20 ഓടെ ചൂരക്കാട് ഭാഗത്താണ് അപകടം. ദിനേശൻ സഞ്ചരിച്ച സ്‌കൂട്ടറിൽ ലോറിയിടിക്കുകയായിരുന്നു.

ഇളയമകനെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷം തിരികെ മടങ്ങുകയായിരുന്നു ദിനേശ്. കോട്ടയത്ത് ലൈറ്റ് ആൻഡ് സൗണ്ട് വർക്കിന് ശേഷം ഇരിങ്ങാലക്കുടയിലേക്ക് മടങ്ങുകയായിരുന്ന സംഘത്തിന്‍റെ വാഹനമാണ് അപകടമുണ്ടാക്കിയത്.

താലൂക്കാശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം നാലിന് ഉദയംപേരൂർ പൊതുശ്‌മശാനത്തിൽ സംസ്‌കരിക്കും. ഭാര്യ: രമ, മക്കൾ: ജിഷ്‌ണു, സജിത്. മരുമക്കൾ: ശിവപ്രിയ, അശ്വതി.

Kerala

കോ​ഴി​ക്കോ​ട്ട് അ​ന​ധി​കൃ​ത​മാ​യി മ​ണ​ല്‍ ക​ട​ത്തി​യ ലോ​റി പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട്: മാ​വൂ​രി​ൽ അ​ന​ധി​കൃ​ത മ​ണ​ല്‍ ക​ട​ത്ത് ന​ട​ത്തി​യ ലോ​റി മ​ണ​ല്‍ സ​ഹി​തം പൊ​ലീ​സ് പി​ടി​കൂ​ടി. സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി പു​ഴ മ​ണ​ല്‍ വാ​രു​ന്നു​ണ്ടെ​ന്ന് മാ​വൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മു​ഹ​മ്മ​ദ് റ​ഫീ​ഖി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

മ​ല​പ്പു​റം പെ​രി​ങ്ങാ​വ് സ്വ​ദേ​ശി അ​ഭി​ന​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ​ബ്‌​ന സ​ഫീ​ര്‍ എ​ന്ന ലോ​റി​യാ​ണ് പി​ടി​കൂ​ടി​യ​ത്. മ​ണ​ല്‍ ക​യ​റ്റി​യ ടി​പ്പ​ര്‍ ലോ​റി തെ​ങ്ങി​ല​ക്ക​ട​വ് ന​യാ​ര പ​മ്പി​ന് സ​മീ​പം വെ​ച്ച് നൈ​റ്റ് പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്.

പോ​ലീ​സി​നെ ക​ണ്ട​പാ​ടെ ലോ​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മാ​വൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​ബൈ​ദ, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ വി​നീ​ത്, ഹോം ​ഗാ​ര്‍​ഡ് വേ​ലാ​യു​ധ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന സം​ഘ​മാ​ണ് ലോ​റി ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

Kerala

എറണാകുളത്ത് ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ച് ബ​സ്; മ​ണി​ക്കൂ​റു​ക​ളോ​ളം ഗതാഗത തടസം

കൊ​ച്ചി: എ​റ​ണാ​കു​ളം ച​ക്ക​ര​പ്പ​റ​മ്പി​ല്‍ ലോ​റി​യു​ടെ പി​ന്നി​ല്‍ ബ​സ് ഇ​ടി​ച്ച് അ​പ​ക​ടം. വൈ​റ്റി​ല​യ്ക്കും ഇ​ട​പ്പ​ള്ളി സി​ഗ്ന​ലി​നും ഇ​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ചെ​ന്നൈ​യി​ല്‍ നി​ന്നും തി​രു​വ​ല്ല​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ദീ​ര്‍​ഘ​ദൂ​ര ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. വേ​ഗ​ത്തി​ല്‍ എ​ത്തി​യ ബ​സ് മു​ന്നി​ല്‍ പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. എ​ന്നാ​ല്‍ ബ​സ് സ്ഥ​ല​ത്ത് നി​ന്നും മാ​റ്റാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ വ​ലി​യ ഗ​താ​ഗ​ത കു​രു​ക്ക് രൂ​പ​പ്പെ​ട്ടു. ഒ​ന്ന​ര മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് റി​ക്ക​വ​റി വാ​ന്‍ എ​ത്തി​ച്ച് മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്.

മു​ന്‍​വ​ശം മാ​ത്ര​മാ​ണ് ത​ക​ര്‍​ന്ന​തെ​ങ്കി​ലും മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യി​ല്‍ ആ​യി​രു​ന്നു ബ​സ്. ഏ​റെ തി​ര​ക്ക് ഉ​ണ്ടാ​വു​ന്ന റോ​ഡ് ആ​യ​തി​നാ​ല്‍ ബ​സ് റോ​ഡി​ന് ന​ടു​വി​ല്‍ കി​ട​ന്ന​ത് വ​ലി​യ ഗ​താ​ഗ​ത ത​ട​സ​ത്തി​ന് കാ​ര​ണ​മാ​യി.

Kerala

ലോ​റി​യി​ടി​ച്ച് പി​ക്ക​പ്പ് വാ​ൻ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു; ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി ചു​ര​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. ചു​ര​ത്തി​ൽ മൂ​ന്നാം​വ​ള​വി​നും നാ​ലാം​വ​ള​വി​നു​മി​ട​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക​റ്റു. 

വ​യ​നാ​ട്ടി​ൽ​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ഹ​രി​തം ക​റി​പൗ​ഡ​റി​ന്‍റെ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ര​ണ്ട് കാ​റു​ക​ളി​ൽ ഇ​ടി​ച്ച​ശേ​ഷം വ​യ​നാ​ട്ടി​ൽ​നി​ന്ന് വ​ള​ർ​ത്തു​പ​ശു​വി​നെ​യും ക​യ​റ്റി​വ​ന്ന പി​ക്ക​പ്പ് വാ​നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പി​ക്ക​പ്പ് വാ​ൻ 10 അ​ടി​യോ​ളം താ​ഴ്ച്ച​യി​ൽ ക​ൽ​വ​ർ​ട്ടി​നു​ള്ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

വാ​നി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ ഡ്രൈ​വ​റെ നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Kerala

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

ആലപ്പുഴ: ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. അർത്തുങ്കൽ അരീപറമ്പിൽ കളത്തിൽപറമ്പിൽ ബിനുവിന്‍റെ മകൻ അഖിൽ കൃഷ്ണ(22) ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയിൽ സുനിൽ ദാസിന്‍റെ മകൾ അച്ചു എസ്. ദാസ് (20) എന്നിവരാണ് മരിച്ചത്.

ആലപ്പുഴ ദേശീയപാതയിൽ വണ്ടാനത്ത് വ്യാഴാഴ്ച രാത്രി 11.50 നായിരുന്നു അപകടം. മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിംഗ് വിദ്യാർഥിനിയാണ് അച്ചു.

പെൺകുട്ടിയെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് ചേർത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. അയൽവാസികളും സുഹൃത്തുക്കളുമാണ് ഇരുവരും.

Kerala

പ​ന​ങ്ങാ​ട് ബൈ​ക്ക് ലോ​റി​യി​ല്‍ ഇ​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

കൊ​ച്ചി: എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട് ബൈ​ക്ക് ലോ​റി​യി​ല്‍ ഇ​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. തേ​വ​ര സ്വ​ദേ​ശി സ്റ്റെ​ഫി​ന്‍ സ്റ്റീ​ഫ​ന്‍ ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ ഒ​മ്പ​ര​യോ​ടെ കു​ഫോ​സി​ന് അ​ടു​ത്താ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് എ​തി​രെ വ​ന്ന ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ലോ​റി​യി​ല്‍ ഇ​ടി​ച്ച ശേ​ഷം ലോ​റി​ക്ക​ടി​യി​ലേ​ക്ക് ക​യ​റി പോ​വു​ക​യാ​യി​രു​ന്നു. സ്‌​റ്റീ​ഫ​നെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

ഇ​രി​ക്കൂ​റി​ൽ ബൈ​ക്കി​ൽ ലോ​റി ഇ​ടി​ച്ച് അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു

ക​ണ്ണൂ​ർ: ഇ​രി​ക്കൂ​റി​ൽ ബൈ​ക്കി​ൽ ലോ​റി ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ബ്ലാ​ത്തൂ​ർ കു​ലു​ങ്ങാ​ട്ടെ യ​ദു​ൽ പ്ര​കാ​ശ് (26) ആ​ണ് മ​രി​ച്ച​ത്.

ബൈ​ക്കി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ക​ല്യാ​ട്ടെ എം.​പി. സം​ഗീ​ത് ചി​കി​ത്സ​യി​ലാ​ണ്. സി​ദ്ദി​ഖ് ന​ഗ​റി​ൽ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​രി​ക്കൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ലാ​ണ് ലോ​റി ഇ​ടി​ച്ച​ത്.

ഇ​രു​വ​രേ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും യ​ദു​ലി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു യ​ദു​ൽ. പ്ര​കാ​ശ്– റോ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: വി​ദു​ൽ.

Kerala

ആ​യൂ​രി​ൽ കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു; അ​ച്ഛ​നും മ​ക​നും മ​രി​ച്ചു

കൊ​ല്ലം: ആ​യൂ​രി​ൽ വി​നോ​ദ​യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. കോ​ഴ​ഞ്ചേ​രി കി​ഴ​ക്കേ​വ​ലി​യ വീ​ട്ടി​ൽ നൈ​നാ​ൻ വ​ർ​ഗീ​സ് (60), വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന മ​ക​ൻ റോ​ബി​ൻ നൈ​നാ​ൻ (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​യൂ​ർ പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന നൈ​നാ​ൻ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ റോ​സി നൈ​നാ​ൻ, റോ​ബി​ന്‍റെ മ​ക്ക​ളാ​യ ആ​ദം, അ​ഥീ​ൽ എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്ന കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ റോ​ബി​നെ ഏ​റെ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ, കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

തി​രു​വ​ന​ന്ത​പു​രം ഹാ​പ്പി ലാ​ൻ​ഡ് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം കോ​ഴ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു കു​ടും​ബം. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും, തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യും ത​മ്മി​ൽ നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​ട​യ്ക്ക​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും, ച​ട​യ​മം​ഗ​ലം പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് പെ​യ്ത ക​ന​ത്ത മ​ഴ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം എം.​സി റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. പ​രു​ക്കേ​റ്റ റോ​സി നൈ​നാ​ൻ, റോ​ബി​ന്‍റെ മ​ക്ക​ളാ​യ ആ​ദം, അ​ഥീ​ൽ എ​ന്നി​വ​ർ വ്യ​ത്യ​സ്ത ആ​ശു​പ​ത്രി​ക​ളി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Kerala

ലോ​റി​യും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു; സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

പ​ത്ത​നം​തി​ട്ട: ലോ​റി​യും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ൽ കു​മ്പുഴ വ​ലി​യ​പാ​ല​ത്തി​നു സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി ഡി.​പി. ഫി​ലി​പ് (55) സ​ഹോ​ദ​രി ജി​ൻ​സി (സാ​ലി, 64) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഫി​ലി​പ് ഓ​ടി​ച്ച ഓ​ട്ടോ​റി​ക്ഷ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 3.30 നാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​ൻ ലോ​റി​യാ​ണ് ഓ​ട്ടോ​റി​ക്ഷ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

Kerala

വെ​ഞ്ഞാ​റ​മൂ​ടി​ന് സ​മീ​പം കേ​ബി​ൾ റോ​ളു​ക​ളു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ടി​ന് സ​മീ​പം കു​റ്റി​മൂ​ട് - അ​മ്പ​ല​മു​ക്ക് ബൈ​പ്പാ​സി​ൽ ഇ​റ​ക്ക​ത്തി​ൽ ഇ​ല​ക്ട്രി​ക് കേ​ബി​ൾ റോ​ളു​ക​ളു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് മ​റി​യു​ക​യും പോ​സ്റ്റ് ഒ​ടി​ഞ്ഞ് വാ​ഹ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്തു.

അ​പ​ക​ട​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ രാ​ജ​സ്ഥാ​ൻ രാ​ജു​പു​ർ സ്വ​ദേ​ശി ദി​ലീ​പി​ന് പ​രി​ക്കേ​റ്റു. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന കൂ​റ്റ​ൻ ഇ​ല​ക്ട്രി​ക് കേ​ബി​ൾ റോ​ളു​ക​ൾ ഉ​രു​ണ്ടു​ക​യ​റി സ​മീ​പ​ത്തെ വീ​ടി​നും വാ​ഹ​ന​ങ്ങ​ൾ​ക്കും വ​ൻ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം.

Kerala

കൊ​ല്ല​ത്ത് ആം​ബു​ല​ൻ​സ് ടോ​റ​സ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു; ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു

കൊ​ല്ലം: രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യ വ​ഴി ആം​ബു​ല​ൻ​സ് ടോ​റ​സ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

ശാ​സ്താം​കോ​ട്ട പോ​രു​വ​ഴി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ റ​ഹീ​മി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

എ​ബ​നേ​സ​ർ സ്കൂ​ൾ ഭാ​ഗ​ത്ത് വെ​ച്ച് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട രോ​ഗി​യു​മാ​യി ശാ​സ്താം​കോ​ട്ട താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ആം​ബു​ല​ൻ​സ്. പാ​ല​ത്തും​ക​ട​വ് റോ​ഡി​ൽ നി​ന്നും ഇ​ട​യ്ക്കാ​ട് ജം​ഗ്ഷ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ഴാ​ണ് ടോ​റ​സ് ലോ​റി​യി​ലി​ടി​ച്ച​ത്.

ച​ക്കു​വ​ള്ളി​യി​ൽ നി​ന്നും ക​ല്ലു​കു​ഴി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ലോ​റി. ലോ​റി​യു​ടെ വ​ശ​ത്തേ​ക്ക് ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു ക​യ​റി​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ റ​ഹീ​മി​നെ​യും ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​യെ​യും ഉ​ട​ൻ ത​ന്നെ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആം​ബു​ല​ൻ​സി​ന്‍റെ മു​ൻ​ഭാ​ഗം അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നു.

Kerala

തി​രൂ​ര​ങ്ങാ​ടി​യി​ൽ നി​ര്‍​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ല്‍ പി​ക്ക​പ്പ് വാ​നി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

മ​ല​പ്പു​റം: തി​രൂ​ര​ങ്ങാ​ടി​ക്ക​ടു​ത്ത് പ​തി​നാ​റു​ങ്ങ​ലി​ല്‍ നി​ര്‍​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ല്‍ പി​ക്ക​പ്പ് വാ​നി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. തി​രൂ​ര​ങ്ങാ​ടി കു​റു​വ മീ​നാ​ര്‍​കു​ഴി സ്വ​ദേ​ശി​യാ​യ മു​ല്ല​പ്പ​ള്ളി ഈ​ന്തേ​ക്കാ​ട്ടി​ല്‍ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖി​ന്റെ മ​ക​ന്‍ ഷാ​ദി​ല്‍ (20) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വാ​ഹ​ന​മോ​ടി​ച്ച വേ​ങ്ങ​ര സ്വ​ദേ​ശി ഗ​ഫൂ​ര്‍ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. സ്വ​കാ​ര്യ പാ​ര്‍​സ​ല്‍ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഷാ​ദി​ല്‍. മീ​നാ​ര്‍​കു​ഴി​യി​ലെ സ​ജീ​വ എം​എ​സ്എ​ഫ് പ്ര​വ​ര്‍​ത്ത​ക​നാ​ണ്.

ജോ​ലി സം​ബ​ന്ധ​മാ​യ യാ​ത്ര​യ്ക്കി​ടെ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച പി​ക്ക​പ്പ് വാ​ന്‍ നി ​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് ഷാ​ദി​ലി​നെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്: മു​നീ​റ. സ​ഹോ​ദ​ര​ങ്ങ​ള്‍: മു​ഹ​മ്മ​ദ് ഷാ​ബി​ല്‍, ഷി​ഫ, റി​ഫ.

Kerala

പ​യ്യ​നാ​ട്ട് കു​ഴ​ല്‍ കി​ണ​ര്‍ കു​ഴി​ക്കാ​നെ​ത്തി​യ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു; ആ​റ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു

മ​ല​പ്പു​റം: പ​യ്യ​നാ​ട്ട് കു​ഴ​ല്‍ കി​ണ​ര്‍ കു​ഴി​ക്കാ​നെ​ത്തി​യ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ആ​റ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ വി​ക്കി, ശ​ശി​പാ​ല്‍, പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഷ​ഫീ​ഖ്, ശ്രീ​രാ​മ​ന്‍, ച​ന്ദ്ര​ന്‍, വി​ജേ​ഷ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ സൂ​പ്പ​ര്‍​വൈ​സ​ര്‍ മോ​ഹ​ന​നും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഒ​മ്പ​തോ​ടെ കു​ട്ടി​പ്പാ​റ​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വ​ണ്ടൂ​രി​ലേ​ക്ക് കു​ഴ​ല്‍ കി​ണ​ര്‍ കു​ഴി​ക്കാ​ന്‍ പോ​കു​മ്പോ​ള്‍ കു​ട്ടി​പ്പാ​റ കാ​രേ​പ​റ​മ്പ് വ​ള​വി​ല്‍ മ​തി​ലി​ലി​ടി​ച്ച് വാ​ഹ​നം മ​റി​യു​ക​യാ​യി​രു​ന്നു.

മ​ഞ്ചേ​രി കൊ​ര​മ്പ​യി​ല്‍ ആ​ര്‍​ക്കേ​ഡി​ലെ മ​ഞ്ചേ​രി ബോ​ര്‍​വെ​ല്‍ എ​ന്ന സ്ഥാ​പ​ന​മു​ട​മ ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ന്‍റെ​താ​ണ് ലോ​റി. ലോ​റി മ​റി​ഞ്ഞ​തോ​ടെ ഡ്രൈ​വ​ര്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി രാ​ജീ​വ് എ​ന്ന ക​തി​റി​നെ (42) കാ​ണാ​താ​യ​ത് ഏ​റെ നേ​രം പ​രി​ഭ്രാ​ന്തി പ​ര​ത്തി.

ഡ്രൈ​വ​ര്‍ ലോ​റി​ക്ക​ടി​യി​ല്‍ പെ​ട്ട​താ​കാ​മെ​ന്ന് അ​ഭ്യൂ​ഹം പ​ര​ന്നു. ഉ​ട​ന്‍ മ​ഞ്ചേ​രി അ​ഗ്‌​നി​ശ​മ​ന സേ​ന​യെ​ത്തി ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ലോ​റി ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും ഡ്രൈ​വ​റെ ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ഡ്രൈ​വ​ര്‍ ഇ​റ​ങ്ങി ഓ​ടി​യാ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ലോ​റി​യി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ലോ​റി​യി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കൊ​റ്റാ​മം ആ​റ​യൂ​ര്‍ അ​ഴു​വ് തോ​ട്ടം ലി​യോ നി​വാ​സി​ല്‍ ലി​യാ​നാ​ര്‍​ഡോ ദേ​വ് എ​ബ്ര​ഹാം (25) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ രാ​വി​ലെ ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര സേ​തു​ല​ക്ഷ്മി ഭാ​യ് പ​ബ്ലി​ക് മാ​ര്‍​ക്ക​റ്റി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. പാ​റ​ശാ​ല ഭാ​ഗ​ത്തു നി​ന്നും നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ലി​യാ​നാ​ര്‍​ഡോ ദേ​വ് മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി റോ​ഡ് ക്രോ​സ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് കാ​ൽ​ന​ട​ക്കാ​ര​നെ ത​ട്ടി നി​യ​ന്ത്ര​ണം വി​ട്ട് ലോ​റി​ക്ക് മു​ന്നി​ലേ​ക്ക് വീ​ണ​ത്.

ലോ​റി​യി​ടി​ച്ച​തോ​ടെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ലി​യാ സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി​യ​താ​യി പാ​റ​ശാ​ല പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ലോ​റി​യി​ൽ തീ​പി​ടി​ത്തം; അ​ഗ്നി​ര​ക്ഷ​സേ​ന​യു​ടെ ഇ​ട​പെ​ട​ലി​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ കി​ട​ന്ന ലോ​റി​യി​ൽ തീ​പി​ടി​ത്തം. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് വി​ഴി​ഞ്ഞം ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ലോ​റി​ക്കാ​ണ് തീ​പി​ടി​ച്ച​ത്. ലോ​റി​യു​ടെ പി​ൻ​ഭാ​ഗ​ത്തു​നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​വ​രാ​ണ് വി​വ​രം അ​ഗ്നി​ര​ക്ഷാ​സേ​ന​യെ അ​റി​യി​ച്ച​ത്.

വി​ഴി​ഞ്ഞ​ത്തു​നി​ന്നും ര​ണ്ട് യൂ​ണി​റ്റ് സേ​നാം​ഗ​ങ്ങ​ളെ​ത്തി​യാ​ണ് വാ​ഹ​ന​ത്തി​ലെ തീ ​അ​ണ​ച്ച​ത്. വി​ഴി​ഞ്ഞം സ്വ​ദേ​ശി​യു​ടെ മ​ത്സ്യം കൊ​ണ്ടു​പോ​കു​ന്ന ലോ​റി​യാ​ണ് തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ച​ത്. സീ​സ​ൺ അ​ല്ലാ​തി​രു​ന്ന​തി​നാ​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​മാ​ണ് ക​ത്തി ന​ശി​ച്ച​ത്.

സ​മീ​പ​ത്ത് മ​റ്റൊ​രു ലോ​റി​യും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും തീ​പ​ട​രും മു​മ്പേ അ​ഗ്നി​ര​ക്ഷ​സേ​ന എ​ത്തി​യ​തി​നാ​ൽ വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. ലോ​റി​യു​ടെ പു​റ​ക് വ​ശ​ത്ത് കൂ​ട്ടി​യി​ട്ടി​രു​ന്ന ച​പ്പ് ച​വ​റു​ക​ളി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്ന് അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

വാ​ഹ​ന​ത്തി​ന്‍റെ ബാ​റ്റ​റി​യ​ട​ക്കം നീ​ക്കം ചെ​യ്തി​രു​ന്ന​തി​നാ​ൽ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് സാ​ധ്യ​ത​യി​ല്ലെ​ന്നും പ്ര​ദേ​ശ​ത്ത് ച​പ്പ് ച​വ​റു​ക​ൾ ക​ത്തി​ക്കാ​റു​ണ്ടെ​ന്നും പ​രി​ശോ​ധ​ന​യി​ൽ മ​ന​സി​ലാ​യി. പി​ൻ​ഭാ​ഗ​ത്തെ ട​യ​റു​ക​ൾ ക​ത്തി​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ യ​ന്ത്ര​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് തീ​പ​ട​ർ​ന്ന​ത്. ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

National

ക​ര്‍​ണാ​ട​ക​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; മൂ​ന്ന് പോ​ലീ​സു​കാ​ർ മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്ന് പോ​ലീ​സു​കാ​ർ മ​രി​ച്ചു. റി​സ​ർ​വ് പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ​മാ​രാ​യ മ​ഞ്ജു​നാ​ഥ്, അം​ബ​രീ​ഷ്, സ​ച്ചി​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഈ​ശ്വ​ർ, മ​ഹ​ന്തേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ, ചെ​ല്ല​ക്ക​ര​യി​ൽ വ​ച്ചു ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ബെ​ല്ലാ​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു.

Kerala

കണ്ണൂരിൽ ചെങ്കല്ലുമായി പോയ ലോറി തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ കുടുങ്ങി

കണ്ണൂർ: ഇരിക്കൂറിൽ നിയന്ത്രണം വിട്ട ലോറി മോസ്ക് കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രക്ഷപെടുത്തി.

ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് കെട്ടിടത്തിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന സമയത്ത് കെട്ടിടത്തിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

വാഹനം ഉയർത്താൻ എത്തിച്ച ക്രെയിൻ സാങ്കേതിക തകരാർ മൂലം പ്രവർത്തനരഹിതമായതിനാലാണ് ഡ്രൈവറെ പുറത്തെത്തിക്കാൻ വൈകിയത്. മറ്റു സംവിധാനങ്ങൾ ഉപയോഗിച്ച് ലോറി ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Kerala

വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​നു​ള്ളി​ൽ അ​പ​ക​ടം; ക​രി​ങ്ക​ല്ലു​മാ​യി വ​ന്ന ടോ​റ​സ് ലോ​റി​ക്ക് തീ​പി​ടി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​നു​ള്ളി​ൽ ക​രി​ങ്ക​ല്ലു​മാ​യി എ​ത്തി​യ ടോ​റ​സ് ലോ​റി​ക്ക് തീ​പി​ടി​ച്ചു. ഡ്രൈ​വ​ർ ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

തു​റ​മു​ഖ​ത്ത് പു​ലി​മു​ട്ടു നി​ർ​മാ​ണ​ത്തി​ന് ക​രി​ങ്ക​ല്ല് എ​ത്തി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ലോ​റി. പോ​ർ​ട്ട് വ​ർ​ക്‌​ഷോ​പ്പി​നു മു​ന്നി​ൽ വ​ച്ചാ​ണ് ലോ​റി​യു​ടെ ക്യാ​ബി​ന് വ​ശ​ത്താ​യി തീ ​ക​ണ്ട​ത്. തീ​പെ​ട്ട​ന്ന് പ​ട​ർ​ന്നു ക​യ​റു​ക​യ​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ ഇ​ടു​ക്കി സ്വ​ദേ​ശി തേ​ജ​സ് വാ​ഹ​നം നി​ർ​ത്തി പു​റ​ത്തേ​ക്ക് ചാ​ടി. ഇ​തോ​ടെ ആ​ള​പാ​യം ഒ​ഴി​വാ​യി.

തൊ​ട്ടു​പി​ന്നാ​ലെ തു​റ​മു​ഖ​ത്തു​ണ്ടാ​യി​രു​ന്ന ഫ​യ​ർ​ഫോ​ഴ്‌​സും തു​റ​മു​ഖ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. ഇ​വ​ർ വെ​ള്ളം ഒ​ഴി​ച്ച് തീ ​നി​യ​ന്ത്രി​ച്ചു. എ​ന്നാ​ൽ അ​പ്പോ​ഴേ​ക്കും ലോ​റി​യു​ടെ ക്യാ​ബി​ൻ ഭാ​ഗം പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ വി​ഴി​ഞ്ഞം പോലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

തൃശൂരിൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച മി​നി ബ​സി​ൽ ച​ര​ക്കു​ലോ​റി​യി​ടി​ച്ച് അ​പ​ക​ടം

തൃ​ശൂ​ർ: ഒ​ല്ലൂ​രി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച മി​നി ബ​സി​ൽ ച​ര​ക്കു​ലോ​റി​യി​ടി​ച്ച് അ​ഞ്ച് അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​റു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ത​മി​ഴ്നാ​ട് ഈ​റോ​ഡ് സ്വ​ദേ​ശി​ക​ളാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ശ​നി​യാ​ഴ്ച വെ​ളു​പ്പി​ന് 4.20നാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ​വ​ർ തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ലാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഒ​ല്ലൂ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Kerala

'രാത്രി 12 ആയിട്ടു പോയാൽ മതി': വയനാട്ടിൽ ചരക്കുലോറി തടഞ്ഞ് സമരാനുകൂലികൾ

കല്പറ്റ: ദേശീയ പണിമുടക്കിനിടെ വയനാട്ടിൽ ചരക്കുലോറി തടഞ്ഞ് സമരാനുകൂലികൾ. കല്പറ്റയിലാണ് സംഭവം. വാഹനം തടഞ്ഞത് ചോദ്യംചെയ്ത ഡ്രൈവറോട് രാത്രി 12 ആയിട്ടു പോയാൽ മതിയെന്നും സമരാനുകൂലികൾ പറഞ്ഞു. സ്ഥലത്തു പോലീസ് എത്തിയെങ്കിലും പ്രതിഷേധക്കാർ പിന്മാറാൻ തയാറായില്ല.

വിവിധ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണമാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല.

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു അ​ട​ക്കം 10 സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കു​ന്ന​ത്.

സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവശ്യ മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Kerala

തൃ​ശൂ​രി​ൽ ഗോ​ത​മ്പ് ക​യ​റ്റി വ​ന്ന ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം

തൃ​ശൂ​ർ: ഗോ​ത​മ്പ് ക​യ​റ്റി വ​ന്ന ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. ഇ​ന്ന് വൈ​കി​ട്ട് നാ​ലി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ചെ​റു​തു​രു​ത്തി പൊ​ന്നാ​നി പ്ര​ധാ​ന പാ​ത​യി​ൽ ആ​റ​ങ്ങോ​ട്ടു​ക​ര​ക്കും ത​ല​ശേ​രി​ക്കും ഇ​ട​യി​ലു​ള്ള പ​ഴ​യ സ​ത്യ​ൻ ടാ​ക്കീ​സ് പ​രി​സ​ര​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വ​ള​വി​നോ​ട് ചേ​ർ​ന്ന് എ​തി​രെ വ​ന്ന കാ​റി​ന് വ​ശം ഒ​തു​ക്കി ന​ൽ​കു​ന്ന​തി​നി​ടെ നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട് നി​ന്നും ആ​റ​ങ്ങോ​ട്ടു​ക​ര​യി​ലേ​ക്ക് ഗോ​ത​മ്പു​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

District News

മെ​റ്റ​ല്‍ ക​യ​റ്റിപ്പോ​യ ലോ​റി​യു​ടെ ഫൗ​ണ്ടേ​ഷ​ന്‍ ബോ​ള്‍​ട്ട് പൊ​ട്ടി

വെ​ള്ള​റ​ട: അ​മി​ത ഭാ​രം ക​യ​റ്റി വ​ന്ന ടോ​റ​സ് ലോ​റി​യു​ടെ ഫൗ​ണ്ടേ​ഷ​ന്‍ ബോ​ള്‍​ട്ട് പൊ​ട്ടി ലോ​റി​യി​ലെ മെ​റ്റ​ലും ബോ​ഡി​യും ഉ​ള്‍​പ്പെ​ടെ റോ​ഡി​ല്‍ ചി​ത​റി വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 മ​ണി​യോ​ടു കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം.

കോ​വി​ല്ലൂ​ര്‍ പാ​ല​ത്തി​നു സ​മീ​പ​ത്തെ വ​ള​വി​ല്‍​വ​ച്ചാ​ണ് ത​മി​ഴ് നാ​ട്ടി​ല്‍​നി​ന്നും വാ​ഴി​ച്ച​ല്‍ ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ടി​എ​ന്‍ 19 എ.​വൈ. 2079 ന​ന്പ​ർ ടോ​റ​സ് ലോ​റി​യു​ടെ ഫൗ​ണ്ടേ​ഷ​ന്‍ ബോ​ള്‍​ട്ട് പൊ​ട്ടി ലോ​റി​യു​ടെ ബോ​ഡി​യും ലോ​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മെ​റ്റ​ലും റോ​ഡി​ല്‍ ചി​ത​റി​യ​ത്. ഈ ​സ​മ​യം അ​തു വ​ഴി വാ​ഹ​ന​ങ്ങ​ള്‍ വ​രാ​ത്ത​തു​കൊ​ണ്ട് വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന ലോ​റി​യി​ല്‍ പ​രി​ധി​യി​ല​ധി​കം മെ​റ്റ​ല്‍ ക​യ​റ്റി വ​രു​ന്ന​താ​ണ് അ​പ​ക​ട കാ​ര​ണം. ഈ ​പ​രി​സ​ര പ്ര​ദേ​ശ​ത്തൊ​ന്നും മെ​റ്റ​ല്‍ ക്രെ​ഷ​റു​ക​ളൊ​ന്നും ഇ​ല്ലാ​ത്ത​തു കാ​ര​ണം ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു ഭീ​മ​ന്‍ ടോ​റ​സ് ലോ​റി​ക​ളി​ല്‍ അ​മി​ത ഭാ​രം ക​യ​റ്റി​യാ​ണു മെ​റ്റ​ല്‍ കൊ​ണ്ടു​വ​രു​ന്ന​ത്.

ഫൗ​ണ്ടേ​ഷ​ന്‍ ബോ​ള്‍​ട്ട് പൊ​ട്ടി​യ​തോ​ടെ ലോ​റി​യു​ടെ ബോ​ഡി മു​ഴു​വ​നാ​യും ത​ക​ര്‍​ന്നു റോ​ഡി​നു വ​ല​തു വ​ശ​ത്തു പ​തി​ക്കു​ക​യാ​യി​രു​ന്നു. മെ​റ്റ​ല്‍ റോ​ഡി​ല്‍ ചി​ത​റി​യ​തോ​ടെ അ​തു വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ഏ​റെ​നേ​രം ത​ട​സ​പ്പെ​ട്ടു. ഉ​ട​ന്‍ ത​ന്നെ വെ​ള്ള​റ​ട പോ​ലീ​സ് എ​ത്തി വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ച്ച് ഒ​രു ദി​ശ​യി​ലൂ​ടെ മാ​റ്റി​വി​ട്ടാ​ണ് സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കി​യ​ത്.

ലോ​റി​യു​ടെ ഭാ​ഗ​ങ്ങൾ ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്തു റോ​ഡി​ല്‍ ചി​ത​റി​യ മെ​റ്റ​ൽ സു​ര​ക്ഷി​ത​മാ​യി മാ​റ്റി​യാ​ലേ വെ​ള്ള​റ​ട കു​ട​പ്പ​ന​മൂ​ട് റൂ​ട്ടി​ലു​ള്ള ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ന്‍ ക​ഴി​യു​ക​യൂ​വെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാക്കി. ​അ​മി​തഭാ​രം ക​യ​റ്റി കാ​ലപ്പ​ഴ​ക്കം ചെ​ന്ന ലോ​റി​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ല്‍ പ്ര​ദേ​ശ​ത്ത് തുടരുന്നതു ഭീ​തി​യുണ്ടാ​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ ആരോപിച്ചു.

Kerala

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; പിന്‍സീറ്റില്‍ കുടുങ്ങി യാത്രക്കാരന്‍

കൊച്ചി: ആലുവയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാറിനുള്ളില്‍ കുടങ്ങിയ തൃപ്പൂണിത്തുറ സ്വദേശിയായ ആന്‍റണിയെ രണ്ടു മണിക്കൂര്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പുറത്തെടുത്തത്. ഇന്ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം.

ആലുവ മംഗലപ്പുഴ പാലത്തിന് മുകളില്‍ വച്ചാണ് അപകടമുണ്ടായത്. കാറിന് പിന്നില്‍ മത്സ്യം കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടം നടന്നയുടന്‍ കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നു.

എന്നാല്‍ പിന്‍സീറ്റിലിരുന്ന ആന്‍റണിയുടെ കാല്‍ സീറ്റിനിടയില്‍ കുടുങ്ങിപ്പോയി. തുടര്‍ന്ന് ആലുവയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി ഹൈഡ്രോളിക് കട്ടറുകള്‍ ഉപയോഗിച്ച് കാറിന്‍റെ ഡോര്‍ മുറിച്ചു മാറ്റിയാണ് ആന്‍റണിയെ പുറത്തെടുത്തത്.

Kerala

മ​ണ്ണാ​ർ​ക്കാ​ട്ട് ടി​പ്പ​ർ ലോ​റി വീ​ട്ടി​ലേ​യ്ക്ക് ഇ​ടി​ച്ചു ക​യ​റി; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ടെ കൊ​ന്ന​ക്കോ​ടി​നു സ​മീ​പം ടി​പ്പ​ർ ലോ​റി വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വീ​ട്ടി​ലെ വാ​ട​ക​ക്കാ​രാ​യ ര​ണ്ടു പേ​ർ​ക്കും ടി​പ്പ​ർ ഡ്രൈ​വ​ർ​ക്കും മ​ദ്ര​സ​യി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന് രാ​വി​ലെ ആ​റി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ന്ന​ക്കോ​ട് പാ​ലേ​ങ്ങ​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷെ​രീ​ഫി​ന്‍റെ മ​ക​ൾ ഫാ​ത്തി​മ ഷി​ഫ (15), ഡ്രൈ​വ​ർ കാ​രാ​കു​റു​ശി വ​ലി​യ​ട്ട സ്വ​ദേ​ശി ആ​സി​ഫ് (33), വീ​ട്ടി​ലെ താ​മ​സ​ക്കാ​രും തേ​നീ​ച്ച ക​ർ​ഷ​ക​രു​മാ​യ അ​ല​ക്സാ​ണ്ട​ർ, ശേ​ഖ​ർ എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​നാ​ണു പ്രാ​ഥ​മി​ക വി​വ​രം. പ​ള്ളി​ക്കു​റു​പ്പ് ഭാ​ഗ​ത്തു നി​ന്നു മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തേ​യ്ക്കു വ​രു​ന്ന​തി​നി​ടെ ടി​പ്പ​ർ നി​യ​ന്ത്ര​ണം വി​ട്ടു റോ​ഡ​രി​കി​ലെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു.

Kerala

കാ​സ​ർ​ഗോ​ട്ട് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ്: പൊ​യ്നാ​ച്ചി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. മം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ആ​സി​ഫ്, ഷെ​ഫീ​ഖ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ​ക്ക് പ​രു​ക്കേ​റ്റു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വ​യ​നാ​ട്ടി​ൽ വി​നോ​ദ​യാ​ത്ര ക​ഴി​ഞ്ഞ് മം​ഗ​ളൂ​രു​വി​ലേ​ക്ക്‌ മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ച ബി​എം​ഡ​ബ്ല്യൂ കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ര​ണ്ടു​പേ​ർ ത​ൽ​ക്ഷ​ണം മ​രി​ച്ചെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ പു​റ​ത്ത് എ​ത്തി​ച്ച​ത്.

Kerala

തൊ​ടു​പു​ഴ​യി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

കൊ​ച്ചി: തൊ​ടു​പു​ഴ കോ​ലാ​നി ബൈ​പ്പാ​സി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി അ​ഭി​ഷേ​ക് വി​നോ​ദ് (18) ആ​ണ് മ​രി​ച്ച​ത്.

സ​ഹ​യാ​ത്രി​ക​നും സ​ഹ​പാ​ഠി​യു​മാ​യ കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി കി​ര​ൺ രാ​ധാ​കൃ​ഷ്ണ​നെ (19) ഗു​രു​ത പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തോ​ട്ടു​പു​റം ഫ്യൂ​വ​ൽ​സി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കോ​ലാ​നി ഭാ​ഗ​ത്ത്‌ നി​ന്നും ത​ടി ക​യ​റ്റി വ​രി​ക​യാ​യി​രു​ന്നു ലോ​റി​യു​മാ​യാ​ണ് പാ​ലാ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് കൂ​ട്ടി​യി​ടി​ച്ച​ത്.

Kerala

മൂ​വാ​റ്റു​പു​ഴ​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു; ഒ​രാ​ൾ മ​രി​ച്ചു, ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​ന് ശേ​ഷ​മാ​യി​രു​ന്നു അ​പ​ക​ടം

ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നു​ള്ള ഭ​ക്ത​ന്മാ​രു​ടെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ച കാർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ഒ​രാ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

ഗു​രു​വാ​യൂ​രി​ൽ ലോ​റി​യും മി​നി ബ​സും കൂ​ട്ടി​യി​ടി​ച്ചു; ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: ഗു​രു​വാ​യൂ​രി​ൽ മി​നി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഗു​രു​വാ​യൂ​ർ മ​മ്മി​യൂ​രി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​യ്ക്കു പോ​യ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച മി​നി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ​മീ​പ​ത്തെ ക​ട​യും വീ​ട്ടു​മ​തി​ലും ത​ക​ർ​ത്താ​ണ് ലോ​റി നി​ന്ന​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നേ മു​ക്കാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ അ​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

Kerala

‌ട​യ​ർ​പ്പൊ​ട്ടി; ടി​പ്പ​ർ ലോ​റി കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡോ​ക്ട​റും സ​ഹോ​ദ​ര​ങ്ങ​ളും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം ആ​ക്കു​ള​ത്ത് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2.15 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ട​യ​ർ പൊ​ട്ടി നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ആ​ക്കു​ള​ത്തു നി​ന്നും കു​ള​ത്തൂ​ർ ഭാ​ഗ​ത്തേ​ക്ക് എം​സാ​ൻ​ഡു​മാ​യി പോ​യ ടി​പ്പ​ർ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ണ​ൽ കാ​റി​ന് മു​ക​ളി​ലേ​ക്ക് വീ​ണു.

ശ്രീ​കാ​ര്യം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ർ മി​ലി​ന്ദും സ​ഹോ​ദ​ര​ങ്ങ​ളു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

National

തെ​ല​ങ്കാ​ന​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ഒ​രാ​ൾ മ​രി​ച്ചു, 36 പേ​ർ​ക്ക് പ​രി​ക്ക്

ഹൈ​ദ​ര​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ലെ ഖ​മ്മ​ത്ത് ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ബ​സി​ന്‍റെ ക്ലീ​ന​ർ നി​തീ​ഷാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ 36 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ച​ന്ദ്ര​ട​ണ്ട പ്ര​ദേ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ലേ​യ്ക്ക് ടി​ജി​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഖ​മ്മ​ത്ത് നി​ന്ന് ബോ​ദി​ലേ​യ്ക്കു​ള്ള പോ​കു​ക​യാ​യി​രു​ന്നു ബ​സ്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക്ലീ​ന​ർ നി​തി​ൻ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up