x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട്ട് പാ​ഴ്സ​ൽ ലോ​റി​യും ടോ​റ​സും കൂ​ട്ടി​യി​ടി​ച്ചു; ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​രി​ക്കേ​റ്റു


Published: May 26, 2026 09:36 AM IST | Updated: May 26, 2026 09:36 AM IST

പാ​ല​ക്കാ​ട്: ച​ന്ദ്ര​ന​ഗ​റി​ൽ പാ​ഴ്സ​ൽ ലോ​റി​യും ടോ​റ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലേ​യും ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഡ്രൈ​വ​ർ​മാ​രെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

ഇ​ന്ന് രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​യ​ന്പ​ത്തൂ​ർ തൃ​ശൂ​ർ ദേ​ശീ​യ പാ​ത​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ലോ​റി​യി​ലെ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കോ​യ​ന്പ​ത്തൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു ടോ​റ​സ്. കോ​യ​ന്പ​ത്തൂ​ർ ഭാ​ഗ​ത്ത് നി​ന്ന് വ​രു​ക​യാ​യി​രു​ന്നു പാ​ഴ്സ​ൽ ലോ​റി. ര​ണ്ട് വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ൻ​ഭാ​ഗം ത​ക​ർ​ന്നു.

Tags : parcel lorry torres collided palakkad accident

Recent News

Corehub Up