x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രൂ​ര​ങ്ങാ​ടി​യി​ൽ നി​ര്‍​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ല്‍ പി​ക്ക​പ്പ് വാ​നി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു


Published: April 8, 2026 01:52 PM IST | Updated: April 8, 2026 01:52 PM IST

മ​ല​പ്പു​റം: തി​രൂ​ര​ങ്ങാ​ടി​ക്ക​ടു​ത്ത് പ​തി​നാ​റു​ങ്ങ​ലി​ല്‍ നി​ര്‍​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ല്‍ പി​ക്ക​പ്പ് വാ​നി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. തി​രൂ​ര​ങ്ങാ​ടി കു​റു​വ മീ​നാ​ര്‍​കു​ഴി സ്വ​ദേ​ശി​യാ​യ മു​ല്ല​പ്പ​ള്ളി ഈ​ന്തേ​ക്കാ​ട്ടി​ല്‍ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖി​ന്റെ മ​ക​ന്‍ ഷാ​ദി​ല്‍ (20) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വാ​ഹ​ന​മോ​ടി​ച്ച വേ​ങ്ങ​ര സ്വ​ദേ​ശി ഗ​ഫൂ​ര്‍ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. സ്വ​കാ​ര്യ പാ​ര്‍​സ​ല്‍ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഷാ​ദി​ല്‍. മീ​നാ​ര്‍​കു​ഴി​യി​ലെ സ​ജീ​വ എം​എ​സ്എ​ഫ് പ്ര​വ​ര്‍​ത്ത​ക​നാ​ണ്.

ജോ​ലി സം​ബ​ന്ധ​മാ​യ യാ​ത്ര​യ്ക്കി​ടെ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച പി​ക്ക​പ്പ് വാ​ന്‍ നി ​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് ഷാ​ദി​ലി​നെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്: മു​നീ​റ. സ​ഹോ​ദ​ര​ങ്ങ​ള്‍: മു​ഹ​മ്മ​ദ് ഷാ​ബി​ല്‍, ഷി​ഫ, റി​ഫ.

Tags : young man killed road accident tirurangadi pickup van lorry

Recent News

Corehub Up