x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കണ്ണൂരിൽ ചെങ്കല്ലുമായി പോയ ലോറി തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ കുടുങ്ങി


Published: March 3, 2026 03:47 PM IST | Updated: March 3, 2026 03:47 PM IST

കണ്ണൂർ: ഇരിക്കൂറിൽ നിയന്ത്രണം വിട്ട ലോറി മോസ്ക് കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രക്ഷപെടുത്തി.

ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് കെട്ടിടത്തിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന സമയത്ത് കെട്ടിടത്തിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

വാഹനം ഉയർത്താൻ എത്തിച്ച ക്രെയിൻ സാങ്കേതിക തകരാർ മൂലം പ്രവർത്തനരഹിതമായതിനാലാണ് ഡ്രൈവറെ പുറത്തെത്തിക്കാൻ വൈകിയത്. മറ്റു സംവിധാനങ്ങൾ ഉപയോഗിച്ച് ലോറി ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Tags : Lorry Accident Kannur

Recent News

Corehub Up