x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എട്ടു ടണ്‍ ചോക്ലേറ്റുമായി എത്തിയ ലോറി മറിഞ്ഞു


Published: June 19, 2026 07:36 PM IST | Updated: June 19, 2026 07:39 PM IST

കൊച്ചി: ഏലൂര്‍ കണ്ടെയ്‌നര്‍ റോഡില്‍ ചോക്ലേറ്റുമായി എത്തിയ ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് നാഗാലാൻഡിൽനിന്നും എട്ട് ടണ്‍ ചോക്ലേറ്റുമായി കണ്ടെയ്‌നര്‍ റോഡ് വഴി ഏലൂര്‍ ഭാഗത്തേക്ക് വന്ന ലോറി മറിഞ്ഞത്.

കണ്ടെയ്‌നര്‍ റോഡില്‍ നിന്നും മഞ്ഞുമ്മല്‍ സര്‍വീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അപകടം നടന്നത് പുലര്‍ച്ചെ ആയതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നു. അതിനാല്‍ വലിയ ദുരന്തം ഒഴിവായി.

Tags : chocolate overturns Lorry

Recent News

Corehub Up