കിളിമാനൂർ-പാപ്പാല പെട്രോൾ പമ്പിന് സമീപത്തുവച്ച് അപകടത്തിൽപ്പെട്ട ട്രാവലർ
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ലോറിയിൽ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കിളിമാനൂർ-പാപ്പാല പെട്രോൾ പമ്പിന് സമീപത്തുവച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇവരുടെ നില അതീവ ഗുരുതരമാണെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് കളിപ്പാട്ടങ്ങളുമായി വരികയായിരുന്ന ടെമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.
അപകടം നടന്ന ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Tags : Accident Death Thiruvananthapuram Lorry