x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​വാ​റ്റു​പു​ഴ​യി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു


Published: May 24, 2026 04:21 PM IST | Updated: May 24, 2026 05:21 PM IST

കൊ​ച്ചി: മു​വാ​റ്റു​പു​ഴ​യി​ൽ സി​വി​ൽ സ്റ്റേ​ഷ​ൻ ജം​ഗ്ഷ​ന് സ​മീ​പം ലോ​റി​യും ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. പു​ന​ലൂ​ർ ഇ​ട​മ​ൺ, ഹോ​ളി​മാ​സ് സ്കൂ​ളി​ന് സ​മീ​പം ഉ​ത്രം വീ​ട്ടി​ൽ ബി​ജു​കു​മാ​ർ (സാ​മി- 57) ആ​ണ് മ​രി​ച്ച​ത്.

ബൈ​ക്കി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ല​മ​റ്റം സ്വ​ദേ​ശി ഹ​രി(28)​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മു​ട​വൂ​ർ ഭാ​ഗ​ത്തു​ള്ള വ​ർ​ക്ക്‌​ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു ഇ​രു​വ​രും. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ലോ​റി​യു​മാ​യി ബൈ​ക്ക് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ലോ​റി​യു​ടെ അ​ടി​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു ബി​ജു​കു​മാ​ർ. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി ഹൈ​ഡ്രോ​ളി​ക് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ലോ​റി​യു​ടെ ഭാ​ഗ​ങ്ങ​ൾ മു​റി​ച്ച് നീ​ക്കി​യാ​ണ് ബി​ജു​വി​നെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​പ്പോ​ഴേ​ക്കും ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു. ഷൈ​നി​യാ​ണ് ബി​ജു​കു​മാ​റി​ന്റെ ഭാ​ര്യ. മ​ക്ക​ൾ: അ​ഞ്ജി​ത, അ​ഞ്ജ​ന. ഹ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Tags : bike lorry collided bike rider died accident

Recent News

Corehub Up