x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു

വെബ് ഡെസ്ക്
Published: August 10, 2026 02:09 AM IST | Updated: August 10, 2026 02:09 AM IST

മ​ട്ട​ന്നൂ​ർ: ചാ​ലോ​ട്- ഇ​രി​ക്കൂ​ർ റൂ​ട്ടി​ൽ കൊ​ളോ​ള​ത്തി​ന് സ​മീ​പം ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് മ​റി​ഞ്ഞു. ഇന്നലെ ഉ​ച്ച​യ്ക്ക് കൊ​ളോ​ളം മാ​വി​ൻ​ചോ​ട്ടി​ൽ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ചാ​ലോ​ട് ഭാ​ഗ​ത്ത് നി​ന്നു ഇ​രി​ക്കൂ​ർ ഭാ​ഗ​ത്തേ​ക്ക് പു​ല്ലു​മാ​യി പോ​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ഏ​റെ നേ​രം ചാ​ലോ​ട് ഇ​രി​ക്കൂ​ർ റൂ​ട്ടി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പി​ന്നീ​ട് ലോ​റി റോ​ഡി​ൽ നി​ന്നു നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ച​ത്. പ​രി​ക്കേ​റ്റ ലോ​റി ഡ്രൈ​വ​ർ അ​ട​ക്കം ര​ണ്ടു​പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Tags : Nattuvishesham DistrictNews DeepikaNews Lorry

Recent News

Corehub Up