x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു

വെബ് ഡെസ്ക്
Published: August 4, 2026 09:50 PM IST | Updated: August 4, 2026 09:50 PM IST

പ്രതീകാത്മക ചിത്രം

വ​ണ്ണ​പ്പു​റം: ത​മി​ഴ്‌​നാ​ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു. നെ​യ്യ​ശേ​രി-​തോ​ക്കു​മ്പ​ന്‍ സാ​ഡി​ല്‍ റോ​ഡി​ലെ കു​ത്തി​റ​ക്ക​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ലോ​റി താ​ഴ്ച​യി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്.
പ​ട്ട​യ​ക്കു​ടി അ​മ്പ​ഴ​ത്തി​നാ​ല്‍ ജം​ഗ​ഷ​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നാ​യി​രു​ന്നു അ​പ​ക​ടം. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് ആ​ല​പ്പു​ഴ​യി​ലേ​ക്ക് ശ​ര്‍​ക്ക​ര​യു​മാ​യി പോ​യ ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ ലോ​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ര്‍​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.

ലോ​റി മ​റ്റു വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ചു മ​റി​ഞ്ഞു

ക​ട്ട​പ്പ​ന: നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി മ​റ്റു വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ച​ശേ​ഷം മ​റി​ഞ്ഞു. കു​മ​ളി-​ആ​ന​വി​ലാ​സം-​ക​ട്ട​പ്പ​ന റോ​ഡി​ല്‍ ക​ട​മാ​ക്കു​ഴി​യി​ല്‍ ഇ​ന്ന​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലും മാ​രു​തി കാ​റി​ലും ഇ​ടി​ച്ച ശേ​ഷ​മാ​ണ് മ​റി​ഞ്ഞ​ത്. മൂ​ന്നു വാ​ഹ​ന​ങ്ങ​ള്‍​ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ഏ​റെ നേ​രം റോ​ഡി​ല്‍ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ല.

Tags : Nattuvishesham Local News Lorry overturned

Recent News

Corehub Up