National
ലക്നോ: ഉത്തർപ്രദേശിൽ ഡബിൾ ഡക്കർ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. 45 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
ലക്നോയ്ക്ക് സമീപം പുർവാഞ്ചൽ എക്സ്പ്രസ് എക്സ്പ്രസ് വേയിലുള്ള ടോളിന് സമീപത്ത് വച്ചാണ് ബസ് മറിഞ്ഞത്. പഞ്ചാബിലെ ലുധിയാനയിൽ നിന്ന് ബിഹാറിലെ മോത്തിഹരിയിലേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. 80 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് പോലീസ് അറിയിച്ചത്.
അമിതവേഗത്തിൽ വന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഒരു പുരുഷനും ഒരു സ്ത്രീയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേയ്ക്ക് മാറ്റി.
സംഭവത്തിൽ പോലീസ് കേസെടുത്തു. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.
Kerala
മലപ്പുറം: മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. മലപ്പുറം ആതവനാട് ഊരോത്ത്പള്ളിയാലിലാണ് അപകടം ഉണ്ടായത്. നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. വാഹനത്തില്‍ ഡ്രൈവറടക്കം രണ്ട് പേരായിരുന്നു ഉണ്ടായിരുന്നു. ഇതില്‍ ഡ്രൈവറെ രക്ഷപ്പെടുത്തി. ഡ്രൈവറായ ജാഫറിനെ നിസാര പരിക്കുകളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സഹായി മുസ്തഫ വാഹനത്തിൽ വണ്ടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സാധനങ്ങളുമായി പോയ മിനി ലോറി 30 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്.
Kerala
ഇടുക്കി: ബൈസൺ വാലിക്ക് സമീപം മിനി വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ മിനി വാൻ ആണ് അപകടത്തിൽപ്പെട്ടത്.
വാഹനത്തിലുണ്ടായിരുന്ന എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തേനി മെഡിക്കൽ കോള്ജ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ട്രിച്ചിയിൽ നിന്നും മൂന്നാർ സന്ദർശിക്കാൻ എത്തിയ സഞ്ചാരികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഗ്യാപ് റോഡിലാണ് അപകടം നടന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.
Kerala
കൊച്ചി : ശസ്ത്രക്രിയ നടത്തുന്നതിനായി രോഗിയില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന കേസില്‍ വനിതാ ഡോക്ടര്‍ക്ക് രണ്ടു വര്‍ഷം തടവും 10000 രൂപ പിഴയും വിധിച്ച കോഴിക്കോട് വിജിലന്‍സ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി ഡോക്ടറെ വെറുതെ വിട്ടു.
വിജിലന്‍സ് കോടതി വിധി ചോദ്യം ചെയ്തു കേസിലെ പ്രതിയായിരുന്ന ഡോക്ടര്‍, അഡ്വ. കെ.എ. ജലീല്‍ മുഖേന സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ വിധി.
കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ ശസ്ത്രകിയയ്ക്കുവേണ്ടി വന്ന കോഴിക്കോട് സ്വദേശിനി ആമിന ബീവിയില്‍നിന്ന് 1000 രൂപ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. രമ കൈക്കൂലിയായി വാങ്ങിയെന്നായിരുന്നു പ്രോസിക്യൂഷന് കേസ്. 2007 ഒക്ടോബര്‍ 31നായിരുന്നു കേസിനാസ്പദമായ സംഭവം.
കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പിയെ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് നിര്‍ദേശാനുസരണം കൈക്കൂലി കൊടുക്കുമ്പോള്‍ കെണിയൊരുക്കി പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കേസ്.
National
ഷിംല: ഹിമാചൽ പ്രദേശിൽ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 14 ആയത്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.
ബസിന്റെ ഡ്രൈവൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഷിംലയിൽ നിന്ന് കുപ്വിയിലേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഹരിപ്പുർധറിൽ വച്ചാണ് അപകടം ഉണ്ടായത്. ബസ് നൂറുമുതൽ 200 വരെ താഴ്ചയിലേയ്ക്കാണ് വീണതെന്നാണ് വിവരം.
ബസിൽ 40 പേരാണ് ഉണ്ടായിരുന്നതെന്നാണ് അനൗദ്യോഗിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ജയ്പുർ: രാജസ്ഥാനിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
അഹോറിലാണ് അപകടം നടന്നത്. സാഞ്ചോറിൽ നിന്ന് ജയ്പുരിലേയ്ക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
മൂന്ന് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. നാട്ടുകാരും പോലീസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഫരീദാബാദിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഫരീദാബാദി സ്വദേശിയായ സരൻഷ് (25) ആണ് മരിച്ചത്. ലക്ഷ്യ, രാഘവ്, തുഷാർ, യഥാർത്ത് എന്നിവർക്കാണ് പരിക്കേറ്റത്. പുതുവത്സര ദിനത്തിലാണ് അപകടമുണ്ടായത്.
പുതുവത്സരം ആഘോഷിക്കാൻ വൃന്ദാവനിലേയ്ക്ക് പോയ സുഹൃത്തുകളാണ് അപകടത്തിൽപ്പെട്ടത്. നീലം ഫ്ലൈ ഓവറിന് സമീപത്ത് വച്ച് കാറിന്റെ ഒരു ടയർ പൊട്ടി. തുടർന്ന് നിയന്ത്രണം വിട്ട കാർ ആദ്യം ഗ്രില്ലിലും പിന്നെ ഡിവൈഡറിലും ഇടിച്ച് മറിയുകയായിരുന്നു.
കാർ ഓടിച്ചിരുന്ന സരൻഷ് പുറത്തേക്ക് തെറിച്ചു വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇയാളെ ആശുപത്രയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാഘവ്, തുഷാർ, യാഥാർത്ത് എന്നിവർക്കും ഗുരുതരമായ പരിക്കേറ്റു. മുൻ സീറ്റിലിരുന്ന ലക്ഷ്യ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
National
ബംഗളൂരു: കർണാടകയിലെ തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75), വിജയ് (70), സന്ധ്യ( 35) എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും തലകീഴായി മറിയുകയും ആയിരുന്നു. പ്രസാദ്, വിജയ്, സന്ധ്യ എന്നിവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
പരിക്കേറ്റ രണ്ട് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ബംഗളൂരു: കർണാടകയിലെ കൽബുർഗിയിലുണ്ടായ വാഹനാപകടത്തിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേർ മരിച്ചു. കർണാടക സ്റ്റേറ്റ് മിനറൽസ് കോർപറേഷൻ എംഡി മഹാന്തേഷ് ബിലാഗിയും സഹോദനും അവരുടെ ബന്ധുവും ആണ് മരിച്ചത്.
കലബുർഗി ജില്ലയിലെ ജിവാർഗി താലുക്കിലുള്ള ഗൗനാലിയിലാണ് അപകടമുണ്ടായത്. മഹാന്തേഷും ബന്ധുക്കളും സഞ്ചരിച്ചിരുന്ന ഇന്നോവ കാർ തലകീഴായി മറിയുകയായിരുന്നു. നായ കുറുകെ ചാടിയതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
രാംദുർഗിൽ നിന്ന് കൽബുർഗിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ഒരു കല്ല്യാണത്തിന് പോകുകയായിരുന്നു ബിലാഗിയും ബന്ധുകളും.
National
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് അപകടം. ആംബർനാഥ് നഗരത്തിൽ വെള്ളിയാഴ്ച രാത്രി ഏഴിനാണ് അപകടമുണ്ടായത്.
ആംബർനാഥ് നഗരത്തിലെ ഫ്ളൈ ഓവറിൽ വച്ചാണ് കാർ ഇരുചക്രവാഹനങ്ങളിൽ ഇടിച്ചത്. തുടർന്ന് കാർ തലകീഴായി മറിയുകയും ചെയ്തു. കാർ ഡ്രൈവറടക്കം നാല് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ച് ഇരുചക്രവാഹനങ്ങളിലാണ് കാർ ഇടിച്ചത്. ഇതിന് ശേഷമാണ് കാർ മറിഞ്ഞത്. ഇരുചക്രവാഹനങ്ങൾ പൂർണമായി തകർന്നു. മരിച്ചയാളുകളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം : നെടുമങ്ങാട് സിഎൻജി കൊണ്ടുപോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം. ലോറിയുടെ ക്യാബിനിൽ നിന്ന് സിഎൻജി കണ്ടെയ്നർ വേർപെട്ട് റോഡിലേക്ക് മറിയുകയായിരുന്നു.
അപകടത്തെത്തുടർന്ന് മേഖലയിൽ ചെറിയ രീതിയിലുള്ള ഗ്യാസ് ചോർച്ചയുണ്ടായതിനാൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ച ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി സുരക്ഷാ നടപടികൾ ആരംഭിച്ചു.
നിലവിൽ ഗ്യാസ് ചോർച്ച നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി പോലീസ് സ്ഥലത്തുണ്ട്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ അതുവഴിയുള്ള വാഹനങ്ങൾ വഴി തിരിച്ചുവിട്ടു.
Kerala
തൃശൂർ: വടക്കാഞ്ചേരിയിൽ കാർ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് മടങ്ങുകയായിരുന്ന വടക്കാഞ്ചേരി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് വച്ചായിരുന്നു അപകടം. ഷൊർണൂർ- കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.
തൃശൂർ ഭാഗത്ത് നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞത്. പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.