മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം സിഗ്നലില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറി മറിഞ്ഞതിനെത്തുടർന്ന് ഭാഗികമായി ഗതാഗതം തടസപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെ 4.30 ഓടെ വിമാനത്താവളത്തില്‍നിന്ന് ചങ്ങനാശേരിയിലേക്കു പോകുകയായിരുന്ന മൂന്നംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തെത്തുടര്‍ന്ന് വാഹനത്തില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാര്‍ പുറത്തിറക്കി. നിസാരമായി പരിക്കേറ്റ ഇവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂവാറ്റുപുഴ അഗ്നിശമന രക്ഷാസേന സ്ഥലത്തെത്തി വാഹനം റോഡിന്റെ വശത്തേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Tags : car accident crashed lost control median overturned