x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന്നി 20 പെ​രു​ന്നാ​ൾ: ച​രി​ത്ര സ്മ​ര​ണ​യി​ൽ ച​ക്കാ​ല​ക്കു​ടി പ്ര​ദ​ക്ഷി​ണം

വെബ് ഡെസ്ക്
Published: October 4, 2026 04:50 AM IST | Updated: October 4, 2026 04:50 AM IST

ക​ന്നി 20 പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മാ​ർ​ത്തോ​മ്മ ചെ​റി​യ​പ​ള്ളി​യി​ൽ നി​ന്നും ച​ക്കാ​ല​ക്കു​ടി ചാ​പ്പ​ലി​ലേ​ക്ക് ന​ട​ത്തി​യ പ്ര​ദ​ക്ഷി​ണം.

കോ​ത​മം​ഗ​ലം: മാ​ർ​ത്തോ​മ്മ ചെ​റി​യ പ​ള്ളി​യി​ൽ ക​ന്നി 20 പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ച​രി​ത്ര സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തി ച​ക്കാ​ല​ക്കു​ടി ചാ​പ്പ​ലി​ലേ​ക്ക് ന​ട​ത്തി​യ പ്ര​ദ​ക്ഷി​ണ​ത്തി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.151 സ്വ​ർ​ണ​ക്കു​രി​ശി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു പ്ര​ദ​ക്ഷി​ണം. നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ വി​ശ്വാ​സി​ക​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ലും പ​ള്ളി​യി​ൽ ഒ​രു​ക്കി​യ നേ​തൃ​ച്ച സ​ദ്യ​യി​ലും പ​ങ്കു​ചേ​ർ​ന്നു. ഇ​ന്ന​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക മാ​ർ ബ​സേ​ലി​യോ​സ്

ജോ​സ​ഫ് ബാ​വ , മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ ഡോ. ​ഏ​ബ്ര​ഹാം മാ​ർ സേ​വേ​റി​യോ​സ്, ഡോ. ​തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ്, ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ്, ഡോ. ​മാ​ത്യൂ​സ് മാ​ർ അ​ന്തി​മോ​സ് എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പെ​രു​ന്നാ​ളി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന - ഡോ. ​ഏ​ലി​യാ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, 8.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - മാ​ത്യൂ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത. വൈ​കു​ന്നേ​രം നാ​ലി​ന് പ​രി​ശു​ദ്ധ യ​ൽ​ദോ ബാ​വാ​യു​ടെ 341 -ാം ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന്‍റെ കൊ​ടി​യി​റ​ങ്ങും. വൈ​കീ​ട്ട് 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന-​ഏ​ലി​യാ​സ് മോ​ർ യൂ​ലി​യോ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത.

Tags : NattuVishesham DistrictNews

Recent News

Corehub Up