x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ക​ർ​ച്ച​പ്പ​നിബാധിതർ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ; എ​ന്നി​ട്ടും രോ​ഗ​വ്യാ​പ​ന​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: October 4, 2026 05:18 AM IST | Updated: October 4, 2026 05:18 AM IST

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം പ​ക​ർ​ച്ച​പ്പ​നി രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ന്നി​ട്ടും രോ​ഗ​വ്യാ​പ​ന​മി​ല്ലെ​ന്ന വി​ചി​ത്ര​വാ​ദ​വു​മാ​യി സം​സ്ഥാ​ന ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ഇ​ന്ന് 39 പേ​ർ​ക്ക് കൂ​ടി ഇ​ൻ​ഫ്ലു​വ​ൻ​സ​യും അ​ഞ്ച് പേ​ർ​ക്ക് അ​ഞ്ചാം​പ​നി​യും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. മ​രു​ന്ന് ക്ഷാ​മ​ത്തി​ലും മ​ന്ത്രി മ​ല​ക്കം മ​റി​ഞ്ഞു.

സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​പ്പ​നി വ്യാ​പ​ന​വും മ​രു​ന്ന് പ്ര​തി​സ​ന്ധി​യും തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ മാ​ത്രം 58 ഇ​ൻ​ഫ്ലു​വ​ൻ​സ രോ​ഗി​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ചി​കി​ത്സ തേ​ടി​യ​ത്. 35 പേ​ർ​ക്ക് ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ, 125 പേ​ർ ഡെ​ങ്കി സം​ശ​യ​പ്പ​ട്ടി​ക​യി​ലും ഉ​ൾ​പ്പെ​ട്ടു. ഈ ​വ​ർ​ഷം ഇ​തു​വ​രെ 120 ഇ​ൻ​ഫ്ളു​വ​ൻ​സ മ​ര​ണം സം​സ്ഥാ​ന​ത്തു​ണ്ടാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​കാ​ല​യ​ള​വി​ൽ 40 മ​ര​ണം മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്‌​ത​ത്. ഈ ​വ​ർ​ഷം 43 പേ​ർ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം 33 പേ​രാ​യി​രു​ന്നു മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം ആ​കെ അ​ഞ്ചാം പ​നി സ്ഥി​രീ​ക​രി​ച്ചി​രു​ന്ന​ത് 18 പേ​ർ​ക്കാ​യി​രു​ന്നു. ഈ ​വ​ർ​ഷം 477 പേ​ർ​ക്കാ​ണ് ഈ ​കാ​ല​യ​ള​വി​ൽ അ​ഞ്ചാം പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഡാ​ഷ്ബോ​ർ​ഡി​ൽ നോ​ക്കി​യാ​ൽ ആ​രോ​ഗ്യ​മ​ന്ത്രി​ക്കും ഈ ​ക​ണ​ക്കു​ക​ൾ നേ​രി​ട്ട് കാ​ണാം. പ​ക്ഷേ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​ത്ര​യും രോ​ഗ​ക​ണ​ക്ക് ഈ ​വ​ർ​ഷം ഇ​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ വാ​ദം.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ മ​രു​ന്ന് ക്ഷാ​മ വാ​ർ​ത്ത​ക​ൾ തു​ട​ക്ക​ത്തി​ൽ നി​ഷേ​ധി​ച്ച മ​ന്ത്രി 18 ഇ​നം മ​രു​ന്നു​ക​ളു​ടെ കു​റ​വു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സ​മ്മ​തി​ച്ചി​രു​ന്നു. ഇ​ന്ന് അ​തി​ലും മ​ല​ക്കം മ​റി​ഞ്ഞു. ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നു​ക​ൾ​ക്ക് അ​ട​ക്കം ക​ടു​ത്ത പ്ര​തി​സ​ന്ധി തു​ട​രു​ക​യാ​ണ്. കെ​എം​എ​സ്‌​സി​എ​ൽ സം​ഭ​ര​ണ ശാ​ല​ക​ളി​ൽ എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക ഡോ​ക്സി​സൈ​ക്ലി​ൻ പോ​ലും സ്റ്റോ​ക്കി​ല്ല. പ​ഞ്ഞി​ക്ക് പോ​ലും ക്ഷാ​മം ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കെ​എം​എ​സ്‌​സി​എ​ൽ അ​ടി​യ​ന്ത​ര ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന് റി ​ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ അം​ഗീ​ക​രി​ച്ച​ത്. മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു അ​ടി​യ​ന്ത​ര ബോ​ർ​ഡ് യോ​ഗം.

Tags : fever Health Minister no disease Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up