x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര​ണ​ത്തി​ലെ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​ത് ലീ​ഗെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍

വെബ് ഡെസ്ക്
Published: October 4, 2026 03:46 AM IST | Updated: October 4, 2026 03:46 AM IST

കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗി​ന്‍റെ​യും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ​യും ത​ട​വ​റ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും സ​ർ​ക്കാ​രു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ. അ​വ​രു​ടെ മു​ന്നി​ൽ രാ​വി​ലെ​യും വൈ​കി​ട്ടും ദ​ണ്ഡ​ന​മ​സ്കാ​രം ചെ​യ്യു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ ത​ന്നെ യ​ഥാ​ർ​ഥ​ത്തി​ൽ ഭ​രി​ക്കാ​ൻ പോ​കു​ന്ന​ത് മു​സ്‌​ലിം​ലീ​ഗും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യും ആ​ണെ​ന്ന് ബി​ജെ​പി വി​ല​യി​രു​ത്തി​യി​രു​ന്നു. ഭ​ര​ണം തു​ട​ങ്ങി 130 ദി​വ​സം ക​ഴി​യു​മ്പോ​ൾ കേ​ര​ള​ത്തി​നും അ​ത് ബോ​ധ്യ​മാ​യി. രാ​ഷ്‌​ട്രീ​യ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മു​സ്‌​ലിം ലീ​ഗി​ന് ഇ​പ്പോ​ൾ ആ​റ് കാ​ബി​ന​റ്റ് പ​ദ​വി​യാ​ണ് ല​ഭി​ച്ച​ത്.

ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ഞ്ചാ​മ​ത്തെ മ​ന്ത്രി​യെ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യ ച​ർ​ച്ച​ക​ൾ മ​റ​ന്നി​ട്ടി​ല്ല. എ​ന്നി​ട്ട്, ലീ​ഗി​ന് നി​ല​വി​ൽ സു​പ്ര​ധാ​ന വ​കു​പ്പു​ക​ൾ അ​ട​ങ്ങി​യ അ​ഞ്ച് മ​ന്ത്രി​മാ​രും ഭ​ര​ണ പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ന്ന പു​തി​യ കാ​മ്പി​ന​റ്റ് പ​ദ​വി​യും കൊ​ടു​ത്തു.

Tags : K. Surendran League decides administrative matters Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up