യുവ ആപ്തമിത്ര പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന വോളണ്ടിയർമാർ ഉദ്യോഗസ്ഥർക്കും പരിശീലകർക്കുമൊപ്പം.
കാഞ്ഞങ്ങാട്: ദുരന്തനിവാരണ രംഗത്ത് യുവജനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യുവ ആപ്തമിത്ര പരിശീലന പരിപാടിക്ക് കാഞ്ഞങ്ങാട് ഹോട്ടൽ ബേക്കൽ ഇന്റർനാഷണലിൽ തുടക്കമായി. ജില്ലയുടെ വിവിധ മേഖലകളിൽ നിന്നായി 65 ഓളം വോളണ്ടിയർമാരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
ഹൊസ്ദുർഗ് തഹസീൽദാർ കെ. രമേശൻ ഉദ്ഘാടനം ചെയ്തു. ദുരന്തനിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് പ്രകാശൻ അധ്യക്ഷനായി. മൈ ഭാരത് ജില്ലാ കോ-ഓർഡിനേറ്റർ ആശ ഫ്രാൻസിസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ തുളസിരാജ്, ഹസാർഡ് അനലിസ്റ്റ് പി.വി. ശിൽപ, പ്ലാൻ കോ-ഓർഡിനേറ്റർ പി. അഹമ്മദ് ഷഫീഖ് എന്നിവർ പ്രസംഗിച്ചു. ആപ്തമിത്ര മാസ്റ്റർ ട്രെയിനർ ഷെരീഫ് ക്ലാസെടുത്തു.
Tags : NattuVishesham DistrictNews