കാക്കയംചാലിൽ മൂന്നാമത് ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ് നിർവഹിക്കുന്നു
ചെറുപുഴ: ചെറുപുഴ ബീക്കൺ ടൗണായി പ്രഖ്യാപിച്ചു. കാക്കയംചാൽ മുതൽ മേലെ ബസാർ വരെയുള്ള ഭാഗമാണ് ആദ്യഘട്ടത്തിൽ ബീക്കൺ ടൗണായി പ്രഖ്യാപിച്ചത്. ഈ ഭാഗത്തെ മൂന്നാം പ്രാവശ്യ ശുചീകരണവും ബീക്കൺ ടൗൺ പ്രഖ്യാപനവും ഇന്നലെ നടന്നു. കാക്കയംചാലിൽ ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലീന വില്യം, ലളിതാ ബാബു, പഞ്ചായത്തംഗങ്ങളായ ജമീല കോളയത്ത്, പി.ജെ. ജോസ്, ജെ. സെബാസ്റ്റ്യൻ, സുലേഖ വിജയൻ, പി.എം. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിൽ ചേർന്ന പൊതുയോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ് ബീക്കൺ ടൗൺ പ്രഖ്യാപനം നടത്തി
Tags : NattuVishesham DistrictNews