x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​പ്പു​റം ജ​ലോ​ത്സ​വ​വും ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗും ഇ​ന്ന്

വെബ് ഡെസ്ക്
Published: October 4, 2026 06:35 AM IST | Updated: October 4, 2026 06:35 AM IST

ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​നു മു​ന്നോ​ടി​യാ​യി കോ​ട്ട​പ്പു​റം മു​സി​രി​സ് തീ​ര​ത്ത് കാ​യി​ക​മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് പ​താ​ക ഉ​യ​ർ​ത്തു​ന്നു.

തൃ​ശൂ​ർ: സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പും കോ​ട്ട​പ്പു​റം ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​റാ​മ​ത് ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ന്‍റെ (സി​ബി​എ​ൽ) നാ​ലാം​പാ​ദ മ​ത്സ​ര​വും കോ​ട്ട​പ്പു​റം ജ​ലോ​ത്സ​വ​വും ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30നു ​കോ​ട്ട​പ്പു​റം കാ​യ​ലി​ൽ ന​ട​ക്കും. മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ജ​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി അ​ഡ്വ. ഒ.​ജെ. ജ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഒ​ന്പ​തു ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളാ​ണു സി​ബി​എ​ല്ലി​ൽ മാ​റ്റു​ര​യ്ക്കു​ക.

കോ​ട്ട​പ്പു​റം ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ൻ​മ​ന്ത്രി വി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്കും കെ.​ഡി. കു​ഞ്ഞ​പ്പ​ൻ- ടി.​എ. ഗി​രീ​ഷ്കു​മാ​ർ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്കും വേ​ണ്ടി​യു​ള്ള ചു​ണ്ട​ൻ, ഇ​രു​ട്ടു​കു​ത്തി വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും.

Tags : NattuVishesham DistrictNews

Recent News

Corehub Up