‘നിർമലം പുതുയുഗ ശുചിത്വ കേരളം’ ജനകീയ കാമ്പയിന്റെ കൊരട്ടി പഞ്ചായത്ത് തല ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിക്കുന്നു.
കൊരട്ടി: കേരളത്തെ ശുചിത്വപൂർണവും മാലിന്യമുക്തവുമാക്കുന്നതിനായി ആരംഭിച്ച ‘നിർമലം പുതുയുഗ ശുചിത്വ കേരളം’ ജനകീയ ക്യാമ്പയിന്റെ കൊരട്ടി പഞ്ചായത്ത്തല ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ അധ്യക്ഷയായി.
ശുചിത്വ പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയും മാലിന്യസംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, ജനപ്രതിനിധികൾ, ജീവനക്കാർ, ഹരിതകർമസേന, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ശുചിത്വ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.
ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഹരിതകർമസേന അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർ ചേർന്ന് ശുചീകരണ പ്രവർത്തനങ്ങളും നടത്തി.
Tags : NattuVishesham DistrictNews