x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു; ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച്

വെബ് ഡെസ്‌ക്
Published: October 4, 2026 07:14 AM IST | Updated: October 4, 2026 07:14 AM IST

ഗ്യാ​നേ​ഷ് കു​മാർ

ന്യൂ​ഡ​ൽ​ഹി: ത​ല​സ്ഥാ​ന​ത്ത് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ശ​ക്ത​മാ​കു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഇ​ന്ത്യാ ഗേ​റ്റ് പ​രി​സ​ര​ത്ത് നി​ന്ന് ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ക്കും.

സി​റ്റി​സ​ൻ മാ​ർ​ച്ച് എ​ന്ന പേ​രി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് ആ​ഹ്വാ​ന​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് പു​റ​മേ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​ട​ക്കം പൊ​ലി​സ് മ​ർ​ദി​ച്ചു എ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​ന്ന​ത്തെ പ്ര​തി​ഷേ​ധം.

അ​തേ​സ​മ​യം ചൊ​വ്വാ​ഴ്ച ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ആ​സ്ഥാ​ന​ത്തേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ർ 10ന് ​സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന്ത​ർ മ​ന്ത​റി​ലും പ്ര​തി​ഷേ​ധം ന​ട​ക്കും.

 

Tags : Protest JantarMantar GyaneshKumar NewDelhi NewsUpdate Headlines

Recent News

Corehub Up