x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ച്ച്1​എ​ൻ1 ബാ​ധി​ച്ച് വ​യോ​ധി​ക മ​രി​ച്ചു; ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു


Published: June 9, 2026 08:10 PM IST | Updated: June 9, 2026 08:10 PM IST

ഇ​ടു​ക്കി: എ​ച്ച്1​എ​ൻ1​പ​നി ബാ​ധി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. ഇ​ടു​ക്കി കൊ​ച്ചു​ക​രി​മ്പ​ൻ സ്വ​ദേ​ശി പൂ​ങ്കു​ടി​യി​ൽ മ​റി​യാ​മ്മ (82) ആ​ണ് മ​രി​ച്ച​ത്.

പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 30ന് ​മു​രി​ക്കാ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. എ​ച്ച്1​എ​ൻ1 ആ​ണെ​ന്ന് സം​ശ​യം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജാ​ഗ്ര​ത​മ​തി​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : H1N1 Infection treatment died idukki

Recent News

Corehub Up