x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദളിത് യുവാവിന്‍റെ ജനനേന്ദ്രിയം തകർത്ത പൊലിസ് മർദ്ദനം, കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി

വെബ് ഡെസ്ക്
Published: September 26, 2026 12:53 PM IST | Updated: September 26, 2026 12:59 PM IST

പ്രതീകാത്മക ചിത്രം

അടൂർ: ദളിത് യുവാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ട് പൊലിസുകരെക്കൂടി സസ്പെൻഡ് ചെയ്തു. എസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.

കാസർഗോഡ് ബേക്കൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ കെ.പി. ശരത്, പൊലിസ് ഡ്രൈവർ ജെ.കെ. ഫൈസൽ എന്നിവരെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. മുൻപ് ഇവർ ശാസ്താംകോട്ട സ്റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്.

ഈ സംഭവത്തിൽ ആദ്യഘട്ട നടപടിയുടെ ഭാഗമായി രണ്ട് പൊലിസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ശാസ്താംകോട്ട സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരാണ് ഇത്തരത്തിൽ ആരോപണവിധേയരായിട്ടുള്ളത്.

പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പൊലിസ് സംഘം 23കാരനായ യുവാവിനെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവാവിന്‍റെ ജനനേന്ദ്രിയം തകർക്കുന്ന തരത്തിലുള്ള കടുത്ത മർദ്ദനമാണ് പൊലിസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്.

മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മുൻ മന്ത്രി പി. പ്രസാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് വിഷയം ഗൗരവമായി കാണുകയും അന്വേഷണത്തിനായി പ്രത്യേക പൊലിസ് സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.

തുടർ അന്വേഷണങ്ങളുടെയും തെളിവെടുപ്പുകളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടി സ്വീകരിച്ചിരിക്കുന്നത്.

Tags : Police Assault Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up