x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര്‍ ആ​റ്റി​ലേ​ക്ക് മ​റി​ഞ്ഞു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്ക്
Published: September 26, 2026 10:40 AM IST | Updated: September 26, 2026 10:43 AM IST

ഏ​ല​പ്പാ​റ​ക്ക് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ.

തൊ​ടു​പു​ഴ: കാ​ര്‍ പാ​ല​ത്തി​ല്‍ നി​ന്ന് ആ​റ്റി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ഏ​ല​പ്പാ​റ​ക്ക് സ​മീ​പം നാ​ലാം​മൈ​ലി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ അ​ടൂ​ര്‍ സ്വ​ദേ​ശി അ​ഭി​ഷേ​ക് എ​സ്. നാ​യ​ര്‍ (28) ആ​ണ് മ​രി​ച്ച​ത്. അ​ഭി​ഷേ​കി​ന്‍റെ ഭാ​ര്യ കാ​വ്യ​യെ പ​രി​ക്കു​ക​ളോ​ടെ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 

വി​നോ​ദ യാ​ത്ര​യ്‌​ക്കെ​ത്തി​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കു​ട്ടി​ക്കാ​ന​ത്ത് നി​ന്ന് ക​ട്ട​പ്പ​ന ഭാ​ഗ​ത്തേ​ക്ക് പോ​യ കാ​ര്‍ നാ​ലാം മൈ​ല്‍ പാ​ല​ത്തി​ല്‍ നി​ന്നും ചി​ന്നാ​ര്‍ ആ​റ്റി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.​ അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. പൊ​ലി​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : Accident CarAccident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up