x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷൂട്ടിംഗില്‍ വിദര്‍ശ വിനോദിന് രണ്ടാം വെള്ളി; നേട്ടം ടീം ഇനത്തിൽ

സ്പോർട്സ് ഡെസ്ക്
Published: September 26, 2026 10:10 AM IST | Updated: September 26, 2026 10:10 AM IST

വെള്ളി മെഡൽ നേടിയ വിദര്‍ശ വിനോദ്

ഐച്ചി-നാഗോയ: ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം വിദര്‍ശ വിനോദിന് വീണ്ടും മെഡല്‍. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ഇനത്തില്‍ വിദർശ വിനോദ്, തിലോത്തമ സെൻ, ആഷി ചൗക്‌സി എന്നിവരടങ്ങിയ ടീമാണ് 1763 പോയിന്‍റോടെ വെള്ളി മെഡൽ നേടിയത്.

മത്സരത്തിൽ 1773 പോയിന്‍റോടെ ചൈന സ്വർണം നേടിയപ്പോൾ, 1754 പോയിന്‍റോടെ കസാക്കിസ്ഥാൻ വെങ്കലം സ്വന്തമാക്കി. നീലിംഗ്, പ്രോൺ, സ്റ്റാൻഡിംഗ് എന്നീ മൂന്ന് പൊസിഷനുകളിലും തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ പുറത്തെടുത്തത്.

അതേസമയം, വ്യക്തിഗത യോഗ്യതാ റൗണ്ടിൽ തിലോത്തമ സെൻ 590 പോയിന്‍റോടെ മൂന്നാം സ്ഥാനത്തും വിദർശ വിനോദ് 588 പോയിന്‍റോടെ ആറാം സ്ഥാനത്തും ഫിനിഷ് ചെയ്ത് എട്ടംഗ വ്യക്തിഗത ഫൈനലിലേക്ക് യോഗ്യത നേടി.

എന്നാൽ ആഷി ചൗക്‌സിക്ക് (585 പോയിന്‍റ്, 15-ാം സ്ഥാനം) വ്യക്തിഗത ഫൈനലിലേക്ക് മുന്നേറാനായില്ലെങ്കിലും ടീം മെഡൽ നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. ഇതോടെ നാഗോയയിൽ വ്യക്തിഗത ഇനത്തിലും ഒരു മെഡൽ കൂടി ലക്ഷ്യമിട്ടാകും വിദർശയും തിലോത്തമയും ഫൈനൽ പോരാട്ടത്തിനിറങ്ങുക.

നേരത്തെ ഷൂട്ടിംഗില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളിയെന്ന നേട്ടം വിദര്‍ശ സ്വന്തമാക്കിയിരുന്നു. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് വിദര്‍ശയ്ക്ക് വെള്ളി മെഡല്‍ ലഭിച്ചത്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദര്‍ശ.

Tags : AsianGames VidarsaVinod Silver Medal

Recent News

Corehub Up