Image for representation
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസില്‍ പൊലിസ് കസ്റ്റഡിയിലുള്ള ആംസ്റ്റര്‍ സ്ഥാപനങ്ങളുടെ സിഇഒയും എംഡിയുമായ പാര്‍വതി മായ ഷാജിയുടെ പൊലിസ് കസ്റ്റഡി ഇന്ന് അവസാനിക്കും. ഇന്ന് രാവിലെ 12 വരെയാണ് പാര്‍വതിയെ കസ്റ്റഡിയില്‍ വിട്ടത്.
നിലവില്‍ പാലാരിവട്ടം പൊലിസിന്‍റെ കസ്റ്റഡിയിലുള്ള ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിനിടെ 20 ഓളം പരാതികളാണ് പാര്‍തിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി പിടിയിലായത് അറിഞ്ഞ് തട്ടിപ്പിന് ഇരയായ നിരവധി പേരാണ് ഇന്നലെ പാലാരിവട്ടം സ്റ്റേഷനില്‍ എത്തിയത്. പണം തിരിച്ച് നല്‍കാമെന്ന കരാറിന്മേല്‍ കുറച്ചുപേര്‍ പരാതി നല്‍കാതെ മടങ്ങി.
പാലാരിവട്ടം പൊലിസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് വ്യാഴാഴ്ച പൊലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്. അര്‍മീനിയ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് കേസ്.
ഇടപ്പള്ളിയിലും പാലാരിവട്ടത്തുമായി പ്രവര്‍ത്തിക്കുന്ന ആംസ്റ്റര്‍ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ്, ആംസ്റ്റര്‍ ഇമിഗ്രേഷന്‍ ഓവര്‍സീസ് എന്നീ സ്ഥാപനങ്ങളുടെ സിഇഒയും എംഡിയുമാണ് പാര്‍വതി മായ ഷാജി. വിദേശത്തു നിന്ന് എത്തിയ പാര്‍വതിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പൊലിസ് കസ്റ്റഡിയിലെടുത്ത ശേഷം പാലാരിവട്ടം പൊലിസിന് കൈമാറുകയായിരുന്നു.
Tags : Employment FraudCase Arrest Police