x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 26, 2026 12:15 PM IST | Updated: September 26, 2026 12:15 PM IST

അപകടമുണ്ടാക്കിയ കാർ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സു​ഖ്‌​ദേ​വ് വി​ഹാ​ർ മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ആ​റ​ര​യ്ക്കാ​യി​രു​ന്നു സം​ഭ​വം.

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഓ​ട്ടോ​യി​ലും സൈ​ക്കി​ളി​ലും ഇ​ടി​ച്ചുക​യ​റു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ട് കാ​റു​ക​ൾ ത​മ്മി​ൽ റോ​ഡി​ൽ മ​ത്സ​ര​യോ​ട്ടം ന​ട​ന്നി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

അ​പ​ക​ട​ത്തി​ന് ശേ​ഷം കാ​ർ ഉ​പേ​ക്ഷി​ച്ച ഡ്രൈ​വ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​രും മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews Kill Car Race

Recent News

Corehub Up