x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോം​ഗോ​യി​ൽ വി​മാ​നം ത​ക​ർ​ന്നു വീ​ണ് 14 പേ​ർ മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 26, 2026 10:59 AM IST | Updated: September 26, 2026 10:59 AM IST

കോം​ഗോ​യി​ൽ ത​ക​ർ​ന്നു വീ​ണ വി​മാ​നം

കി​ൻ​ഷാ​സ: കോം​ഗോ​യി​ൽ വി​മാ​നം ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ 14 പേ​ർ മ​രി​ച്ചു. കോം​ഗോ സൈ​ന്യ​മാ​ണ് വി​വ​രം പു​റ​ത്തു​വി​ട്ട​ത്. സൈ​നി​ക കോ​ട​തി മേ​ധാ​വി ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ മു​ട്ടോം​ബോ ക​റ്റ​ലാ​യി ടി​യെ​ൻ​ഡെ, സാ​യു​ധ സേ​ന​യു​ടെ ഓ​ഡി​റ്റ​ർ ജ​ന​റ​ൽ ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ബ​ക്കു​മി ലി​കു​ലി​യ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ.

കോം​ഗോ​യി​ലെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ കി​ക്‌​വി​റ്റി​ൽ നി​ന്ന് ത​ല​സ്ഥാ​ന​മാ​യ കി​ൻ​ഷാ​സ​യി​ലേ​ക്ക് മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്ന വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. യാ​ത്ര​യ്ക്കി​ടെ വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ക്കു​ക​യും കെ​ങ്കി​ൽ വ​ച്ച് ത​ക​ർ​ന്നു വീ​ഴു​ക​യു​മാ​യി​രു​ന്നു.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ജ​ന​റ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പു​റ​മെ പ്ര​തി​നി​ധി സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളും വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​രും ര​ക്ഷ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​രീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ൻ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Deepika BreakingNews Dead PlaneCrash

Recent News

Corehub Up