x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ക​ഞ്ചാ​വു​തോ​ട്ടം ക​ണ്ടെ​ത്തി; 7300 ക​ഞ്ചാ​വു​ചെ​ടി​ക​ൾ ന​ശി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 26, 2026 06:14 AM IST | Updated: September 26, 2026 06:14 AM IST

അ​ട്ട​പ്പാ​ടി​യി​ൽ പൊ​ലി​സും ല​ഹ​രി​വി​രു​ദ്ധ​സ്ക്വാ​ഡും സം​യു​ക്ത​മാ​യ ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ണ്ടെ​ത്തി​യ 7300 ക​ഞ്ചാ​വു​ചെ​ടി​ക​ൾ ന​ശി​പ്പി​ക്കു​ന്നു.

അ​ഗ​ളി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി അ​ട്ട​പ്പാ​ടി​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 7300 ക​ഞ്ചാ​വു​ചെ​ടി​ക​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ല പൊ​ലി​സ് മേ​ധാ​വി അ​ബ്ദു​ൽ​റ​ഷി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ഗ​ളി എ​സ്ഐ ഹ​ർ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘ​വും അ​ഗ​ളി സ​ബ് ഡി​വി​ഷ​ൻ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും സം​യു​ക്ത​മാ​യാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​ന​മേ​ഖ​ല​യി​ൽ ര​ണ്ടി​ട​ത്താ​യി​രു​ന്നു ക​ഞ്ചാ​വു​കൃ​ഷി. പൊ​ന്ന​ക്ക​ൽ മ​ല​യു​ടെ കി​ഴ​ക്കു​വ​ശ​ത്താ​യി കൃ​ഷി ചെ​യ്ത പൂ​ർ​ണ​വ​ള​ർ​ച്ച​യെ​ത്തി​യ 5700 ചെ​ടി​ക​ളും പൊ​ന്ന​യ്ക്ക​ൽ മ​ല​യ്ക്കും അം​ഗ​ണ്യ​ൻ ചോ​ല​യ്ക്കും ഇ​ട​യി​ലാ​യി ര​ണ്ടി​ട​ത്തു കൃ​ഷി​ചെ​യ്ത ഒ​ന്ന​ര​മാ​സം പ്രാ​യ​മാ​യ 1600 ക​ഞ്ചാ​വു​ചെ​ടി​ക​ളു​മാ​ണു ന​ശി​പ്പി​ച്ച​ത്. 24നു ​പു​ല​ർ​ച്ചെ 4.30നു ​കാ​ടു​ക​യ​റി​യ പൊ​ലി​സ് സം​ഘം ഏ​ഴു​മ​ണി​ക്കൂ​റി​ല​ധി​കം കാ​ൽ​ന​ട​യാ​ത്ര ന​ട​ത്തി​യാ​ണ് ക​ഞ്ചാ​വു​തോ​ട്ട​ങ്ങ​ളി​ലെ​ത്തി​യ​ത്. പ്ര​തി​ക​ൾ​ക്കെ​തി​രേ പു​തൂ​ർ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഈ​മാ​സം 18ന് ​അ​ഗ​ളി എ​ക്സൈ​സ് പാ​ർ​ട്ടി​യും പാ​ല​ക്കാ​ട് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യും വ​നം​വ​കു​പ്പും ചേ​ർ​ന്ന് പു​തൂ​ർ ക​ടു​കു​മ​ണ്ണ അ​ച്ഛ​ൻ​വെ​ട്ടു​മ​ല​യി​ൽ​നി​ന്ന് 1566 ക​ഞ്ചാ​വു​ചെ​ടി​ക​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചി​രു​ന്നു. 20ന് ​പു​തൂ​ർ പൊ​ട്ടി​ക്ക​ൽ ഊ​രി​നു​സ​മീ​പം 624 ക​ഞ്ചാ​വു​ചെ​ടി​ക​ളും ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. 

Tags : Cannabis plantation Attappadi destroyed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up