പ്രതീകാത്മക ചിത്രം - എഐ
കോഴിക്കോട്: വാഹന രേഖകൾ ആധാറുമായി ബന്ധിപ്പിക്കാൻ കഴിയാത്തവർക്കായി മോട്ടോർ വാഹനവകുപ്പ് ഇകെവൈസി സംവിധാനം ഏർപ്പെടുത്തി.
ഒറ്റത്തവണ ഇകെവൈസി ചെയ്ത് വാഹനരേഖകൾ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി വാഹൻ പോർട്ടലിൽ സജ്ജീകരണം ഏർപ്പെടുത്തി.
വാഹനരേഖകളും ആധാർ വിവരങ്ങളും അപ്ലോഡ് ചെയ്യണം. ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് ആധാർ ലിങ്ക് ചെയ്യാൻ അനുമതി നൽകും.
അപേക്ഷകൾ 48 മണിക്കൂറിനുള്ളിൽ തീർപ്പാക്കണമെന്നാണ് ഉദ്യോഗസ്ഥർക്കുള്ള നിർദേശം. മേൽവിലാസത്തിൽ കാര്യമായ മാറ്റമുള്ളവർക്ക് ഓൺലൈൻ ഹിയറിംഗിന് അവസരം നൽകും.
Tags : System Introduced VehicleRegistration AAdhaar Ekyc Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash