ഇടുക്കി: മുഖ്യമന്ത്രി വി.ഡി. സതീശനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ നാലുപേരെ പെലിസ് അറസ്റ്റിൽ. യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി വിബിൻ സി. അഗസ്റ്റിൻ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്റോ ചെറിയാൻ, പ്രിൻസ് ജോസഫ് എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ നാല് പേരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇടുക്കിയിലെ ആനത്താരകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടിയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്.
Tags : Arrest BlackFlagProtest Chiefminister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash