x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ക്ക് വീ​ണ്ടും വി​ല്ല​നാ​യി; ന്യൂ​സി​ല​ൻ​ഡ് പ​ര​മ്പ​ര​യി​ൽ നി​ന്നും ഹാ​ർ​ദി​ക് പാ​ണ്ഡ്യ പു​റ​ത്ത്

സ്പോർട്സ് ഡെസ്ക്
Published: September 26, 2026 10:59 AM IST | Updated: September 26, 2026 10:59 AM IST

ഹാ​ർ​ദി​ക് പാ​ണ്ഡ്യ.

മും​ബൈ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടി20, ​ഏ​ക​ദി​ന പ​ര​മ്പ​ര​ക​ൾ​ക്ക് മു​മ്പ് ഇ​ന്ത്യ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. പ​രി​ക്കി​ൽ​നി​ന്ന് മു​ക്ത​നാ​യി മ​ട​ങ്ങി​വ​ര​വി​നൊ​രു​ങ്ങു​ന്ന ഹാ​ർ​ദി​ക് പാ​ണ്ഡ്യ​ക്ക് വീ​ണ്ടും പ​രി​ക്കേ​റ്റു. ഇ​തോ​ടെ താ​രം ന്യൂ​സി​ല​ൻ​ഡ് പ​ര​മ്പ​ര​യി​ൽ നി​ന്നും  പു​റ​ത്താ​യി.

ഹാ​ർ​ദി​ക്കി​ന്‍റെ വ​ല​തു​കാ​ലി​നേ​റ്റ പ​രി​ക്കാ​ണ് വീ​ണ്ടും തി​രി​ച്ച​ടി​യാ​യ​ത്. പ​രി​ക്കി​നെ തു​ട​ർ​ന്ന് ഡോ​ക്ട​ർ​മാ​ർ ര​ണ്ടാ​ഴ്ച​ത്തെ പൂ​ർ​ണ വി​ശ്ര​മം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ബി​സി​സി​ഐ മെ​ഡി​ക്ക​ൽ പാ​ന​ൽ മേ​ധാ​വി ഡോ. ​ദി​ൻ​ഷാ പ​ർ​ദി​വാ​ല ജ​പ്പാ​നി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യ ശേ​ഷം മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ പ​രി​ശോ​ധി​ച്ച് തു​ട​ർ തീ​രു​മാ​ന​മെ​ട‌ു​ക്കും.

ക​ഴി​ഞ്ഞ ഐ​പി​എ​ല്ലി​ലാ​ണ് ഹാ​ർ​ദി​ക് അ​വ​സാ​ന​മാ​യി ക​ളി​ച്ച​ത്. തു​ട​ർ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ പ​ര​മ്പ​ര, അ​യ​ർ​ല​ൻ​ഡ്, ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ങ്ങ​ൾ, ഏ​ഷ്യ​ൻ ഗെ​യിം​സ് എ​ന്നി​വ​യും താ​ര​ത്തി​ന് ന​ഷ്ട​മാ​യി​രു​ന്നു. ഓ​സ്ട്രേ​ലി​യ എ​യ്‌​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ എ ​ടീ​മി​ലേ​ക്ക് ഹാ​ർ​ദി​ക്കി​നെ സെ​ല​ക്ട​ർ​മാ​ർ പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും പു​തി​യ പ​രി​ക്ക് ആ ​സാ​ധ്യ​ത​ക​ൾ​ക്കും തി​രി​ച്ച​ടി​യാ​യി.

ഒ​ക്ടോ​ബ​ർ 22ന് ​ആ​രം​ഭി​ക്കു​ന്ന ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​ൽ ഇ​ന്ത്യ അ​ഞ്ച് ടി20 ​മ​ത്സ​ര​ങ്ങ​ളും അ​ഞ്ച് ഏ​ക​ദി​ന​ങ്ങ​ളും ര​ണ്ട് ടെ​സ്റ്റു​ക​ളു​മാ​ണ് ക​ളി​ക്കു​ക. ന്യൂ​സി​ല​ൻ​ഡ് പ​ര​മ്പ​ര​യും ന​ഷ്ട​മാ​കു​ന്ന​തോ​ടെ അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന സിം​ബാ​ബ്‌​വെ പ​ര​മ്പ​ര​യി​ലോ അ​ല്ലെ​ങ്കി​ൽ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റാ​യ വി​ജ​യ് ഹ​സാ​രെ, സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​ക​ളി​ലൂ​ടെ മാ​ത്ര​മേ താ​ര​ത്തി​ന് ഇ​നി തി​രി​ച്ചു​വ​രാ​ൻ സാ​ധി​ക്കു​ക.

Tags : Injury HardikPandya RuledOut Newzealand Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up