എർലിംഗ് ഹാലണ്ടിന്റെ ഗോളാഘോഷം.
ഓസ്ലൊ: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ എര്‍ലിംഗ് ഹാലണ്ടിന്റെ ഇരട്ടഗോളിലൂടെ നോര്‍വെയ്ക്കു ജയം. ഹോം മത്സരത്തില്‍ നോര്‍വെ 3-2നു ഡെന്മാര്ക്കിനെ കീഴടക്കി. 18, 74 മിനിറ്റുകളിലായിരുന്നു ഹാലണ്ടിന്റെ ഗോളുകള്‍.
പോര്‍ച്ചുഗല്‍ 1-0നു വെയ്ൽസിനെ തോല്‍പ്പിച്ചു. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇറങ്ങിയ മത്സരത്തില്‍, 22-ാം മിനിറ്റില്‍ ജൊവാവൊ ഫീലിക്സ് നേടിയ ഗോളിലായിരുന്നു പോര്‍ച്ചുഗലിന്റെ ജയം.
നെതര്‍ലന്‍ഡ്സും ജര്‍മനിയും തമ്മില്‍ അരങ്ങേറിയ മത്സരം 1-1 സമനിലയില്‍ പിരിഞ്ഞു. ജര്‍മന്‍ കോച്ചായി യര്‍ഗന്‍ ക്ലോപ്പിന്റെ അരങ്ങേറ്റമായിരുന്നു.
Tags : Haaland Double Football UEFANationsLeague Sports