x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഈ ​കൈ​ക​ൾ ശു​ദ്ധ​മാ​ണ്'; മാ​സ​പ്പ​ടി​ക്കേ​സ് രാ​ഷ്ട്രീ​യ വേ​ട്ട​യെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ

വെബ് ഡെസ്ക്
Published: September 26, 2026 11:53 AM IST | Updated: September 26, 2026 11:56 AM IST

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ.

ആ​ല​പ്പു​ഴ: മാ​സ​പ്പ​ടി കേ​സ് ത​നി​ക്കെ​തി​രെ​യും പാ​ർ​ട്ടി​ക്കെ​തി​രെ​യു​മു​ള്ള രാ​ഷ്ട്രീ​യ നീ​ക്ക​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ഡി​യു​ടെ ന​ട​പ​ടി രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. സി​പി​എം ആ​ല​പ്പു​ഴ വി​ശാ​ല​സ​മി​തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ക്സാ​ലോ​ജി​ക്കി​ന് ല​ഭി​ച്ച പ​ണം സേ​വ​നം ന​ൽ​കി​യ​തി​നു​ള്ള പ്ര​തി​ഫ​ല​മാ​ണ്. കേ​സി​ന് പി​ന്നി​ൽ ആ​ർ​എ​സ്എ​സും ബി​ജെ​പി​യു​മാ​ണെ​ന്നും ത​ന്നി​ലൂ​ടെ സി​പി​എ​മ്മി​നെ ല​ക്ഷ്യ​മി​ട്ടു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. നി​ന്നെ​യ​ല്ല നി​ന്‍റെ അ​ച്ഛ​നെ നോ​ക്കു​ന്നു എ​ന്ന ത​ര​ത്തി​ലാ​ണ് വീ​ണ​യ്ക്കെ​തി​രാ​യ മാ​സ​പ്പ​ടി കേ​സ് ഉ​ണ്ടാ​യ​ത്. ഇ​ത്ത​രം രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ താ​ൻ മു​മ്പും ക​ണ്ടി​ട്ടു​ണ്ടെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ശ്വാ​സ്യ​ത സം​ബ​ന്ധി​ച്ചും പി​ണ​റാ​യി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​ത്തെ സം​ബ​ന്ധി​ച്ച് ഗൗ​ര​വ​മു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​ക​യാ​ണ്. ഇ​തി​നെ​തി​രെ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കും. സെ​ൻ​സ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ്വ​കാ​ര്യ​ത​യ്ക്ക് ഭീ​ഷ​ണി​യാ​ക​രു​ത്. 

ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കി​യ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ൽ ന​ഷ്ട​മു​ണ്ടാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നു​ള്ള സൂ​ച​ന​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ട​തെ​ന്നും ഇ​ട​തു​പ​ക്ഷം ദേ​ശീ​യ​ത​ല​ത്തി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.
 

Tags : PinarayiVijayan MasappadyCase Exalogic VeenaVijayan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up