Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AsianGames

ല​ങ്ക​യെ വീ​ഴ്ത്തി; ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ​വേ​ട്ട​യ്ക്ക് തു​ട​ക്കം

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​യ്ക്ക് ആ​ദ്യ സ്വ​ർ​ണം. വ​നി​താ ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ശ്രീ​ല​ങ്ക​യെ 147 റ​ൺ​സി​ന് ത​ക​ർ​ത്താ​ണ്  ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. ഇ​ന്ത്യ​യു​യ​ർ​ത്തി​യ 217 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ശ്രീ​ല​ങ്ക 15.4 ഓ​വ​റി​ൽ 69 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 

ആ​ദ്യം ബാ​റ്റു ചെ​യ്‌​ത ഇ​ന്ത്യ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 216 റ​ൺ​സെ​ടു​ത്തു. വൈ​സ് ക്യാ​പ്റ്റ​ൻ സ്‌​മൃ​തി മ​ന്ഥ​ന അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി തി​ള​ങ്ങി. 45 പ​ന്തു​ക​ൾ നേ​രി​ട്ട സ്മൃ​തി ഏ​ഴു സി​ക്സു​ക​ളും അ​ഞ്ച് ഫോ​റു​ക​ളു​മു​ൾ​പ്പ​ടെ 79 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. 22 പ​ന്തി​ൽ 49 റ​ൺ​സു​മാ​യി റി​ച്ച ഘോ​ഷും 29 പ​ന്തി​ൽ 48 റ​ൺ​സു​മാ​യി ഓ​പ്പ​ണ​ർ ഷെ​ഫാ​ലി വ​ർ​മ​യും ബാ​റ്റി​ങ്ങി​ൽ തി​ള​ങ്ങി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ല​ങ്ക​യ്ക്ക് ഒ​രു ഘ​ട്ട​ത്തി​ലും പി​ടി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. 21 പ​ന്തി​ൽ 29 റ​ൺ​സ​ടി​ച്ച ക്യാ​പ്റ്റ​ൻ ച​മ​രി അ​ത്ത​പ്പ​ത്തു​വാ​ണ് ശ്രീ​ല​ങ്ക​യു​ടെ ടോ​പ്സ്കോ​റ​ർ. ക​വി​ഷ ദി​ൽ​ഹ​രി (11), കൗ​ശി​നി നു​ത്യാം​ഗ​ന (14) എ​ന്നി​വ​രും ശ്രീ​ല​ങ്ക​ൻ നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്നു. ഏ​ഴു ശ്രീ​ല​ങ്ക​ൻ ബാ​റ്റ​ർ​മാ​ർ ര​ണ്ട​ക്കം ക​ട​ക്കാ​തെ പു​റ​ത്താ​യി.

ഇ​ന്ത്യ​യ്ക്കാ​യി ദീ​പ്‌​തി ശ​ർ​മ മൂ​ന്നും ശ്രേ​യാ​ങ്ക പാ​ട്ടീ​ൽ, ശ്രീ​ച​ര​ണി, ഷെ​ഫാ​ലി വ​ർ​മ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​ത​വും വീ​ഴ്ത്തി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ബം​ഗ്ല​ദേ​ശി​നെ തോ​ൽ​പി​ച്ച് പാ​ക്കി​സ്ഥാ​ൻ  വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

Sports

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം; ഉസ്ബെക്കിസ്ഥാനെ തകർത്തത് 19-0ന്

ഹാംഗ്ചോ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്കു കൂറ്റൻ ജയം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ മറുപടിയില്ലാത്ത 19 ഗോളുകൾക്ക് ഇന്ത്യ തകർത്തു.

ഇന്ത്യയ്ക്കായി എട്ടു ഗോളുകൾ നേടിയ ദീപിക, ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഒറ്റ വനിതാ ഹോക്കി മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ചരിത്ര റിക്കാർഡും സ്വന്തമാക്കി.

ടൂർണമെന്‍റിലെ രണ്ടാം റാങ്കുകാരായ ഇന്ത്യ ആദ്യ പകുതിയിൽ തന്നെ എട്ടു ഗോളുകൾ ഉസ്ബെക്ക് വലയിലെത്തിച്ചിരുന്നു. ദീപികയ്ക്കു (എട്ട്, 22, 25, 33, 36, 38, 41, 54 മിനിറ്റുകളിൽ) പുറമെ ഇഷിക (11, 42, 54), നവ്‌നീത് കൗർ (23, 45), ലാൽതന്ത്‌ലുവാംഗി (43, 51), ലാൽറെംസിയാമി (ഏഴ്), ബൽജീത് കൗർ (12), നേഹ (18), സാക്ഷി റാണ (43) എന്നിവരാണ് മറ്റു ഗോൾ വേട്ടക്കാർ.

മത്സരത്തിൽ ഇന്ത്യൻ ഗോൾകീപ്പർ സവിതാ പുനിയ തന്‍റെ 320-ാം അന്താരാഷ്ട്ര മത്സരം പൂർത്തിയാക്കി. ഇതോടെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഇന്ത്യൻ വനിതാ ഹോക്കി താരം എന്ന വന്ദന കതാരിയയുടെ റിക്കാർഡിനൊപ്പം സവിതയുമെത്തി. തിങ്കളാഴ്‌ച ഇന്തോനേഷ്യക്കെതിരെയാണ്‌ ഇന്ത്യയുടെ രണ്ടാം മത്സരം.

Sports

ഏ​ഷ്യ​ന്‍ ഗെ​യിം​സിൽ ഇ​ന്ത്യ ഇ​ന്ന്

7.14 am: പു​രു​ഷ 100 മീ​റ്റ​ര്‍ ഫ്രീ​സ്റ്റൈ​ല്‍ നീ​ന്ത​ല്‍
7.35 am: പു​രു​ഷ 100 മീ​റ്റ​ര്‍ ബാ​ക്ക്‌​സ്‌​ട്രോ​ക്ക് നീ​ന്ത​ല്‍
2.23 pm: പു​രു​ഷ 100 മീ​റ്റ​ര്‍ ഫ്രീ​സ്റ്റൈ​ല്‍ ഫൈ​ന​ല്‍
2.43 pm: പു​രു​ഷ 100 മീ​റ്റ​ര്‍ ബാ​ക്ക്‌​സ്‌​ട്രോ​ക്ക് ഫൈ​ന​ല്‍
8.00 am: മി​ക്‌​സ​ഡ് മാ​ര്‍​ഷ്യ​ല്‍ ആ​ര്‍​ട്‌​സ്
11.30 am: വ​നി​താ ടീം ​ബാ​ഡ്മി​ന്‍റ​ണ്‍
10.30 am: വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് സെ​മി
7.30 am: ഇ​ന്ത്യ x ഉ​സ്ബ​ക്കി​സ്ഥാ​ന്‍ വ​നി​താ ഹോ​ക്കി
11.30 am: ഇ​ന്ത്യ x ഇ​ന്തോ​നേ​ഷ്യ പു​രു​ഷ ഹോ​ക്കി
6.15 am: 10 മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ള്‍ വനിതാ യോ​ഗ്യ​ത & ടീം ​ഫൈ​ന​ല്‍
11.00 am: 10 മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ള്‍ വ​നി​താ ഫൈ​ന​ല്‍
6.30 am: വ​നി​താ ടീം ​ടി​ടി Vs ഇ​ന്തോ​നേ​ഷ്യ
9.00 am: പു​രു​ഷ ടീം ​ടി​ടി Vs ഇ​ന്തോ​നേ​ഷ്യ
12.30 pm: വ​നി​താ ടീം ​ടി​ടി Vs സിം​ഗ​പ്പു​ര്‍
3.00 pm: പു​രു​ഷ ടീം ​ടി​ടി Vs ഇ​റാ​ന്‍
6.30 am: ടെ​ക്‌​ബോ​ള്‍ വ​നി​താ വെ​ങ്ക​ല പോ​രാ​ട്ടം
7.00 am: ടെ​ക്‌​ബോ​ള്‍ മി​ക്‌​സ​ഡ് ഡ​ബി​ള്‍ വെ​ങ്ക​ല പോ​രാ​ട്ടം
5.35 am: പു​രു​ഷ വു​ഷു
2.30 pm: വ​നി​താ 52 കി​ലോ വു​ഷു
2.30 pm: പു​രു​ഷ 75 കി​ലോ വു​ഷു
5.30 am: പു​രു​ഷ ടീം ​സെ​പാ​ക് ത​ക്രൊ

Sports

സാ​ങ്കേ​തി​ക​ വി​സ്മ​യ​വും പാ​ര​മ്പ​ര്യ​വും...

ന​​​​ഗോ​​​​യ: ജ​​​​പ്പാ​​​​ന്‍റെ സാം​​​​സ്കാ​​​​രി​​​​ക​​​ പാ​​​​ര​​​​മ്പ​​​​ര്യ​​​​വും അ​​​​ത്യാ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യും സ​​​​മ​​​​ന്വ​​​​യി​​​​ച്ച ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ച്ച​​​​ട​​​​ങ്ങു​​​​ക​​​​ൾ​​​​ക്കാ​​​ണ് നഗോ​​​​യ​​​​യി​​​​ലെ പ​​​​ലോ​​​​മ മി​​​​സു​​​​ഹോ പാ​​​​ർ​​​​ക്ക് അ​​​​ത്‌​​​‌ല​​​​റ്റി​​​​ക് സ്റ്റേ​​​​ഡി​​​​യം സാ​​​​ക്ഷ്യം വ​​​​ഹി​​​​ച്ച​​​ത്.
ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​ർ നീ​​​​ണ്ടു​​​​നി​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ജ​​​​പ്പാ​​​​ൻ ച​​​​ക്ര​​​​വ​​​​ർ​​​​ത്തി ന​​​​റു​​​​ഹി​​​​തോ മേ​​​​ള ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

ച​​​​ക്ര​​​​വ​​​​ർ​​​​ത്തി​​​​യു​​​​ടെ ഭാ​​​​ര്യ മ​​​​സാ​​​​കോ, കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി അ​​​​കി​​​​ഷി​​​​നോ, യു​​​​വ​​​​രാ​​​​ജ്ഞി കി ​​​​കോ, ഒ​​​​ളിം​​​​പി​​​​ക് കൗ​​​​ൺ​​​​സി​​​​ൽ ഓ​​​​ഫ് ഏ​​​​ഷ്യ (ഒ​​​​സി​​​​എ) പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷെ​​​​യ്ഖ് ജോ​​​​ആ​​​​ൻ ബി​​​​ൻ ഹ​​​​മ​​​​ദ് അ​​​​ൽ ഥാ​​​​നി, ഐ​​​​ഒ​​​​സി ത​​​​ല​​​​വ​​​​ൻ കി​​​​ർ​​​​സ്റ്റി കോ​​​​വെ​​​​ൻ​​​​ട്രി എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പ​​​​ടെ പ്ര​​​​മു​​​​ഖ വ്യ​​​​ക്തി​​​​ത്വ​​​​ങ്ങ​​​​ൾ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

‘ഹൃ​​​​ദ​​​​യംകൊ​​​​ണ്ട് ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ന്നു’ എ​​​​ന്ന​​​​ർ​​​​ഥ​​​​മാ​​​​ക്കു​​​​ന്ന ‘വ​​​​ൺ ഏ​​​​ഷ്യ’ (ഏ​​​​ക ഏ​​​​ഷ്യ) എ​​​​ന്ന സ​​​​ന്ദേ​​​​ശ​​​​മു​​​​യ​​​​ർ​​​​ത്തി ഹൃ​​​​ദ​​​​യാ​​​​കൃ​​​​തി​​​​യി​​​​ലാ​​​​ണു പ്ര​​​​ധാ​​​​ന വേ​​​​ദി സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ച​​​​ത്. സാ​​​​ങ്കേ​​​​തി​​​​ക​​​മി​​​​ക​​​​വു​​​​കൊ​​​​ണ്ട് കാ​​​​യി​​​​ക​​​​ലോ​​​​ക​​​​ത്തെ അ​​​​ദ്ഭു​​​​ത​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഉ​​​​ദ്ഘാ​​​​ട​​​​ന​​​സ​​​​ന്ധ്യ​​​​യി​​​​ൽ എ​​​​ഐ, ഡ്രോ​​​​ൺ ടെ​​​​ക്നോ​​​​ള​​​​ജി, ത്രീഡി ​പ്രൊ​​​​ജ​​​​ക്‌​​​ഷ​​​​ൻ മാ​​​​പ്പിം​​​​ഗ് എ​​​​ന്നി​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള ഡി​​​​ജി​​​​റ്റ​​​​ൽ ലൈ​​​​റ്റ് ഷോ​​​​ക​​​​ൾ വി​​​​സ്മ​​​​യം തീ​​​​ർ​​​​ത്തു. പൂ​​​​ർ​​​​ണ​​​​മാ​​​​യും കാ​​​​ർ​​​​ബ​​​​ൺ പു​​​​റ​​​​ന്ത​​​​ള്ള​​​​ൽ കു​​​​റ​​​​യ്ക്കു​​​​ന്ന ഹ​​​രി​​​ത സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യാ​​​​ണ് വേ​​​​ദി​​​​യി​​​​ലും ദീ​​​​പ​​​​ശി​​​​ഖാ പ്ര​​​​യാ​​​​ണ​​​​ത്തി​​​​ലും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​ത്.

അ​​​​തി​​​​ഥി​​​​ക​​​​ളെ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ലും മാ​​​​ർ​​​​ച്ച് പാ​​​​സ്റ്റി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ലും ജാ​​​​പ്പ​​​​നീ​​​​സ് നി​​​​ർ​​​​മി​​​​ത അ​​​​ത്യാ​​​​ധു​​​​നി​​​​ക റോ​​​​ബോ​​​​ട്ടു​​​​ക​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യം ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യി. പ​​​ത്തു മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​മു​​​​ള്ള പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ന്ന വേ​​​​ള​​​​യി​​​​ൽ ഹൃ​​​​ദ​​​​യാ​​​​കൃ​​​​തി​​​​യി​​​​ലു​​​​ള്ള ചി​​​​റ​​കു​​​​ക​​​​ളു​​​​ള്ള ‘എ​​​​യ്ഞ്ച​​​​ൽ ഡ്രോ​​​​ണു​​​​ക​​​​ൾ’ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​നു​​​ മു​​​​ക​​​​ളി​​​​ൽ പ്ര​​​​കാ​​​​ശം ചൊ​​​​രി​​​​ഞ്ഞ് പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്നു.

►പാ​​​​ര​​​​മ്പ​​​​ര്യ​​​ ക​​​​ല​​​​ക​​​​ളും റോ​​​​ബോ​​​​ട്ടി​​​​ക്‌​​​​സും◄

ജാ​​​​പ്പ​​​​നീ​​​​സ് ക്ലാ​​​​സി​​​​ക്ക​​​​ൽ ക​​​​ലാ​​രൂ​​​​പ​​​​മാ​​​​യ ‘ക​​​​ബു​​​​കി’ തി​​​​യേ​​​​റ്റ​​​​ർ വേ​​​​ദി​​​യു​​​ടെ സ​​​​ജ്ജീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ഭീ​​​​മാ​​​​കാ​​​​ര​​​​മാ​​​​യ വ്യാ​​​​വ​​​​സാ​​​​യി​​​​ക റോ​​​​ബോ​​​​ട്ട് ക​​​​ര​​​​ങ്ങ​​​​ൾ പ​​​​താ​​​​ക വീ​​​​ശി​​​​യ​​​​തും ഐ​​​​ച്ചി പ്ര​​​​വി​​​​ശ്യ​​​​യു​​​​ടെ വ്യ​​​​വ​​​​സാ​​​​യ-​​​​സാം​​​​സ്കാ​​​​രി​​​​ക മ​​​​ഹി​​​​മ വി​​​​ളി​​​​ച്ചോ​​​​തി. വാ​​​ഹ​​​ന​​​നി​​​ർ​​​മാ​​​ണ ലോക​​​ത്തെ ആ​​​ഗോ​​​ള​​​ഭീ​​​മ​​​നാ​​​യ ടൊ​​​​യോ​​​​ട്ട​​​​യു​​​​ടെ കു​​​​റ​​​​ഞ്ഞ വേ​​​​ഗ​​​​ത​​​​യി​​​​ൽ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന ‘ആ​​​​ക്സ​​​​സി​​​​ബി​​​​ൾ പീ​​​​പ്പി​​​​ൾ മൂ​​​​വ​​​​ർ’ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും ച​​​​ട​​​​ങ്ങി​​​​ലെ പ്ര​​​​ധാ​​​​ന ആ​​​​ക​​​​ർ​​​​ഷ​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു.

‘അ​​​​വേ​​​​ക്ക​​​​നിം​​​​ഗ് ഓ​​​​ഫ് ദ ​​​​സ്‌​​​​പേ​​​​സ് ആ​​​​ൻ​​​​ഡ് ദ ​​​​റെ​​​​സൊ​​​​ണേ​​​​റ്റിം​​​​ഗ് ഹാ​​​​ർ​​​​ട്ട് ബീ​​​​റ്റ്’ എ​​​​ന്ന സ്വാ​​​​ഗ​​​​ത ക​​​​ലാ​​​​പ്ര​​​​ക​​​​ട​​​​ന​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ച​​​​ട​​​​ങ്ങു​​​​ക​​​​ൾ​​​​ക്ക് തു​​​​ട​​​​ക്ക​​​​മാ​​​​യ​​​​ത്.

പ്ര​​​​ശ​​​​സ്ത വ​​​​യ​​​​ലി​​​​നി​​​​സ്റ്റും സം​​​​ഗീ​​​​ത​​​​സം​​​​വി​​​​ധാ​​​​യ​​​​ക​​​​നു​​​​മാ​​​​യ താ​​​​റോ ഹ​​​​കാ​​​​സെ​​​​യു​​​​ടെ വ​​​​യ​​​​ലി​​​​ൻ നാ​​​​ദ​​​​ത്തി​​​​നൊ​​​​പ്പം നാ​​​​ഗോ​​​​യ​​​​യി​​​​ൽ​​​നി​​​​ന്നു​​​​ള്ള 240 പ്രാ​​​​ദേ​​​​ശി​​​​ക ന​​​​ർ​​​​ത്ത​​​​ക​​​​ർ വേ​​​​ദി​​​​യി​​​​ൽ ‘വെ​​​ൽ​​​കം’ എ​​​​ന്ന് അ​​​​ണി​​​​നി​​​​ര​​​​ന്ന് അ​​​​തി​​​​ഥി​​​​ക​​​​ളെ സ്വീ​​​​ക​​​​രി​​​​ച്ചു.

Sports

മെഡൽ ഉറപ്പിക്കാൻ വനിതകൾ

ന​ഗോ​യ: ഏ​ഷ്യ​ന്‍ ഗെ​യിം​സ് ട്വ​ന്‍റി-20 വ​നി​താ ക്രി​ക്ക​റ്റ് സെ​മി​ഫൈ​ന​ലി​ല്‍ ഇ​ന്ത്യ ഇ​ന്നു ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടും. കൊ​റോ​ജി സ്‌​പോ​ര്‍​ട്‌​സ് പാ​ര്‍​ക്കി​ല്‍ രാ​വി​ലെ 10.30നാ​ണ് മ​ത്സ​രം.

ഏ​ഷ്യ​ന്‍ ഗെ​യിം​സ് വ​നി​താ ക്രി​ക്ക​റ്റി​ലെ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ആ​തി​ഥേ​യ​രാ​യ ജ​പ്പാ​നെ എ​ട്ട് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​മി​ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്.

രാ​ജ്യാ​ന്ത​ര വ​നി​താ ട്വ​ന്‍റി-20 ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് എ​ന്ന നേ​ട്ടം ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ സ്മൃ​തി മ​ന്ദാ​ന സ്വ​ന്ത​മാ​ക്കു​മോ എ​ന്ന​തും മ​ത്സ​ര​ത്തി​ന്‍റെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കും. ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള സൂ​സി ബേ​റ്റ്സി​നെ മ​റി​ക​ട​ക്കാ​ന്‍ ഒ​മ്പ​ത് റ​ണ്‍​സാ​ണ് സ്മൃ​തി​ക്കു വേ​ണ്ട​ത്.

Sports

നഗോയയിൽ ഏഷ്യൻ ഗെയിംസിന് തിരിതെളിഞ്ഞു; വർണാഭമായ ഉദ്ഘാടനം

നഗോയ: ഇരുപതാം ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ വർണാഭമായ തുടക്കം. ഗെയിംസ് നഗരമായ നഗോയയിലെ പലോമ മിസൂഹോ സ്റ്റേഡിയത്തിൽ അത്യാധുനിക സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ചുകൊണ്ട് നടന്ന ഗാംഭീര്യമുള്ള ഉദ്ഘാടനച്ചടങ്ങോടെയാണ് മേളയ്ക്ക് ഔദ്യോഗിക തുടക്കമായത്.

ജപ്പാൻ ചക്രവർത്തി നരുഹിതോ, ചക്രവർത്തിയുടെ പത്നി മസാകോ, കിരീടാവകാശി അകിഷിനോ, യുവരാജ്ഞി കികോ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായിരുന്നു. ഒളിമ്പിക്സ് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്‍റ് ഷേഖ് ജൊവാൻ ബിൻ ഹമദ് അൽ ഥാനി ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിന് സാക്ഷിയാകാൻ എത്തിയിരുന്നു.

മാർച്ച് പാസ്റ്റിൽ 158 അംഗങ്ങളുള്ള വലിയ ഇന്ത്യൻ സംഘത്തെ വനിതാ ഷൂട്ടിംഗ് താരവും ഒളിമ്പിക് മെഡൽ ജേതാവുമായ മനു ഭാക്കറും കബഡി താരം പവൻ സെഹ്‌റാവത്തും ചേർന്ന് നയിച്ചു. ഇത്തവണത്തെ ഗെയിംസിൽ 29 മലയാളി താരങ്ങൾ ഉൾപ്പെടെ ആകെ 499 കായികതാരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മാറ്റുരയ്ക്കുന്നത്. രാജ്യത്തിനായി മികച്ച നേട്ടങ്ങൾ കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം കളത്തിലിറങ്ങുന്നത്.

Sports

ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഇ​ന്നു മി​ഴി തു​റ​ക്കും; ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2.30ന്

ന​ഗോ​യ: ഇ​രു​പ​താ​മ​ത് ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഇ​ന്നു മി​ഴി തു​റ​ക്കും... ഒ​ക്‌ടോ​ബ​ര്‍ നാ​ലു വ​രെ​യാ​ണ് 2026 ഏ​ഷ്യ​ന്‍ ഗെ​യിം​സ്. ഇ​ന്ത്യ​യു​ടെ ടെ​ക്‌​ബോ​ള്‍, വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പോ​രാ​ട്ട​ങ്ങ​ള്‍ ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചു.

ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ താ​മ​സം, ഇ​ന്ന​ലെ ന​ട​ന്ന ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം, പ​താ​ക ഉ​യ​ര്‍​ത്ത​ല്‍ ച​ട​ങ്ങു​ക​ളി​ല്‍ ആ​തി​ഥേ​യ​ര്‍​ക്കു ഗു​രു​ത​ര പി​ഴ​വു​ക​ള്‍ സം​ഭ​വി​ച്ച​താ​യു​ള്ള ആ​ക്ഷേ​പം ഉ​യ​ര്‍​ന്നു.

പ​താ​ക ഉ​യ​ര്‍​ത്ത​ലും ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ​വും മു​ന്‍​ നി​ശ്ച​യ​പ്ര​കാ​രം ന​ട​ക്കാ​തി​രി​ക്കു​ക​യും അ​ന​ന്ത​മാ​യി വൈ​കു​ക​യും ചെ​യ്ത​തോ​ടെ ച​ട​ങ്ങു പൂ​ര്‍​ത്തി​യാ​ക്കാ​തെ ഇ​ന്ത്യ​ന്‍ പ്ര​തി​നി​ധി​ക​ള്‍ മ​ട​ങ്ങി​യ​താ​ണ് വി​വ​രം. ഇ​ന്ത്യ​യു​ടെ അ​ട​ക്കം താ​ര​ങ്ങ​ളു​ടെ താ​മ​സസൗ​ക​ര്യ​ങ്ങ​ളി​ല്‍ വീ​ഴ്ച​പറ്റിയതി​നു പി​ന്നാ​ലെ​യാ​ണി​തെ​ന്ന​തും ജ​പ്പാ​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​നു​മേ​ല്‍ ക​റു​ത്ത​ പാ​ടാ​യി.

ഉ​ഷ, ലി​ജോ, അ​ഞ്ജ​ലി

ഇ​ന്ന​ലെ ന​ട​ന്ന ടീ​മു​ക​ളു​ടെ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്ത​ലും ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ​ത്തി​ലും ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സ്റ്റേ​ജി​ല്‍ എ​ത്തി​യ​ത് മ​ല​യാ​ളി ഒ​ളി​മ്പ്യ​ന്‍ ലി​ജോ ഡേ​വി​ഡ് തോട്ടാ​നും അ​ഞ്ജ​ലി ഭാ​വ​തു​മാ​ണ്. 2000 ഒ​ളി​മ്പി​ക്‌​സി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് 4x400 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ ലി​ജോ ഡേ​വി​ഡ് തോ​ട്ടാ​ന്‍ പ​ങ്കെ​ടു​ത്തു.

2000 ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 4x400 മീ​റ്റ​റി​ല്‍ വെ​ള്ളി നേ​ടി​യ ഇ​ന്ത്യ​ന്‍ റി​ലേ ടീം ​അം​ഗ​വു​മാ​യി​രു​ന്നു ലി​ജോ.

ഇ​ന്ത്യ​ന്‍ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ (ഐ​ഒ​എ) പ്ര​സി​ഡ​ന്‍റും മ​ല​യാ​ളി ഇ​തി​ഹാ​സ അ​ത് ല​റ്റു​മാ​യ പി.​ടി. ഉ​ഷ, ദേ​ശീ​യ കാ​യി​ക​മ​ന്ത്രി മ​ന്‍​സു​ഖ് മാ​ണ്ഡ്യ​വ്യ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

താ​ളാ​ത്മ​ക ഹൃ​ദ​യ​മി​ടി​പ്പ്

ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഉ​ദ്ഘാ​ടനച്ച​ട​ങ്ങ് ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. 4.30വ​രെ ച​ട​ങ്ങ് അ​ര​ങ്ങേ​റും. താ​ളാ​ത്മ​ക ഹൃ​ദ​യ​മി​ടി​പ്പ് എ​ന്ന തീ​മി​ലാ​ണ് പ​രി​പാ​ടി​ക​ള്‍.

ഐ​ച്ചി-​ന​ഗോ​യ​യി​ലെ പ​ലോ​മ മി​സു​ഹോ സ്റ്റേ​ഡി​യ​മാ​ണ് ഉ​ദ്ഘാ​ട​ന​വേ​ദി. ജാ​പ്പ​നീ​സ് സി​നി​മാ സം​വി​ധാ​യ​ക​നാ​യ യു​കി​ഹി​ക്കോ സു​ത്‌സുമി​യാ​ണ് പ​രി​പാ​ടി​ക​ള്‍ അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ​മാ​പ​ന ച​ട​ങ്ങ് സം​വി​ധാ​നം ചെ​യ്യു​ന്ന​തും സു​ത്‌സുമി​യാ​ണ്.

മ​നു ഭാ​ക​ര്‍, ത​ജീ​ന്ദ​ര്‍ പ​താ​ക​യേ​ന്തും

ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഉ​ദ്ഘാ​ട​നച്ച​ട​ങ്ങി​ല്‍ ദേ​ശീ​യപ​താ​ക​യേ​ന്തി ഇ​ന്ത്യ​യെ ന​യി​ക്കു​ക വ​നി​താ ഷൂ​ട്ടിം​ഗ് താ​രം മ​നു ഭാ​ക​റും പു​രു​ഷ ഷോ​ട്ട്പു​ട്ട് താ​രം ത​ജീ​ന്ദ​ര്‍​പാ​ല്‍ സിം​ഗും. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ചീ​ഫ് ഡി ​മി​ഷ​നാ​യ സ​ഹ്‌​ദേ​വ് യാ​ദ​വും അ​ത്‌ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മു​പ്പ​ത്തൊ​ന്നു​കാ​ര​നാ​യ ത​ജീ​ന്ദ​ര്‍​പാ​ല്‍ സിം​ഗ് 2022 ഗാ​ങ്ഷൂ ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഷോ​ട്ട്പു​ട്ട് സ്വ​ര്‍​ണ ജേ​താ​വാ​ണ്. 2018ലും ​സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു. 2024 പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ല്‍ ര​ണ്ടു വെ​ങ്ക​ലം നേ​ടി ച​രി​ത്രം സൃ​ഷ്ടി​ച്ച താ​ര​മാ​ണ് ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​യ മ​നു ഭാ​ക​ര്‍. 2022 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ളി​ല്‍ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Sports

ടെ​ക്‌​ബോ​ളി​ല്‍ മെ​ഡ​ല്‍ പ്ര​തീ​ക്ഷ

ന​ഗോ​യ: ഏ​ഷ്യ​ന്‍ ഗെ​യിം​സ് ടെ​ക്‌​ബോ​ളി​ല്‍ ഇ​ന്ത്യ​ക്കു മെ​ഡ​ല്‍ പ്ര​തീ​ക്ഷ. വ​നി​താ സിം​ഗി​ള്‍​സി​ല്‍ ഖ്വം​സി ഡി​സൂ​സ സെ​മി ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു.

സെ​മി​യി​ല്‍ ജ​യി​ച്ചാ​ല്‍ ചു​രു​ങ്ങി​യ​തു വെ​ള്ളിമെ​ഡ​ല്‍ ഉ​റ​പ്പി​ക്കാം. മി​ക്‌​സ​ഡ് ഡ​ബി​ള്‍​സി​ല്‍ ഖ്വം​സി ഡി​സൂ​സ - മു​ഹ​മ്മ​ദ് അ​ന​സ് സ​ഖ്യം വെ​ങ്ക​ല മെ​ഡ​ല്‍ പോ​രാ​ട്ട​ത്തി​നു യോ​ഗ്യ​ത നേ​ടി.

ക്വാ​ര്‍​ട്ട​റി​ല്‍ വി​യ​റ്റ്‌​നാം കൂ​ട്ടു​കെ​ട്ടി​നോ​ട് 7-12, 10-12ന് ​ഇ​ന്ത്യ​ന്‍ സ​ഖ്യം പ​രാ​ജ​യ​പ്പെ​ട്ടു. എ​ന്നാ​ല്‍, റെ​പ്പ​ഷെ റൗ​ണ്ടി​ല്‍ ഫി​ലി​പ്പീ​ന്‍​സി​നെ 12-3, 12-6നു ​കീ​ഴ​ട​ക്കി ഇ​ന്ത്യ​ന്‍ ടീം ​വെ​ങ്ക​ലമെ​ഡ​ല്‍ പോ​രാ​ട്ട​ത്തി​നു യോ​ഗ്യ​ത നേ​ടു​ക​യാ​യി​രു​ന്നു.

Sports

ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ള്‍​ക്കു തു​ട​ക്ക​മാ​യി

​ന​ഗോ​യ: 2026 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ന്‍ പോ​രാ​ട്ട​ത്തി​നു തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ പു​രു​ഷ ഡ​ബി​ള്‍​സ് ടെ​ക്‌​ബോ​ള്‍ പോ​രാ​ട്ട​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ ഷെ​ഡ്യൂ​ള്‍ ആ​രം​ഭി​ച്ച​ത്.

ഗെ​യിം​സി​ലെ ആ​ദ്യ​പോ​രാ​ട്ട​ങ്ങ​ളി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​ത് ഇ​ന്ത്യ​ക്കു ക്ഷീ​ണ​മാ​യി. പു​രു​ഷ ഡ​ബി​ള്‍​സ് ടെ​ക്‌​ബോ​ളി​ല്‍ ഇ​ന്ത്യ​യു​ടെ ഡെ​ക്ലാ​ന്‍ ഗോ​ണ്‍​സാ​ല്‍​വ​സ് - മു​ഹ​മ്മ​ദ് അ​ന​സ് ബെ​ഗ് കൂ​ട്ടു​കെ​ട്ട് ഗ്രൂ​പ്പ് ഘ​ട്ടം ക​ട​ക്കാ​നാ​വാ​തെ പു​റ​ത്ത്. ഗ്രൂ​പ്പ് ബി​യി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടു​മ​ത്സ​ര​ങ്ങ​ളി​ലും ഗോ​ണ്‍​സാ​ല്‍​വ​സ് - മു​ഹ​മ്മ​ദ് അ​ന​സ് സ​ഖ്യം പ​രാ​ജ​യ​പ്പെ​ട്ടു.

വി​യ​റ്റ്‌​നാ​മി​ന് എ​തി​രേ​യാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ആ​ദ്യ മ​ത്സ​രം. 10-12, 8-12ന് ​ഗോ​ണ്‍​സാ​ല്‍​വ​സ് - മു​ഹ​മ്മ​ദ് അ​ന​സ് തോ​ല്‍​വി വ​ഴ​ങ്ങി. ഗ്രൂ​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ദ​ക്ഷി​ണ​കൊ​റി​യ​ന്‍ സ​ഖ്യ​ത്തോ​ട് ഇ​ന്ത്യ​ന്‍ കൂ​ട്ടു​കെ​ട്ട് പ​രാ​ജ​യ​പ്പെ​ട്ടു. 4-12, 7-12നാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ തോ​ല്‍​വി.

ഇ​ന്നു ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍

ടെ​ക്‌​ബോ​ളി​ല്‍ ഇ​ന്ത്യ​ക്ക് ഇ​ന്നു ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ണ്ട്. വ​നി​താ സിം​ഗി​ള്‍​സി​ല്‍ ഖ്വിം​സി ഡി​സൂ​സ​യും മി​ക്‌​സ​ഡ് ഡ​ബി​ള്‍​സി​ല്‍ ഖ്വിം​സി ഡി​സൂ​സ - മു​ഹ​മ്മ​ദ് അ​ന​സ് സ​ഖ്യ​വും ഇ​ന്നി​റ​ങ്ങും. ഇ​ന്നു രാ​വി​ലെ 6.30നാ​ണ് ഖ്വിം​സി ഡി​സൂ​സ​യു​ടെ സിം​ഗി​ള്‍​സ് പോ​രാ​ട്ടം. രാ​വി​ലെ ഒ​മ്പ​തി​നാ​ണ് മി​ക്‌​സ​ഡ് ഡ​ബി​ള്‍ മ​ത്സ​രം. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നാ​ളെ​യാ​ണ്.

Sports

ഏഷ്യൻ ഗെയിംസ്: ടീം ​ഇ​ന്ത്യ ഇന്നിറങ്ങും

നി​ഷി​ന്‍ (ജ​പ്പാ​ന്‍): ഏ​ഷ്യ​ന്‍ ഗെ​യിം​സ് വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ടീം ​ഇ​ന്ത്യ ആ​ദ്യ​മ​ത്സ​ര​ത്തി​നാ​യി ഇ​ന്നി​റ​ങ്ങും. ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20 കി​രീ​ട ജ​യ​ത്തി​നു​ശേ​ഷ​മാ​ണ് ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​ര്‍ ന​യി​ക്കു​ന്ന ടീം ​ഇ​ന്ത്യ ഏ​ഷ്യ​ന്‍ ഗെ​യിം​സി​നാ​യി ജ​പ്പാ​നി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ക്വാ​ര്‍​ട്ട​ര്‍ ഘ​ട്ടം മു​ത​ലാ​ണ് ഇ​ന്ത്യ​ക്കു മ​ത്സ​രം. ഇ​ന്ത്യ​ന്‍ സ​മ​യം രാ​വി​ലെ 10.30നു ​ന​ട​ക്കു​ന്ന ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ ജ​പ്പാ​നാ​ണ് ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും എ​തി​രാ​ളി​ക​ള്‍. മ​യ് യ​നാ​ഗി​ഡ​യാ​ണ് ജ​പ്പാ​ന്‍റെ ക്യാ​പ്റ്റ​ന്‍.

സ്മൃ​തി മ​ന്ദാ​ന, ഷെ​ഫാ​ലി വ​ര്‍​മ, ദീ​പ്തി ശ​ര്‍​മ, രേ​ണു​ക സിം​ഗ്, ശ്രേ​യ​ങ്ക പാ​ട്ടീ​ല്‍, ക്രാ​ന്തി ഗൗ​ഡ് തു​ട​ങ്ങി​യ മു​ന്‍​നി​ര​താ​ര​ങ്ങ​ളെ​ല്ലാം ഇ​ന്ത്യ​ക്കൊ​പ്പ​മു​ണ്ട്. സ്വ​ര്‍​ണം നി​ല​നി​ര്‍​ത്തു​ക എ​ന്ന​തു മാ​ത്ര​മാ​ണ് ടീം ​ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം.
ഇ​ന്നു ന​ട​ക്കു​ന്ന മ​റ്റൊ​രു ക്വാ​ര്‍​ട്ട​റി​ല്‍ ഏ​ഷ്യ ക​പ്പ് ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ശ്രീ​ല​ങ്ക, മ​ലേ​ഷ്യ​യെ നേ​രി​ടും. ഇ​ന്ത്യ​ന്‍ സ​മ​യം രാ​വി​ലെ 5.30നാ​ണു മ​ത്സ​രം.

ബം​ഗ്ല, പാ​ക് സെ​മി​യി​ല്‍

ഇ​ന്ന​ലെ ന​ട​ന്ന ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പാ​ക്കി​സ്ഥാ​നും ബം​ഗ്ലാ​ദേ​ശി​നും ജ​യം. ബം​ഗ്ലാ​ദേ​ശ് ഒ​രു പ​ന്തു​പോ​ലും എ​റി​യാ​തെ​യാ​ണ് സെ​മി​യി​ലേ​ക്കു മാ​ര്‍​ച്ച് ചെ​യ്ത​തെ​ങ്കി​ല്‍ പാ​ക്കി​സ്ഥാ​ന്‍ മൂ​ന്നു വി​ക്ക​റ്റി​നു താ​യ്‌​ല​ന്‍​ഡി​നെ കീ​ഴ​ട​ക്കി​യാ​ണ് അ​വ​സാ​ന നാ​ലി​ല്‍ ഇ​ടം​പി​ടി​ച്ച​ത്.

ചൈ​ന​യ്‌​ക്കെ​തി​രേ​യാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശി​ന്‍റെ ക്വാ​ര്‍​ട്ട​ര്‍ മ​ത്സ​രം. എ​ന്നാ​ല്‍, ഔ​ട്ട് ഫീ​ല്‍​ഡ് ഉ​ണ​ങ്ങാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നു മ​ത്സ​രം ഒ​രു പ​ന്തു​പോ​ലും എ​റി​യാ​തെ ഉ​പേ​ക്ഷി​ച്ചു. റാ​ങ്കിം​ഗി​ലെ മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശ് സെ​മി ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ ചൈ​ന പു​റ​ത്ത്.

താ​യ്‌​ല​ന്‍​ഡ് മു​ന്നോ​ട്ടു​വ​ച്ച 92 റ​ണ്‍​സ് എ​ന്ന ല​ക്ഷ്യം പാ​ക്കി​സ്ഥാ​ന്‍ ര​ണ്ടു പ​ന്ത് മാ​ത്രം ബാ​ക്കി​വ​ച്ചാ​ണ് നേ​ടി​യ​ത്. മ​ഴ​യെ​ത്തു​ട​ര്‍​ന്നു മ​ത്സ​രം 11 ഓ​വ​റി​ലേ​ക്കു ചു​രു​ക്കി​യി​രു​ന്നു. സ്‌​കോ​ര്‍: താ​യ്‌​ല​ന്‍​ഡ് 11 ഓ​വ​റി​ല്‍ 91/4. പാ​ക്കി​സ്ഥാ​ന്‍ 10.4 ഓ​വ​റി​ല്‍ 92/7.

Sports

ഒ​റ്റ പ​ന്ത് പോ​ലും എ​റി​യാ​തെ ചൈ​ന പു​റ​ത്ത്; ഏ​ഷ്യ​ൻ ഗെ​യിം​സ് ക്രി​ക്ക​റ്റി​ൽ ബം​ഗ്ലാ​ദേ​ശ് സെ​മി​യി​ൽ

ടോ​ക്യോ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ക്രി​ക്ക​റ്റി​ൽ നി​ന്ന് ചൈ​ന പു​റ​ത്ത്. ക​ന​ത്ത മ​ഴ​യും ഔ​ട്ട്ഫീ​ൽ​ഡി​ലെ വെ​ള്ള​ക്കെ​ട്ടും കാ​ര​ണം ടോ​സ് പോ​ലും ഇ​ടാ​നാ​വാ​തെ മ​ത്സ​രം പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ അ​ന്താ​രാ​ഷ്ട്ര റാ​ങ്കിം​ഗി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് സെ​മി​ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി.

ജ​പ്പാ​നി​ലെ ഐ​ച്ചി പ്ര​വി​ശ്യ​യി​ലെ നി​ഷി​ൻ ന​ഗ​ര​ത്തി​ലു​ള്ള ക​രോ​ജി സ്പോ​ർ​ട്സ് പാ​ർ​ക്കി​ലാ​ണ് മ​ത്സ​രം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. വ​നി​താ ടി20 ​റാ​ങ്കിം​ഗി​ൽ ബം​ഗ്ലാ​ദേ​ശ് പ​ത്താം സ്ഥാ​ന​ത്തും ചൈ​ന 36-ാം സ്ഥാ​ന​ത്തു​മാ​ണ്. ഈ ​റാ​ങ്ക് വ്യ​ത്യാ​സ​മാ​ണ് ബം​ഗ്ലാ​ദേ​ശി​ന് തു​ണ​യാ​യ​ത്. അ​തേ​സ​മ​യം ഇ​ന്ത്യ ത​ങ്ങ​ളു​ടെ ആ​ദ്യ​മ​ത്സ​ര​ത്തി​നാ​യി 20ന് ​ഇ​റ​ങ്ങും.

ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ ജ​പ്പാ​നാ​ണ് എ​തി​രാ​ളി​ക​ൾ. ഈ ​മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​രാ​ണ് സെ​മി​ഫൈ​ന​ലി​ൽ ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടു​ക. ആ​കെ എ​ട്ടു ടീ​മു​ക​ൾ മാ​ത്ര​മാ​ണ് ഗെ​യിം​സി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. നി​ല​വി​ലെ ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ക്രി​ക്ക​റ്റ് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​ക്ക​ളാ​ണ് ഇ​ന്ത്യ. മ​റ്റൊ​രു ക്വാ​ർ​ട്ട​റി​ൽ താ​യ്‌​ല​ൻ​ഡി​നെ വീ​ഴ്ത്തി പാ​ക്കി​സ്ഥാ​നും സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു.

ന​ന​ഞ്ഞ ഔ​ട്ട്ഫീ​ൽ​ഡ് മൂ​ലം 11 ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ മൂ​ന്ന് വി​ക്ക​റ്റി​നാ​ണ് പാ​ക് വ​നി​ത​ക​ളു​ടെ ജ​യം. ആ​ദ്യം ബാ​റ്റു​ചെ​യ്‌​ത താ​യ്‌​ല​ൻ​ഡ് 11 ഓ​വ​റി​ൽ നാ​ലു​വി​ക്ക​റ്റ് ന​ഷ്ട‌​ത്തി​ൽ 91 റ​ൺ​സാ​ണെ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ പാ​ക്കി​സ്ഥാ​ന് മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട് വി​ക്ക​റ്റു​ക​ൾ വീ​ണ​ത് തി​രി​ച്ച​ടി​യാ​യി.

36-1 എ​ന്ന നി​ല​യി​ൽ നി​ന്ന് പാ​ക്കി​സ്ഥാ​ൻ 77-6 എ​ന്ന നി​ല​യി​ലേ​ക്ക് കൂ​പ്പു​കൂ​ത്തി. അ​വ​സാ​നം ക​ഷ്‌​ടി​ച്ചാ​ണ് പാ​ക്കി​സ്ഥാ​ൻ ജ​യ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. ര​ണ്ട് പ​ന്ത് മാ​ത്രം ശേ​ഷി​ക്കേ​യാ​ണ് ടീ​മി​ന്‍റെ ജ​യം.

Sports

ഏഷ്യൻ ഗെയിംസ്: ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍​ക്കു താ​മ​സ​സൗ​ക​ര്യം ല​ഭി​ച്ചി​ല്ല

ന​ഗോ​യ: 2026 ഏ​ഷ്യ​ന്‍ ഗെ​യിം​സി​നാ​യി ജ​പ്പാ​നി​ലെ ഐ​ച്ചി-​ന​ഗോ​യ​യി​ല്‍ എ​ത്തി​യ ഇ​ന്ത്യ​ന്‍ കാ​യി​ക​താ​ര​ങ്ങ​ള്‍ പെ​രു​വ​ഴി​യി​ല്‍... കോ​സ്റ്റ സെ​റീ​ന എ​ന്ന ഇ​റ്റാ​ലി​യ​ന്‍ വി​നോ​ദ​സ​ഞ്ചാ​ര ക​പ്പ​ലി​ല്‍ താ​മ​സ​മൊ​രു​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍, ന​ഗോ​യ​യി​ല്‍ എ​ത്തി 12 മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞി​ട്ടും ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍​ക്കു താ​മ​സ​സൗ​ക​ര്യം ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി ഉ​യ​ര്‍​ന്നു. കോ​സ്റ്റ സെ​റീ​ന ക​പ്പ​ലി​ല്‍ ഏ​ക​ദേ​ശം 4000 ആ​ളു​ക​ള്‍​ക്കാ​ണ് താ​മ​സി​ക്കാ​വു​ന്ന​ത്.

വെ​ള്ളം മാ​ത്രം ന​ല്‍​കി

ഇ​ന്ത്യ​യു​ടെ തു​ഴ​ച്ചി​ല്‍, ഷൂ​ട്ടിം​ഗ് ടീം ​അം​ഗ​ങ്ങ​ളാ​ണ് താ​മ​സ​സൗ​ക​ര്യം ല​ഭി​ക്കാ​ന്‍ വൈ​കി​യ​തി​ന്‍റെ പേ​രി​ല്‍ 12 മ​ണി​ക്കൂ​റി​ലധി​കം പെ​രു​വ​ഴി​യി​ലാ​യ​ത്. സം​ഘ​ട​ക​ര്‍ വെ​ള്ളം മാ​ത്ര​മേ ന​ല്‍​കി​യു​ള്ളൂ എ​ന്ന ആ​ക്ഷേ​പ​വും ഇ​തി​നി​ടെ ഉ​യ​ര്‍​ന്നു.

ചെ​ന്നൈ, ന്യൂ​ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍​നി​ന്ന് ബാ​ങ്കോ​ക്ക് വ​ഴി​യാ​ണ് ഇ​ന്ത്യ​ന്‍ ടീം ​ന​ഗോ​യ​യി​ല്‍ എ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടുമ​ണി​യോ​ടെ ഗെ​യിം​സ് ന​ഗ​ര​ത്തി​ല്‍ എ​ത്തി. 12 മ​ണി​ക്കൂ​റി​ല്‍ അ​ധി​കം​ നീ​ണ്ട യാ​ത്ര​യ്ക്കു​ശേ​ഷം കോ​സ്റ്റ സെ​റീ​ന​യ്ക്കു മു​ന്നി​ല്‍ എ​ത്തി​യെ​ങ്കി​ലും താ​മ​സ​സൗ​ക​ര്യം ല​ഭി​ച്ചി​ല്ല. ഇ​ന്ത്യ​ന്‍ തു​ഴ​ച്ചി​ല്‍ സം​ഘ​ത്തി​ല്‍ 17 പു​രു​ഷ​ന്മാ​രും അ​ഞ്ചു സ്ത്രീ​ക​ളും എ​ട്ട് ഒ​ഫീ​ഷ്യ​ല്‍​സും അ​ട​ക്കം 30 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

ത​റ​യി​ല്‍ ഉ​റ​ക്കം

ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍​ക്കു മാ​ത്ര​മ​ല്ല, വി​യ​റ്റ്‌​നാം, ചൈ​ന, കൊ​റി​യ, താ​യ്‌​ല​ന്‍​ഡ് താ​ര​ങ്ങ​ള്‍​ക്കും താ​മ​സസൗ​ക​ര്യം ല​ഭി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പം ഉ​യ​ര്‍​ന്നു. വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യം ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ താ​ര​ങ്ങ​ള്‍ ത​റ​യി​ല്‍ കി​ട​ന്നു​റ​ങ്ങി.

ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന താ​ര​ങ്ങ​ളു​ടെ​യും ഒ​ഫീ​ഷ്യ​ല്‍​സി​ന്‍റെ​യും അം​ഗ​സം​ഖ്യ ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ച​താ​ണ് സം​ഘാ​ട​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.

ത​ടി​കൊ​ണ്ടു നി​ര്‍​മി​ച്ച താ​ത്കാ​ലി​ക ക​ണ്ടെ​യ്‌​ന​ര്‍ സ്റ്റൈ​ലി​ലു​ള്ള താ​മ​സ​സൗ​ക​ര്യ​വും അ​ധി​കൃ​ത​ര്‍ ഒ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നു താ​ര​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കേ​ണ്ടി​വ​ന്നു.

താ​മ​സ​സൗ​ക​ര്യ​ പ്ര​ശ്‌​നം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച ന​ഗോ​യ തീ​ര​ത്ത് കോ​സ്റ്റ സെ​റീ​ന ക​പ്പ​ല്‍ എ​ത്തി​യ​ത്. എ​ന്നി​ട്ടും പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന വാ​ര്‍​ത്ത​യാ​ണ് ന​ഗോ​യ​യി​ല്‍​നി​ന്നു പു​റ​ത്തു​വ​രു​ന്ന​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

Sports

ഏഷ്യൻ ഗെയിംസ്: 703 കോ​ടി മു​ട​ക്കി; കേന്ദ്ര കായിക മന്ത്രാലയം

ന്യൂ​ഡ​ല്‍​ഹി: 2026 ഏ​ഷ്യ​ന്‍ ഗെ​യിം​സ് മു​ന്നൊ​രു​ക്ക​ത്തി​നാ​യി 702 കോ​ടി രൂ​പ മു​ട​ക്കി​യ​താ​യി കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യം.

ഈ ​മാ​സം 19 മു​ത​ല്‍ ഒ​ക്‌​ടോ​ബ​ര്‍ നാ​ലു വ​രെ അ​ര​ങ്ങേ​റു​ന്ന ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന താ​ര​ങ്ങ​ളു​ടെ മു​ന്നൊ​രു​ക്ക​ത്തി​നാ​യാ​ണ് കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ ഇ​ത്ര​യും തു​ക മു​ട​ക്കി​യ​ത്.

കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍, പ​രി​ശീ​ല​നം, കോ​ച്ചു​മാ​ര്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍​ക്കാ​യാ​ണ് പ​ണം മു​ട​ക്കി​യ​തെ​ന്നും കാ​യി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് 501 താ​ര​ങ്ങ​ള്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കും. 267 പു​രു​ഷ​ന്മാ​രും 234 സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടെ​യാ​ണി​ത്.

2022 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ 106 മെ​ഡ​ല്‍ നേ​ടി​യി​രു​ന്നു. ഇ​ത്ത​വ​ണ ഈ ​നേ​ട്ടം മ​റി​ക​ട​ക്കു​ക​യാ​ണു ല​ക്ഷ്യം.

Sports

ഏഷ്യൻ ഗെയിംസ് അ​ത്‌ല​റ്റി​ക്‌​സ് ടീമിൽ അ​ഴി​ച്ചു​പ​ണി

പ​ട്യാ​ല: 2026 ഏ​ഷ്യ​ന്‍ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റി​ക്‌​സ് ടീ​മി​ല്‍ അ​ഴി​ച്ചു​പ​ണി. ഗെ​യിം​സി​നു തി​രി​തെ​ളി​യാ​ന്‍ വെ​റും അ​ഞ്ചു ദി​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് ആ​ദ്യം പ്ര​ഖ്യാ​പി​ച്ച 77 അം​ഗ അ​ത്‌​ല​റ്റി​ക്‌​സ് സം​ഘ​ത്തി​ല്‍​നി​ന്നു മൂ​ന്നു താ​ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ​ത്. ജ​പ്പാ​നി​ലെ ഐ​ച്ചി-​ന​ഗോ​യ​യി​ല്‍ ഈ ​മാ​സം 19 മു​ത​ല്‍ ഒ​ക്‌​ടോ​ബ​ര്‍ നാ​ലു വ​രെ​യാ​ണ് 2026 ഏ​ഷ്യ​ന്‍ ഗെ​യിം​സ്.

മൂ​ന്നു മാ​റ്റ​ങ്ങ​ള്‍

വ​നി​താ ജാ​വ​ലി​ന്‍​ത്രോ താ​രം അ​ന്നു റാ​ണി, സ്പ്രി​ന്‍റ​ര്‍ നി​ത്യ ഗാ​ന്ധെ, പു​രു​ഷ ലോം​ഗ്ജം​പ് താ​രം ഷാ​ഹ് ന​വാ​സ് ഖാ​ന്‍ എ​ന്നി​വ​രെ​യാ​ണ് അ​വ​സാ​ന സം​ഘ​ത്തി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. ഇ​തോ​ടെ അ​ത്‌ല​റ്റി​ക്‌​സ് ടീം ​അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 74ലേ​ക്കു ചു​രു​ങ്ങി. മോ​ശം പ്ര​ക​ട​നം, ഫി​റ്റ്‌​ന​സ് പ്ര​ശ്‌​നം എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ണ് ഇ​വ​രെ ഒ​ഴി​ക്കാ​നു​ള്ള കാ​ര​ണം.

വ്യാ​ഴാ​ഴ്ച ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റി​ക്‌​സ് ഫൈ​ന​ല്‍ സീ​രീ​സി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്നു റാ​ണി​യെ ഒ​ഴി​വാ​ക്കി​യ​ത്. 57.62 മീ​റ്റ​ര്‍ എ​ന്ന ക്വാ​ളി​ഫി​ക്കേ​ഷ​ന്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡ് മാ​ര്‍​ക്ക് ക​ട​ക്കാ​ന്‍ അ​ന്നു റാ​ണി​ക്കു സാ​ധി​ച്ചി​ല്ല. 57.50 മീ​റ്റ​ര്‍ മാ​ത്ര​മാ​ണ് അ​ന്നു എ​റി​ഞ്ഞ​ത്. 12 സെ​ന്‍റി​മീ​റ്റ​റി​ന്‍റെ കു​റ​വി​ല്‍ അ​ന്നു​വി​ന് ഏ​ഷ്യ​ന്‍ ഗെ​യിം​സ് യോ​ഗ്യ​ത ന​ഷ്ട​പ്പെ​ട്ട​താ​യി അ​ത്‌ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു. 2022 ഗ്വാ​ങ്ഷൂ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ 62.92 മീ​റ്റ​റു​മാ​യി അ​ന്നു റാ​ണി സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

വ​നി​താ സ്പ്രി​ന്‍റ് റി​ലേ ടീ​മി​ലാ​യി​രു​ന്നു നി​ത്യ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ത്യ​ന്‍ അ​ത്‌ല​റ്റി​ക്‌​സ് ഫൈ​ന​ല്‍ സീ​രീ​സി​ല്‍ 100 മീ​റ്റ​റി​ല്‍ 11.93 സെ​ക്ക​ന്‍​ഡു​മാ​യി ഒ​മ്പ​താം സ്ഥാ​ന​ത്തു മാ​ത്ര​മാ​ണ് നി​ത്യ ഫി​നി​ഷ് ചെ​യ്ത​ത്. അ​തേ​സ​മ​യം, പു​രു​ഷ ലോം​ഗ്ജം​പി​ല്‍ 7.43 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്യാ​നേ ഷാ​ഹ് ന​വാ​സി​നു സാ​ധി​ച്ചു​ള്ളൂ. ആ​റാം സ്ഥാ​നം​കൊ​ണ്ടു തൃ​പ്തി​പ്പെ​ടേ​ണ്ടി​യും വ​ന്നു.

ജ​പ്പാ​നി​ല്‍ ഇ​ന്ത്യ​ന്‍ ക്യാ​മ്പ്

23 മു​ത​ലാ​ണ് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ അ​ത്‌​ല​റ്റി​ക്‌​സ് മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പു​റ​പ്പെ​ട്ട ഇ​ന്ത്യ​ന്‍ സം​ഘം ജ​പ്പാ​നി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു. നി​ല​വി​ല്‍ ടോ​ക്കി​യോ​യ്ക്ക് സ​മീ​പ​മു​ള്ള സു​കു​ബ യൂ​ണി​വേ​ഴ്‌​സി​റ്റി ക്യാ​മ്പി​ല്‍ അ​വ​സാ​ന​വ​ട്ട പ​രി​ശീ​ല​ന​ത്തി​ലാ​ണ് ഇ​ന്ത്യ​ന്‍ സം​ഘം. 21നു ​ഗെ​യിം​സ് വേ​ദി​യാ​യ ഐ​ച്ചി-​ന​ഗോ​യ​യി​ല്‍ എ​ത്തി​ച്ചേ​രും.

10 മ​ല​യാ​ളി താ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റി​ക്‌​സ് സം​ഘ​ത്തി​ല്‍ ഉ​ള്ള​ത്. ലോം​ഗ്ജം​പി​ല്‍ മു​ര​ളി ശ്രീ​ശ​ങ്ക​ര്‍, ഡെ​ക്കാ​ത്ത​ല​ണി​ല്‍ തൗ​ഫീ​ഖ്, 800 മീ​റ്റ​റി​ല്‍ മു​ഹ​മ്മ​ദ് അ​ഫ്‌​സ​ല്‍, 4x400 മീ​റ്റ​ര്‍ റി​ലേ, മി​ക്‌​സ​ഡ് റി​ലേ​യി​ല്‍ ടി.​എ​സ്. മ​നു, ട്രി​പ്പി​ള്‍​ജം​പി​ല്‍ യു. ​കാ​ര്‍​ത്തി​ക്, 4x400 മീ​റ്റ​ര്‍ റി​ലേ, മി​ക്‌​സ​ഡ് റി​ലേ​യി​ല്‍ അ​ന്‍​സ ബാ​ബു, ഹെ​പ്റ്റാ​ത്ത​ല​ണി​ല്‍ കെ. ​അ​നാ​മി​ക, 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ ആ​ര്‍. അ​നു, ലോം​ഗ്ജം​പി​ല്‍ ആ​ന്‍​സി സോ​ജ​ന്‍, 4x400 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ മു​ഹ​മ്മ​ദ് അ​ഷ്ഫാ​ഖ് എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യ​ങ്ങ​ള്‍.

2022ല്‍ ​പു​രു​ഷ-​വ​നി​താ ലോം​ഗ്ജം​പി​ല്‍ വെ​ള്ളി നേ​ടി​യ താ​ര​ങ്ങ​ളാ​ണ് ശ്രീ​ശ​ങ്ക​റും ആ​ന്‍​സി സോ​ജ​നും. ഇ​ത്ത​വ​ണ​യും ഇ​രു​വ​രും മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യാ​ണ്.

Sports

ഏ​ഷ്യ​ൻ ഗെ​യിം​സിനു പ്ര​ള​യഭീഷണി

നഗോയ: ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സ് ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ ഒന്പതു ദി​​​​വ​​​​സം മാ​​​​ത്രം ശേ​​​ഷി​​​ക്കേ ആ​​​​തി​​​​ഥേ​​​​യ​​​ന​​​​ഗ​​​​ര​​​​മാ​​​​യ ജ​​​​പ്പാ​​​​നി​​​​ലെ ന​​​​ഗോ​​​​യ​​​​യി​​​​ൽ ക​​​​ന​​​​ത്ത വെ​​​​ള്ള​​​​പ്പൊ​​​​ക്കം.

ചൊ​​​വ്വാ​​​ഴ്ച പെ​​​​യ്ത റി​​​​ക്കാ​​​​ർ​​​​ഡ് മ​​​​ഴ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ന​​​​ഗ​​​​ര​​​​ത്തി​​​​ലെ റോ​​​​ഡു​​​​ക​​​​ളും വീ​​​​ടു​​​​ക​​​​ളും മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളും വെ​​​​ള്ള​​​​ത്തി​​​​ന​​​​ടി​​​​യി​​​​ലാ​​​​യി. മേ​​​​ള​​​​യ്ക്കാ​​​​യി എ​​​​ത്തി​​​​യ മു​​​​ന്നൂ​​​​റി​​​​ല​​​​ധി​​​​കം വി​​​​ദേ​​​​ശ കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ളും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ഉ​​​​ൾ​​​​പ്പ​​​​ടെ നാ​​​​നൂ​​​​റോ​​​​ളം പേ​​​​രെ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് മാ​​​​റ്റി​​​​പ്പാ​​​​ർ​​​​പ്പി​​​​ച്ചു.

ന​​​ഗ​​​ര​​​ത്തി​​​ൽ ചൊ​​​​വ്വാ​​​​ഴ്ച ഏ​​​​ക​​​​ദേ​​​​ശം 104 മി​​​​ല്ലിമീ​​​​റ്റ​​​​ർ മ​​​​ഴ​​​​യാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഗെ​​​​യിം​​​​സി​​​​നാ​​​​യി ഒ​​​​രു​​​​ക്കി​​​​യ ചി​​​​ല ഇ​​​​ൻ​​​​ഡോ​​​​ർ സ്റ്റേ​​​​ഡി​​​​യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ​​​​യും മേ​​​​ൽ​​​​ക്കൂ​​​​ര ചോ​​​​ർ​​​​ന്ന് ഉ​​​​ള്ളി​​​​ലേ​​​​ക്ക് വെ​​​​ള്ളം ഇ​​​​റ​​​​ങ്ങി.

ന​​​​ഗോ​​​​യ പോ​​​​ർ​​​​ട്ട് ഏ​​​​രി​​​​യ​​​​യി​​​​ലെ ഗാ​​​​ർ​​​​ഡ​​​​ൻ പി​​​​യ​​​​റി​​​​ൽ ഒ​​​​രു​​​​ക്കി​​​​യ താ​​​​ത്കാ​​​​ലി​​​​ക വു​​​​ഡ​​​​ൻ ക​​​​ണ്ടെ​​​​യ്‌​​​​ന​​​​റു​​​​ക​​​​ളി​​​​ൽ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന താ​​​​ര​​​​ങ്ങ​​​​ളെ​​​​യാ​​​​ണ് മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മാ​​​​റ്റി​​​​പ്പാ​​​​ർ​​​​പ്പി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ശേ​​​​ഷം ഒ​​​​ഴി​​​​പ്പി​​​​ക്ക​​​​ൽ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​തോ​​​​ടെ ഇ​​​​വ​​​​ർ താ​​​​മ​​​​സ​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി.

പ്ര​​​​തി​​​​കൂ​​​​ല കാ​​​​ലാ​​​​വ​​​​സ്ഥ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ന​​​​ട​​​​ത്തി​​​​പ്പി​​​​നെ ബാ​​​​ധി​​​​ക്കി​​​​ല്ലെ​​​​ന്ന് ന​​​​ഗോ​​​​യ മേ​​​​യ​​​​ർ ഇ​​​​ച്ചി​​​​റോ ഹി​​​​റോ​​​​സാ​​​​വ അ​​​​റി​​​​യി​​​​ച്ചു. ചി​​​​ല കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ മേ​​​​ൽ​​​​ക്കൂ​​​​ര ചോ​​​​ർ​​​​ന്ന​​​​തൊ​​​​ഴി​​​​ച്ചാ​​​​ൽ സ്റ്റേ​​​​ഡി​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ നാ​​​​ശ​​​​ന​​​​ഷ്‌​​​​ട​​​​ങ്ങ​​​​ൾ സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടി​​​​ല്ല. നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ 19ന് ​​​​ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ച്ച​​​​ട​​​​ങ്ങി​​​​നോ തു​​​​ട​​​​ർ​​​​ന്നു​​​​ള്ള മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കോ യാ​​​​തൊ​​​​രു ത​​​​ട​​​​സ​​​​വു​​​​മു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

19 മു​​​​ത​​​​ൽ ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ നാ​​​​ലു​​​​വ​​​​രെ​​​​യാ​​​​ണ് ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. 45 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​യി 11,000ത്തി​​​​ല​​​​ധി​​​​കം കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ മാ​​​​റ്റു​​​​ര​​​​യ്ക്കു​​​​ന്ന​​​​ത്.

വി​​​​ല്ലേ​​​​ജി​​​​ന് പ​​​​ക​​​​രം ക​​​​ണ്ടെ​​​​യ്‌​​​​നർ, ആ​​​​ഡം​​​​ബ​​​​ര ക​​​​പ്പ​​​​ൽ

ചെ​​​​ല​​​​വ് ചു​​​​രു​​​​ക്ക​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​ന് പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത​​​​രീ​​​​തി​​​​യി​​​​ലു​​​​ള്ള ‘അ​​​​ത്‌​​​​ല​​​​റ്റ്സ് വി​​​​ല്ലേ​​​​ജ്’ നി​​​​ർ​​​​മി​​​​ച്ചി​​​​ട്ടി​​​​ല്ല. പ​​​​ക​​​​രം കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കും താ​​​​മ​​​​സ​​​​സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കാ​​​​ൻ പ്ര​​​​ത്യേ​​​​ക വു​​​​ഡ​​​​ൻ ക​​​​ണ്ടെ​​​​യ്‌​​​​ന​​​​റു​​​​ക​​​​ൾ, ഹോ​​​​ട്ട​​​​ൽ മു​​​​റി​​​​ക​​​​ൾ, ക്രൂ​​​​യി​​​​സ് ഷി​​​​പ്പ് (ആ​​​​ഡം​​​​ബ​​​​ര ക​​​​പ്പ​​​​ൽ) എ​​​​ന്നി​​​​വ​​​​യാ​​​​ണ് സം​​​​ഘാ​​​​ട​​​​ക​​​​ർ സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

19നു ​​​​ഗെ​​​​യിം​​​​സി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക ഉ​​​​ദ്ഘാ​​​​ട​​​​നം ന​​​​ട​​​​ക്കു​​​​മെ​​​​ങ്കി​​​​ലും ബാ​​​​സ്‌​​​​ക​​​​റ്റ്‌​​​​ബോ​​​​ൾ അ​​​​ട​​​​ക്ക​​​​മു​​​​ള്ള ചി​​​​ല പ്ര​​​​ധാ​​​​ന മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കും. 43 കാ​​​​യി​​​​ക ഇ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി 71 ഡി​​​​സി​​​​പ്ലി​​​​നു​​​​ക​​​​ളി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. 2024 പാ​​​​രി​​​​സ് ഒ​​​​ളിം​​​​പി​​​​ക്സി​​​​നേ​​​​ക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ താ​​​​ര​​​​ങ്ങ​​​​ൾ പ​​​​ങ്കെ​​​​ടു​​​​ന്നു​​​​വെ​​​​ന്ന പ്ര​​​​ത്യേ​​​​ക​​​​ത​​​​യും 2026 എ​​​​യ്ച്ചി-​​​​ന​​​​ഗോ​​​​യ ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​നു​​​​ണ്ട്.

Sports

യാ​​ഷ് വീ​​ർ ഇ​​ൻ

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യു​​ടെ ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് ടീ​​മി​​ൽ യാ​​ഷ് വീ​​ർ സിം​​ഗി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി.

2026ലെ ​​ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​നു​​ള്ള ഇ​​ന്ത്യ​​യു​​ടെ 77 അം​​ഗ അത്‌ലറ്റിക്സ് ടീ​​മി​​ൽ പ​​രിക്കേ​​റ്റ ജാ​​വ​​ലി​​ൻ ത്രോ ​​താ​​രം നീ​​ര​​ജ് ചോ​​പ്ര​​യ്ക്ക് പ​​ക​​ര​​മാ​​ണ് കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് വെ​​ങ്ക​​ല മെ​​ഡ​​ൽ ജേ​​താ​​വാ​​യ യാ​​ഷ് വീ​​ർ സിം​​ഗി​​നെ പ​​രി​​ഗ​​ണി​​ച്ച​​ത്.

19 മു​​ത​​ൽ ഒ​​ക്്ടോ​​ബ​​ർ നാ​​ലു വ​​രെ ഐ​​ച്ചി-​​ന​​ഗോ​​യ​​യി​​ലാ​​ണ് ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് ന​​ട​​ക്കു​​ന്ന​​ത്.

Sports

ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ന് ദീ​​പം തെ​​ളി​​ഞ്ഞു

ന​​ഗോ​​യ (ജ​​പ്പാ​​ൻ): ഐ​​ച്ചി ന​​ഗോ​​യ ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള ദീ​​പ​​ശി​​ഖ പ്ര​​യാ​​ണ​​ത്തി​​നു പ്രൗ​​ഢ​​ഗം​​ഭീ​​ര​​മാ​​യ തു​​ട​​ക്കം.

നേ​​ര​​ത്തേ ഗെ​​യിം​​സി​​ന് ആ​​തി​​ഥ്യം വ​​ഹി​​ച്ച ജാ​​പ്പ​​നീ​​സ് ന​​ഗ​​ര​​ങ്ങ​​ളാ​​യ ടോ​​ക്കി​​യോ​​യി​​ലും ഹി​​രോ​​ഷി​​മ​​യി​​ലും തെ​​ളി​​ച്ച ദീ​​പ​​ങ്ങ​​ൾ​​ക്കൊ​​പ്പം ന​​ഗോ​​യ​​യി​​ൽ തെ​​ളി​​ച്ച ദീ​​പ​​വും ചേ​​ർ​​ന്നാ​​ണ് ഐ​​ച്ചി ന​​ഗോ​​യ ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ന്‍റെ ഒൗ​​ദ്യോ​​ഗി​​ക ദീ​​പ​​മാ​​യി മാ​​റി​​യ​​ത്.

2011ലെ ​​ബ​​ലോ​​ൻ ദ്യോര്‍ ജേ​​താ​​വാ​​യ വ​​നി​​താ ഫു​​ട്ബോ​​ൾ താ​​രം ഹോ​​മാ​​രേ സോ​​വാ, മു​​ൻ ലോ​​ക നാ​​ലാം ന​​ന്പ​​ർ ടെ​​ന്നീസ് താ​​രം കി​​മി​​കോ ഡാ​​റ്റെ എ​​ന്നി​​വ​​രും ഗോ​​തോ​​യും ചേ​​ർ​​ന്ന് ഒൗ​​ദ്യോ​​ഗി​​ക ഗെ​​യിം​​സ് ദീ​​പ​​ത്തി​​ലേ​​ക്ക് അ​​ഗ്നി പ​​ക​​ർ​​ന്നു.

സെ​​പ്റ്റംബ​​ർ 19 മു​​ത​​ൽ ഒ​​ക്്ടോ​​ബ​​ർ നാ​​ല് വ​​രെ​​യാ​​ണ് 20-മ​​ത് ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് ന​​ട​​ക്കു​​ന്ന​​ത്.

Sports

ഇന്ത്യ ഏഷ്യൻ ​ഗെയിംസ് ഫുട്ബോൾ കളിക്കില്ല

ന്യൂ​ഡ​ൽ​ഹി: യോ​​ഗ്യ​ത നേ​ടി​യി​ട്ടും ഈ ​വ​ർ​ഷം ജ​പ്പാ​നി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ​ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ പു​രു​ഷ, വ​നി​താ ഫു​ട്ബോ​ൾ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കി​ല്ല.

മെ​ഡ​ൽ നേ​ടാ​ൻ യ​ഥാ​ർ​ഥ സാ​ധ്യ​ത​യു​ള്ള കാ​യി​ക​താ​ര​ങ്ങ​ളെ മാ​ത്ര​മാ​ണ് ഏ​ഷ്യ​ൻ ​ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണ് ഒ​ഴി​വാ​ക്ക​ലെ​ന്നു കേ​ന്ദ്രം പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു.

ലോ​ക്സ​ഭ​യി​ൽ കോ​ൺ​​ഗ്ര​സ് എം​പി കെ.​സി.​ വേ​ണു​​ഗോ​പാ​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നാ​ണ് മ​റു​പ​ടി.

ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ 19 മു​ത​ൽ ഒ​ക്‌​ടോ​ബ​ർ നാ​ല് വ​രെ‍യാ​ണ് ഏ​ഷ്യ​ൻ ഗെ​യിം​സ്.

Sports

ഏ​​ഷ്യ​​ൻ ഗെ​​യിം​​സ്: ക്രി​​ക്ക​​റ്റ് സ​​മ​​യ​​ക്ര​​മം പ്ര​​ഖ്യാ​​പി​​ച്ചു

അ​​യ്ചി-​​ന​​ഗോ​​യ: അ​​യ്ചി-​​ന​​ഗോ​​യ​​യി​​ൽ ന​​ട​​ക്കു​​ന്ന 2026ലെ ​​ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് പു​​രു​​ഷ-​​വ​​നി​​താ ക്രി​​ക്ക​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളു​​ടെ സ​​മ​​യ​​ക്ര​​മം പ്ര​​ഖ്യാ​​പി​​ച്ചു. വ​​നി​​ത​​ക​​ളു​​ടെ മ​​ത്സ​​രം സെ​​പ്റ്റം​​ബ​​ർ 17 മു​​ത​​ൽ 22 വ​​രെ​​യും പു​​രു​​ഷന്മാരു
​​ടെ ടൂ​​ർ​​ണ​​മെ​​ന്‍റ് സെ​​പ്റ്റം​​ബ​​ർ 24 മു​​ത​​ൽ ഒ​​ക്ടോ​​ബ​​ർ ഒ​​ന്ന് വ​​രെ​​യും ന​​ട​​ക്കും.

ഇ​​ന്ത്യ​​യു​​ടെ ഇ​​രു ടീ​​മു​​ക​​ൾ​​ക്കും സീ​​ഡിം​​ഗ് ല​​ഭി​​ക്കും. ഇ​​തോ​​ടെ ടീ​​മു​​ക​​ൾ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ നി​​ന്നാ​​കും മ​​ത്സ​​ര​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കു​​ക. ഇ​​ന്ത്യ ര​​ണ്ട് വി​​ഭാ​​ഗ​​ങ്ങ​​ളി​​ലും സ്വ​​ർ​​ണ മെ​​ഡ​​ൽ ജേ​​താ​​ക്ക​​ളാ​​ണ്.

Latest News

Corehub Up