x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാനേഷ് കുമാർ നമ്പർ വൺ ക്രിമിനൽ; രാജ്യം വിറ്റുതുലയ്ക്കാനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നുവെന്ന് കെ.സി

വെബ് ഡെസ്ക്
Published: September 26, 2026 01:43 PM IST | Updated: September 26, 2026 01:44 PM IST

കെ.സി. വേണുഗോപാൽ

കോഴിക്കോട്: തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഗ്യാനേഷ് കുമാർ നമ്പർ വൺ ക്രിമിനലാണെന്നും രാജ്യം വിറ്റുതുലയ്ക്കാനുള്ള മൊത്ത കരാർ ഏറ്റെടുത്തിരിക്കുന്ന ആളായി അദ്ദേഹം മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായ പോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ വലിയ ഭൂകമ്പമാണ് നടന്നിരിക്കുന്നതെന്നും 24 മണിക്കൂറും ചർച്ച ചെയ്യേണ്ടത് ഈ വിഷയമാണെന്നും കെ.സി പറഞ്ഞു.

രാജ്യത്ത് ജനാധിപത്യം ഇല്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ട് കാര്യമെന്നും ജനം ഇളകേണ്ട വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ളത് നിയമവിരുദ്ധമായ സർക്കാരാണെന്ന് വിശേഷിപ്പിച്ച കെ.സി, 2014ൽ വോട്ട് ചോർച്ച നടത്തിയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്നും തുറന്നടിച്ചു.

Tags : GyaneshKumar criminal KCVenugopal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up