തിരുവനന്തപുരം: സി-ഡിറ്റ് ഡയറക്ടർ ഡോ. എം.അബ്ദുൾ റഹ്മാന് അക്ഷയ ഡയറക്ടറുടെ അധിക ചുമതല നൽകി. എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൺ പ്രിൻസിപ്പലായും എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. അബ്ദുൽ റഹ്മാൻ എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ പ്രഥമ പ്രോ വൈസ് ചാൻസലറായും പ്രവർത്തിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷനിലും ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡിജിറ്റൽ ഇമേജ് പ്രോസസിംഗിൽ ഡോക്ടറേറ്റ് നേടിയ ഡോ. അബ്ദുൾ റഹ്മാന്റെ മേൽനോട്ടത്തിൽ പതിനഞ്ചോളം ഗവേഷകർ പിഎച്ച്ഡി പൂർത്തിയാക്കിയിട്ടുണ്ട്. നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പേരിൽ നൂറിലധികം ഗവേഷണ പ്രബന്ധങ്ങളുമുണ്ട്.
കാസർഗോഡ് ജില്ലയിലെ പൈക്ക സ്വദേശിയായ ഡോ. അബ്ദുൾ റഹ്മാൻ കൊട്ടയടക്കം അബ്ദുള്ളയുടെയും നബീസയുടെയും മകനാണ്. കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിലെ ഡയറക്ടർ ഡോ. നീതു സോണയാണ് ഭാര്യ.
Tags : AbdulRahman Akshaya AkshayaDirector Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash