x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​ത​മാ​യ ല​ഹ​രി ഉ​പ​യോ​ഗം; പെ​രു​മ്പാ​വൂ​രി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച​നി​ല​യി​ൽ

കൊച്ചി ബ്യൂറോ
Published: June 26, 2026 01:24 PM IST | Updated: June 26, 2026 01:24 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച​നി​ല​യി​ൽ. അ​മി​ത​മാ​യ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ന​ഗ​ര​ത്തി​ലെ ഒ​രു ഗേ​ൾ​സ് സ്കൂ​ളി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഷെ​ഡി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മ​രി​ച്ച ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൃ​ത​ദേ​ഹം പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന് ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്കൂ.

ഈ ​പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി മ​രു​ന്ന് വി​ൽ​പ്പ​ന​യും ഉ​പ​യോ​ഗ​വും സ​ജീ​വ​മാ​ണെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് നേ​ര​ത്തെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നി​രു​ന്നു. ചി​ല​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ഇ​വി​ടെ ല​ഹ​രി ഉ​പ​യോ​ഗം തു​ട​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Excessive alcohol consumption man died perumbavoor

Recent News

Corehub Up