ഫ്രാൻസിസ്
തുറവൂർ: കടലിൽ മത്സ്യബന്ധനത്തിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. കുത്തിയതോട് പഞ്ചായത്ത് 17-ാം വർഡ് പള്ളിത്തോട് അറുകുലശേരി മാത്യുവിന്റെ മകൻ രാജു എന്നു വിളിക്കുന്ന ഫ്രാൻസീസ് (50) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ ചെല്ലാനം ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനായി കമ്പനി എന്ന വള്ളത്തിൽ പോയതായിരുന്നു ഇദ്ദേഹം. മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണതിനെതുടർന്ന് വള്ളം കരയിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിനോടകം ജീവൻ നഷ്ടപ്പെട്ടിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻ പള്ളി യിൽ. ഭാര്യ, ആഗിനസ്. മക്കൾ, ഷാരോൺ, ഷെമി.
Tags : died Nattuvishesham District news