x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ക്കി​സ്ഥാ​നി​ൽ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണു; 14 കു​ട്ടി​ക​ൾ മ​രി​ച്ചു

ഇന്‍റർനാഷണൽ ഡെസ്ക്
Published: July 1, 2026 09:58 AM IST | Updated: July 1, 2026 09:58 AM IST

അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നു

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നി​ലെ ലാ​ഹോ​റി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് 14 സ്കൂ​ൾ കു​ട്ടി​ക​ൾ മ​രി​ച്ചു. അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ൾ​ക്കും ഒ​രു അ​ധ്യാ​പി​ക​യ്ക്കും പ​രി​ക്കു​ണ്ട്.

പ​രി​ക്കേ​റ്റ​വ​ര്‍ സ​മീ​പ​ത്തെ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ലാ​ഹോ​റി​ലെ ക​ഹ്ന​യി​ലെ ഈ​ദ്ഗാ​ഹ് ബ​സ്തി പ്ര​ദേ​ശ​ത്ത് ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. ഏ​ഴി​നും 13നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​യി​രു​ന്നു ക്ലാ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. 20 പേ​രെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്തു. ‌‌

സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ത​ക​ർ​ന്ന സ്ഥ​ല​ത്ത് നി​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ല​വി​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.

Tags : Pakistan Tuition center roof collapses 14 children died

Recent News

Corehub Up