x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ദി​നാ​ൾ ക​മി​ല്ലോ റൂ​യി​നി ദി​വം​ഗ​ത​നാ​യി


Published: June 18, 2026 01:50 AM IST | Updated: June 18, 2026 01:50 AM IST

റോം: ​​​​ഇ​​​റ്റാ​​​ലി​​​യ​​​ൻ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റും റോം ​​​രൂ​​​പ​​​ത​​​യു​​​ടെ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ വി​​​കാ​​​രി​​​യു​​​മാ​​​യി​​​രു​​​ന്ന ക​​​ർ​​​ദി​​​നാ​​​ൾ ക​​​മി​​​ല്ലോ റൂ​​​യി​​​നി (95) ദി​​​വം​​​ഗ​​​ത​​​നാ​​​യി.

സം​​​​സ്കാ​​​​ര ശു​​​​ശ്രൂ​​​​ഷ ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം 4.30ന് ​​​​സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്‌​​​​സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ല്‍ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും.

വി​​​​ശു​​​​ദ്ധ ജോ​​​​ൺ പോ​​​​ൾ ര​​​​ണ്ടാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ​​​​യും ബെ​​​​ന​​​​ഡി​​​​ക്‌​​​​ട് പ​​​​തി​​​​നാ​​​​റാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ​​​​യും അ​​​​ടു​​​​ത്ത സ​​​​ഹ​​​​കാ​​​​രി​​​​യാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ച അ​​​​ദ്ദേ​​​​ഹം ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ യാ​​​​ഥാ​​​​സ്ഥി​​​​തി​​​​ക മെ​​​​ത്രാ​​​​ന്മാ​​​​രു​​​​ടെ പ്ര​​​​ധാ​​​​ന ശ​​​​ബ്‌​​​​ദ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രാ​​​​ളാ​​​​യി അ​​​​റി​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. സെ​​​ൻ​​​ട്ര​​​ൽ ഇ​​​റ്റ​​​ലി​​​യി​​​ലെ സാ​​​സു​​​തൊ സ്വ​​​ദേ​​​ശി​​​യാ​​​യ ക​​​മി​​​ല്ലോ റൂ​​​യി​​​നി 1954ൽ ​​​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു.

1983ൽ ​​​റെ​​​ജി​​​യോ എ​​​മി​​​ലി​​​യ രൂ​​​പ​​​ത​​​യു​​​ടെ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ അ​​​ദ്ദേ​​​ഹ​​​ത്തെ 1991ൽ ​​​ജോ​​​ൺ പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ ക​​​ർ​​​ദി​​​നാ​​​ൾ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി.

1991 മു​​​ത​​​ൽ 2007 വ​​​രെ ഇ​​​റ്റാ​​​ലി​​​യ​​​ൻ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യും 1991 മു​​​ത​​​ൽ 2008 വ​​​രെ റോം ​​​രൂ​​​പ​​​ത​​​യു​​​ടെ വി​​​കാ​​​രി ജ​​​ന​​​റ​​​ലാ​​​യും ലാ​​​റ്റ​​​റ​​​ൻ ബ​​​സി​​​ലി​​​ക്ക​​​യു​​​ടെ ആ​​​ർ​​​ച്ച്പ്രീ​​​സ്റ്റാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച അ​​​ദ്ദേ​​​ഹം, പ്ര​​​ശ​​​സ്ത മ​​​രി​​​യ​​​ൻ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​മാ​​​യ മെ​​​ഡ്ജു​​​ഗോ​​​റി​​​യ​​​യെ സം​​​ബ​​​ന്ധി​​​ച്ച ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​സ്ഥാ​​​ന​​​വും വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.

ക​​​​ത്തോ​​​​ലി​​​​ക്കാ​​​മൂ​​​​ല്യ​​​​ങ്ങ​​​​ളു​​​​ടെ പാ​​​​ര​​​​മ്പ​​​​ര്യം മ​​​​റ​​​​ച്ചു​​​​വ​​​​യ്ക്കാ​​​​തെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക​​​​യും പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യേ​​​​ണ്ട​​​​തി​​​​ന്‍റെ പ്രാ​​​​ധാ​​​​ന്യം നി​​​​ര​​​​ന്ത​​​​രം ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടി​​​​യ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മു​​​​ദ്രാ​​​​വാ​​​​ക്യം “സ​​​​ത്യം നി​​​​ങ്ങ​​​​ളെ സ്വ​​​​ത​​​​ന്ത്ര​​​​രാ​​​​ക്കും” എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു.

Tags : Cardinal Camillo Ruini died Rome Vatican

Recent News

Corehub Up