x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നു കു​ട്ടി​ക​ൾ തി​ര​യി​ൽ അ​ക​പ്പെ​ട്ടു; ഒ​രാ​ൾ മ​രി​ച്ചു


Published: May 15, 2026 12:17 AM IST | Updated: May 15, 2026 12:17 AM IST

ചാ​​​വ​​​ക്കാ​​​ട്: ക​​​ട​​​ലി​​​ൽ കു​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ ശ​​​ക്ത​​​മാ​​​യ തി​​​ര​​​യി​​​ൽ അ​​​ക​​​പ്പെ​​​ട്ട് വി​​​ദ്യാ​​​ർ​​​ഥി മ​​​രി​​​ച്ചു.

ക​​​ട​​​പ്പു​​​റം തൊ​​​ട്ടാ​​​പ്പ് നാ​​​ലു സെ​​​ന്‍റ് ഉ​​​ന്ന​​​തി​​​യി​​​ൽ മേ​​​ലേ​​​ട​​​ത്ത് ഇ​​​ല്യാ​​​സി​​ന്‍റെ മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് ഇ​​​ജാ​​​സാ​​​ണ് (14) മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​ണ് സം​​​ഭ​​​വം.

കൂ​​​ട്ടു​​​കാ​​​ർ​​​ക്കൊ​​​പ്പം ക​​​ട​​​ലി​​​ൽ കു​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഉ​​​ണ്ടാ​​​യ ശ​​​ക്ത​​​മാ​​​യ വേ​​​ലി​​​യേ​​​റ്റ​​​ത്തി​​​ൽ മൂ​​​ന്നു കു​​​ട്ടി​​​ക​​​ളും തി​​​ര​​​യി​​​ൽ അ​​​ക​​​പ്പെ​​​ട്ടു ക​​​ട​​​ലി​​​നു​​​ള്ളി​​​ലേ​​​ക്ക് ഒ​​​ലി​​​ച്ചു​​​പോ​​​കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. നീ​​​ന്തി ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ക​​​ഴി​​​യാ​​​തെ വ​​​ന്ന​​​തോ​​​ടെ കു​​​ട്ടി​​​ക​​​ൾ ബ​​​ഹ​​​ളം​​​വ​​​ച്ചു.

ഓ​​​ടി​​​യെ​​​ത്തി​​​യ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ ര​​​ണ്ടു കു​​​ട്ടി​​​ക​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ങ്കി​​​ലും ഇ​​​ജാ​​​സി​​​നെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. തു​​​ട​​​ർ​​​ന്നു നാ​​​ട്ടു​​​കാ​​​ർ ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​നൊ​​​ടു​​​വി​​​ൽ ഇ​​​ജാ​​​സി​​​നെ ക​​​ണ്ടെ​​​ത്തി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചി​​​രു​​​ന്നു.

ഇ​​​ജാ​​​സ് ഒ​​​രു​​​മ​​​ന​​​യൂ​​​ർ ഇ​​​സ്ലാ​​​മി​​​ക് സ്കൂ​​​ളി​​​ലെ ഒ​​​മ്പ​​​താം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്. അ​​മ്മ: ത​​​സ്മി. സാ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ഇ​​​ജി​​​ലാ​​​സ്, ഇ​​​സ്തി​​​യാ​​​ക്.

Tags : Three children drowned died

Recent News

Corehub Up