Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elephants

തളയ്ക്കുന്നതും ശാസ്ത്രീയമായി; ആ​ന​ക​ളെ അ​ശാ​സ്ത്രീ​യ​മാ​യി ത​ള​യ്ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: ഗു​​​രു​​​വാ​​​യൂ​​​ര്‍ ദേ​​​വ​​​സ്വ​​​ത്തി​​​നു കീ​​​ഴി​​​ലെ പു​​​ന്ന​​​ത്തൂ​​​ര്‍ ആ​​​ന​​​ക്കോ​​​ട്ട​​​യി​​​ലെ ആ​​​ന​​​ക​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​നു നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളു​​​മാ​​​യി ഹൈ​​​ക്കോ​​​ട​​​തി. ആ​​​ന​​​ക​​​ളെ അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യി ത​​​ള​​​യ്ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണം, ആ​​​ന​​​ക്കോ​​​ട്ട​​​യി​​​ലെ സ്ഥ​​​ല​​​പ​​​രി​​​മി​​​തി, അ​​​ശാ​​​സ്ത്രീ​​​യ ഭ​​​ക്ഷ​​​ണ രീ​​​തി തു​​​ട​​​ങ്ങി​​​യ​​​വ പ​​​രി​​​ഹ​​​രി​​​ക്ക​​​ണം എ​​​ന്നി​​​വ​​​യ​​​ട​​​ക്ക​​​മു​​​ള്ള നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് ജ​​​സ്റ്റീ​​​സ് വി. ​​​രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, ജ​​​സ്റ്റീ​​​സ് കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ദേ​​​വ​​​സ്വം ബെ​​​ഞ്ച് ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ആ​​​ന​​​ക്കോ​​​ട്ട​​​യി​​​ലെ അ​​​സൗ​​​ക​​​ര്യ​​​വും ശു​​​ചി​​​ത്വ​​​ത്തി​​​ലെ​​​യും പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​ലെ​​​യും അ​​​പാ​​​ക​​​ത​​​ക​​​ളും ആ​​​ന​​​ക​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഏ​​​ഷ്യ​​​ന്‍ എ​​​ല​​​ഫ​​​ന്‍റ് സൊ​​​സൈ​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് സം​​​ഗീ​​​ത അ​​​യ്യ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.
മ​​​ദ​​​പ്പാ​​​ടു​​​ള്ള സ​​​മ​​​യ​​​ത്തൊ​​​ഴി​​​കെ ആ​​​ന​​​ക​​​ളെ ത​​​ള​​​യ്ക്കാ​​​ന്‍ ഇ​​​രു​​​മ്പു​​​ച​​​ങ്ങ​​​ല​​​ക​​​ള്‍​ക്കു പ​​​ക​​​രം പ​​​രു​​​ത്തി ക​​​യ​​​റു​​​ക​​​ളോ മ​​​റ്റോ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം, തു​​​ട​​​ര്‍​ച്ച​​​യാ​​​യി ഒ​​​രേ സ്ഥ​​​ല​​​ത്ത് കെ​​​ട്ടി​​​യി​​​ടു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണം, കാ​​​ലു​​​ക​​​ള്‍ മാ​​​റി മാ​​​റി ത​​​ള​​​യ്ക്ക​​​ണം, മ​​​ദ​​​പ്പാ​​​ടു​​​ള്ള​​​പ്പോ​​​ള്‍ മാ​​​ത്രം ച​​​ങ്ങ​​​ല​​​യി​​​ല്‍ ത​​​ള​​​യ്ക്കു​​​ക തു​​​ങ്ങി​​​യ​​​വ​​​യാ​​​ണു പ്ര​​​ധാ​​​ന നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍.

2019ലെ ​​​സ​​​ര്‍​ക്കാ​​​ര്‍ സ​​​ര്‍​ക്കു​​​ല​​​ര്‍ പ്ര​​​കാ​​​ര​​​മു​​​ള്ള ശാ​​​സ്ത്രീ​​​യ​​​മാ​​​യ ഭ​​​ക്ഷ​​​ണ​​​ക്ര​​​മം ആ​​​ന​​​ക​​​ള്‍​ക്ക് ഉ​​​റ​​​പ്പാ​​​ക്ക​​​ണം. ശു​​​ദ്ധ​​​മാ​​​യ കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നാ​​​യി ആ​​​ര്‍​ഒ പ്ലാ​​​ന്‍റ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ക്ക​​​ണം. എ​​​ല്ലാ ആ​​​ന​​​ക​​​ള്‍​ക്കും ദി​​​വ​​​സ​​​വും നാ​​​ലു മു​​​ത​​​ല്‍ അ​​​ഞ്ചു കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​രെ ന​​​ട​​​ക്കാ​​​ന്‍ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്ക​​​ണം. ആ​​​ഴ്ച​​​യി​​​ലൊ​​​രി​​​ക്ക​​​ലെ​​​ങ്കി​​​ലും ഒ​​​ഴു​​​ക്കു​​​ള്ള വെ​​​ള്ള​​​ത്തി​​​ല്‍ കു​​​ളി​​​പ്പി​​​ക്ക​​​ണം, ആ​​​ന​​​ക്കോ​​​ട്ട​​​യി​​​ല്‍ ഉ​​​ട​​​നീ​​​ളം സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ള്‍ സ്ഥാ​​​പി​​​ക്ക​​​ണം തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് മ​​​റ്റ് നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍.

ആ​​​ന​​​ക​​​ള്‍​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സ്ഥ​​​ലം ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ ദേ​​​വ​​​സ്വം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി കൂ​​​ടു​​​ത​​​ല്‍ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണം.
ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് നി​​​രീ​​​ക്ഷി​​​ക്കാ​​​ന്‍ ചീ​​​ഫ് വൈ​​​ല്‍​ഡ് ലൈ​​​ഫ് വാ​​​ര്‍​ഡ​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കോ​​​ട​​​തി, ഹ​​​ര്‍​ജി വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന സെ​​​പ്റ്റം​​​ബ​​​ര്‍ ര​​​ണ്ടി​​​ന് റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കാ​​​നും നി​​​ര്‍​ദേ​​​ശി​​​ച്ചു.

District News

കാ​ട്ടാ​ന സെ​ൻ​സ​സി​ൽ ജി​ല്ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് ര​ണ്ട് ആ​ന​ക​ളെ


വെ​ള്ള​രി​ക്കു​ണ്ട്: ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ന്ന കാ​ട്ടാ​ന സെ​ൻ​സ​സി​ൽ കാ​സ​ർ​ഗോ​ഡ് വ​നം ഡി​വി​ഷ​നു കീ​ഴി​ൽ ക​ണ്ടെ​ത്തി​യ​ത് ര​ണ്ട്‌ കാ​ട്ടാ​ന​ക​ളെ മാ​ത്ര​മെ​ന്ന് വ​നം​വ​കു​പ്പി​ന്‍റെ വി​വ​രാ​വ​കാ​ശ രേ​ഖ. കാ​സ​ർ​ഗോ​ഡ് റേ​ഞ്ചി​ന് കീ​ഴി​ലാ​ണ് ഈ ​ര​ണ്ട്‌ ആ​ന​ക​ളെ​യും ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ല​ഭി​ച്ച രേ​ഖ​യി​ൽ പ​റ​യു​ന്ന​ത്.


കാ​ഞ്ഞ​ങ്ങാ​ട് റേ​ഞ്ചി​ന് കീ​ഴി​ൽ ഒ​രൊ​റ്റ ആ​ന​യെ​പ്പോ​ലും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. കാ​ഞ്ഞ​ങ്ങാ​ട് റേ​ഞ്ചി​നു കീ​ഴി​ൽ വ​രു​ന്ന പ​ന​ത്ത​ടി, ബ​ളാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളു​ൾ​പ്പെ​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും പ​ട്ടാ​പ്പ​ക​ൽ പോ​ലും കാ​ട്ടാ​ന​ക​ളെ കാ​ണാ​ൻ ക​ഴി​യു​ന്ന സ്ഥ​ല​ങ്ങ​ളു​ണ്ടാ​യി​രി​ക്കേ​യാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ക​ള്ള​ക്ക​ളി​യെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​റ​യു​ന്നു.

അ​തേ​സ​മ​യം ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​റ​ങ്ങു​ന്ന ആ​ന​ക​ൾ ക​ർ​ണാ​ട​ക വ​ന​ത്തി​ൽ നി​ന്നു​ള്ള​വ​യാ​ണെ​ന്നാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം. ഈ ​ആ​ന​ക​ളെ ഇ​വി​ടു​ത്തെ ക​ണ​ക്കി​ൽ പെ​ടു​ത്തി​യാ​ൽ പി​ന്നെ അ​വ​യെ ഇ​വി​ടെ നി​ന്ന് അ​ങ്ങോ​ട്ട് തു​ര​ത്തു​ന്ന​തി​നെ ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് എ​തി​ർ​ക്കു​മെ​ന്ന കാ​ര്യ​വും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Latest News

Corehub Up