വെള്ളരിക്കുണ്ട്: കഴിഞ്ഞവർഷം നടന്ന കാട്ടാന സെൻസസിൽ കാസർഗോഡ് വനം ഡിവിഷനു കീഴിൽ കണ്ടെത്തിയത് രണ്ട് കാട്ടാനകളെ മാത്രമെന്ന് വനംവകുപ്പിന്റെ വിവരാവകാശ രേഖ. കാസർഗോഡ് റേഞ്ചിന് കീഴിലാണ് ഈ രണ്ട് ആനകളെയും കണ്ടെത്തിയതെന്നാണ് കർഷക സംഘടനയായ കിഫയുടെ ഭാരവാഹികൾക്ക് ലഭിച്ച രേഖയിൽ പറയുന്നത്.
കാഞ്ഞങ്ങാട് റേഞ്ചിന് കീഴിൽ ഒരൊറ്റ ആനയെപ്പോലും കണ്ടെത്താനായില്ലെന്നാണ് പറയുന്നത്. കാഞ്ഞങ്ങാട് റേഞ്ചിനു കീഴിൽ വരുന്ന പനത്തടി, ബളാൽ പഞ്ചായത്തുകളുൾപ്പെടെ മലയോരമേഖലയിൽ പലയിടങ്ങളിലും പട്ടാപ്പകൽ പോലും കാട്ടാനകളെ കാണാൻ കഴിയുന്ന സ്ഥലങ്ങളുണ്ടായിരിക്കേയാണ് വനംവകുപ്പിന്റെ കള്ളക്കളിയെന്ന് കർഷക സംഘടനാ നേതാക്കൾ പറയുന്നു.
അതേസമയം ജില്ലയുടെ പല ഭാഗങ്ങളിലും ഇറങ്ങുന്ന ആനകൾ കർണാടക വനത്തിൽ നിന്നുള്ളവയാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഈ ആനകളെ ഇവിടുത്തെ കണക്കിൽ പെടുത്തിയാൽ പിന്നെ അവയെ ഇവിടെ നിന്ന് അങ്ങോട്ട് തുരത്തുന്നതിനെ കർണാടക വനംവകുപ്പ് എതിർക്കുമെന്ന കാര്യവും അവർ ചൂണ്ടിക്കാട്ടുന്നു.
Tags : local nattuvishesham elephants