x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര​ണ​ങ്ങാ​ന​ത്ത് ആ​ത്മീ​യ​ത​യു​ടെ ആ​ഘോ​ഷ​ദി​ന​ങ്ങ​ൾ

വെബ് ഡെസ്ക്
Published: July 20, 2026 12:13 AM IST | Updated: July 20, 2026 12:13 AM IST

ഭ​​ര​​ണ​​ങ്ങാ​​നം തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ല്‍ വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളി​​ന്‍റെ ആ​​ദ്യ ദി​​ന​​മാ​​യ ഇ​​ന്ന​​ലെ മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ലിന്‍റെ മുഖ്യകാർമ

അ​ല്‍​ഫോ​ന്‍​സാ തി​രു​നാ​ളി​നു കൊ​ടി​യേ​റി ‍

ഭ​​ര​​ണ​​ങ്ങാ​​നം: വി​​ശു​​ദ്ധി​​യു​​ടെ പ​​രി​​മ​​ളം പ​​ര​​ത്തു​​ന്ന ഭ​​ര​​ണ​​ങ്ങാ​​ന​​ത്ത് ഇ​​നി ആ​​ത്മീ​​യ​​ത​​യു​​ടെ ആ​​ഘോ​​ഷ​​ദി​​ന​​ങ്ങ​​ള്‍. ഭാ​​ര​​ത​​ത്തി​​ന്‍റെ പ്ര​​ഥ​​മ വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളി​​ന് തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ല്‍ കൊ​​ടി​​യേ​​റി. ബി​​ഷ​​പ് എ​​മ​​രി​​റ്റി​​സ് മാ​​ര്‍ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​മ്പി​​ല്‍ കൊ​​ടി​​യേ​​റ്റു ക​​ര്‍​മം നി​​ര്‍​വ​​ഹി​​ച്ചു.

ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് സ​​ന്ദേ​​ശം ന​​ല്‍​കി. മാ​​ര്‍ ജോ​​സ​​ഫ് കൊ​​ല്ലം​​പ​​റ​​മ്പി​​ല്‍, തീ​​ര്‍​ഥാ​​ട​​ന​​കേ​​ന്ദ്രം റെ​​ക്ട​​ര്‍ ഫാ.​​ഡോ.​​അ​​ഗ​​സ്റ്റി​​ന്‍ പാ​​ല​​യ്ക്ക​​പ്പ​​റ​​മ്പി​​ല്‍, ഭ​​ര​​ണ​​ങ്ങാ​​നം ഫൊ​​റോ​​ന പ​​ള്ളി വി​​കാ​​രി ഫാ. ​​സ​​ഖ​​റി​​യാ​​സ് ആ​​ട്ട​​പ്പാ​​ട്ട്, അ​​ഡ്മി​​നി​​സ്‌​​ട്രേ​​റ്റ​​ര്‍ ഫാ. ​​മാ​​ത്യു കു​​റ്റി​​യാ​​നി​​ക്ക​​ല്‍, വൈ​​സ് റെ​​ക്ട​​ര്‍​മാ​​ര്‍, സ്പി​​രി​​ച്ച​​ല്‍ ഡ​​യ​​റ​​ക്ടേ​​ഴ്‌​​സ് തു​​ട​​ങ്ങി​​യ​​വ​​ര്‍ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

തി​​രു​​നാ​​ള്‍ ദി​​ന​​ങ്ങ​​ളി​​ല്‍ വി​​വി​​ധ രൂ​​പ​​ത​​ക​​ളി​​ല്‍​നി​​ന്നു​​ള്ള ബി​​ഷ​​പ്പു​​മാ​​ര്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും. 28നാ​​ണ് പ്ര​​ധാ​​ന തി​​രു​​നാ​​ള്‍. ഇ​​ന്നു മു​​ത​​ല്‍ 26 വ​​രെ എ​​ല്ലാ ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന്‍റെ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്കു ശേ​​ഷം ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം ഉ​​ണ്ടാ​​യി​​രി​​ക്കും.
27 ന് ​​വൈ​​കു​​ന്നേ​​രം ദേ​​വാ​​ല​​യ​​ത്തി​​ല്‍​നി​​ന്ന് അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ മ​​ഠ​​ത്തി​​ലേ​​ക്ക് ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം ന​​ട​​ക്കും. 28ന് ​​രാ​​വി​​ലെ ഏ​​ഴി​​ന് നേ​​ര്‍​ച്ച അ​​പ്പം വെ​​ഞ്ച​​രി​​പ്പ് .10.30 ന് ​​മേ​​ജ​​ര്‍ ആ​​ര്‍​ച്ച് ബി​​ഷ​​പ് മാ​​ര്‍ റാ​​ഫേ​​ല്‍ ത​​ട്ടി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും. 12.30ന് ​​പ്ര​​ദ​​ക്ഷി​​ണം. തി​​രു​​നാ​​ള്‍ ദി​​ന​​ങ്ങ​​ളി​​ല്‍ പു​​ല​​ര്‍​ച്ചെ 5.30 മു​​ത​​ല്‍ രാ​​ത്രി ഏ​​ഴു​​വ​​രെ ദേ​​വാ​​ല​​യ​​ത്തി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യി വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന ഉ​​ണ്ടാ​​യി​​ക്കും. 24 മ​​ണി​​ക്കൂ​​റും ക​​ബ​​റി​​ടം സ​​ന്ദ​​ര്‍​ശി​​ച്ച് പ്രാ​​ര്‍​ഥി​​ക്കാ​​നും അ​​വ​​സ​​ര​​മു​​ണ്ട്.

തി​​രു​​നാ​​ളി​​ന്‍റെ ഒ​​ന്നാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ല്‍​കി. ഫാ. ​​ജോ​​സ​​ഫ് പൊ​​യ്യാ​​നി​​യി​​ല്‍, ഫാ.​​ഡോ. അ​​ഗ​​സ്റ്റി​​ന്‍ പാ​​ല​​യ്ക്ക​​പ്പ​​റ​​മ്പി​​ല്‍, ഫാ.​​ഡോ. ഷീ​​ന്‍ പാ​​ല​​യ്ക്ക​​ത്ത​​ട​​ത്തി​​ല്‍, ഫാ. ​​ബാ​​ബു കാ​​ക്കാ​​നി​​യി​​ല്‍ എ​​സ്‌​​വി​​ഡി, ഫാ. ​​ജോ​​ര്‍​ജ് ചീ​​രാം​​കു​​ഴി, ഫാ. ​​തോ​​മ​​സ് മ​​ണ്ണൂ​​ര്‍, ഫാ.​​ഡോ. വി​​ന‍​സെ​​ന്‍റ് ക​​ദ​​ളി​​ക്കാ​​ട്ടി​​ല്‍ പു​​ത്ത​​ന്‍​പു​​ര, ഫാ. ​​സ്‌​​ക​​റി​​യ മേ​​നാം​​പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ൽ ന​​ട​​ന്ന വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്ക് സ​​ഹ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു.

വൈ​​കു​​ന്നേ​​രം ന​​ട​​ന്ന ജ​​പ​​മാ​​ല തി​​രി​​പ്ര​​ദ​​ക്ഷി​​ണം ഫാ. ​​മാ​​ത്യു മു​​തു​​പ്ലാ​​ക്ക​​ല്‍ ന​​യി​​ച്ചു. അ​​ല്‍​ഫോ​​ന്‍​സി​​യ​​ന്‍ ശി​​ശു​​ദി​​ന​​മാ​​യി ആ​​ഘോ​​ഷി​​ച്ച ഇ​​ന്ന​​ലെ കു​​ഞ്ഞു​​ങ്ങ​​ള്‍​ക്ക് വേ​​ണ്ടി​​യു​​ള്ള പ്ര​​ത്യേ​​ക വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യും ആ​​ശീ​​ര്‍​വാ​​ദ​​വും ന​​ട​​ത്തി.

ഇ​​ന്ന് അ​​ല്‍​ഫോ​​ന്‍​സി​​യ​​ന്‍ ബാ​​ല​​ദി​​നം

അ​​ൽ​​ഫോ​​ൻ​​സാ തി​​രു​​നാ​​ളി​​ന്‍റെ ര​​ണ്ടാം ദി​​ന​​മാ​​യ ഇ​​ന്നു അ​​ൽ​​ഫോ​​ൻ​​സി​​യ​​ൻ ബാ​​ല​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കും. പു​​ല​​ര്‍​ച്ചെ 5.30, രാ​​വി​​ലെ 6.45, 8.30, 10, 11.30, ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30, 3.30, വൈ​​കു​​ന്നേ​​രം അ​​ഞ്ച്, 6.15, രാ​​ത്രി ഏ​​ഴ് സ​​മ​​യ​​ങ്ങ​​ളി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. ആ​​റി​​ന് ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം. കു​​ട്ടി​​ക​​ള്‍​ക്കും അ​​ധ്യാ​​പ​​ക​​ര്‍​ക്കും വേ​​ണ്ടി പ്ര​​ത്യേ​​ക പ്രാ​​ര്‍​ഥ​​ന ന​​ട​​ത്തും.

അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ ക​​ബ​​റി​​ടം സ്വ​​ര്‍​ഗ​​ത്തി​​ന്‍റെ അം​​ശം:
മാ​​ര്‍ ക​​ല്ല​​റ​​ങ്ങാ​​ട്ട്

ഭ​​ര​​ണ​​ങ്ങാ​​നം: സ്വ​​ര്‍​ഗ​​ത്തി​​ന്‍റെ അം​​ശം കു​​ടി​​കൊ​​ള്ളു​​ന്ന പു​​ണ്യ​​ക​​ബ​​റി​​ട​​മാ​​ണ് വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടേ​​തെ​​ന്നും എ​​ല്ലാ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍​ക്കു​​മു​​ള്ള പ​​രി​​ഹാ​​ര​​മാ​​ണ് ഈ ​​ക​​ബ​​റി​​ട​​മെ​​ന്നും ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്. വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ള്‍ കൊ​​ടി​​യേ​​റ്റി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ്.

മ​​ല​​മു​​ക​​ളി​​ല്‍ പ​​ണി​​ത പ​​ട്ട​​ണ​​മാ​​യും പീ​​ഠ​​ത്തി​​ല്‍ ക​​ത്തി​​ച്ചു​​വ​​ച്ച വി​​ള​​ക്കാ​​യും വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ നാ​​നാ ജാ​​തി മ​​ത​​സ്ഥ​​രു​​ടെ ഹൃ​​ദ​​യ​​ങ്ങ​​ളി​​ല്‍ വ​​സി​​ക്കു​​ന്നു. ശ​​രി​​യാ​​യ താ​​ക്കോ​​ല്‍ ക​​ണ്ടു​​പി​​ടി​​ച്ച് ശ​​രി​​യാ​​യ വാ​​തി​​ല്‍ തു​​റ​​ന്നു ന​​മു​​ക്ക് വ​​ഴി​​കാ​​ട്ടു​​ന്നു. വി​​ന​​യ​​ത്തി​​ന്‍റെ​​യും ലാ​​ളി​​ത്യ​​ത്തി​​ന്‍റെ​​യും നി​​റ​​കു​​ട​​മാ​​യ പു​​ണ്യ​​കു​​ടീ​​രം കൂ​​ട്ടാ​​യ്മ​​യു​​ടെ​​യും സ്നേ​​ഹ​​ത്തി​​ന്‍റെ​​യും പ്ര​​തീ​​ക​​മാ​​യി ന​​മ്മു​​ടെ ഇ​​ട​​യി​​ല്‍ നി​​ല​​കൊ​​ള്ളു​​ന്ന​​താ​​യും മാ​​ർ ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു.

Tags : Nattuvishesham District News

Recent News

Corehub Up