കമ്പളക്കാട്: കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി.
പോലീസ് ബാന്‍ഡ് ടീമിന്റെ അകമ്പടിയോടെ നടന്ന പരേഡില്‍ വി.ജെ. അഞ്ജിത കമാന്‍ഡറും ഷിജില ബാബു സെക്കന്‍ഡ് ഇന്‍ കമാന്‍ഡറുമായി. കൃഷി മന്ത്രി ടി. സിദ്ദിഖ് സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്തു.
കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ്, ഐടിഡിപി പ്രോജക്ട് ഓഫീസര്‍ ഷുമിന്‍ എസ്. ബാബു, കമ്പളക്കാട് സ്റ്റേഷനിലെ എസ്ഐമാരായ എന്‍.കെ. ദാമോദരന്‍, എം. അബ്ദു, എഡിഎന്‍ഒ കെ. മോഹന്‍ദാസ്, പ്രധാനാധ്യാപിക വി.എം. ശ്രീജ, സീനിയര്‍ സൂപ്രണ്ട് പി.കെ. ഗണേഷ്കുമാര്, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാര്‍, അധ്യാപകര്‍, രക്ഷാകര്ത്താക്കള് തുടങ്ങിയവര്‍ സന്നിഹിതരായായിരുന്നു.
Tags : SPC passing-out