ലിസ്യു സിഎംഐ പബ്ലിക് സ്കൂളിൽ വിദ്യാർഥിപ്രതിനിധികൾ ചുമതലയേറ്റപ്പോൾ.
കോയമ്പത്തൂർ: ശരവണംപെട്ടി ലിസ്യു സിഎംഐ പബ്ലിക് സ്കൂളിലെ പുതിയ അധ്യയന വർഷത്തെ വിദ്യാർഥി പ്രതിനിധികളുടെ പദവിയേൽക്കൽ ചടങ്ങായ "ആരോഹൺ' നടത്തി. രാവിലെ 10.30 ന് പ്രിൻസിപ്പൽ ഫാ. ജീവൻ ജോസഫ് സിഎംഐ അധ്യക്ഷതയിൽ അന്താരാഷ്ട്ര കോർപ്പറേറ്റ് ട്രെയ്നറും മാനേജ്മെന്റ് വിദഗ്ധനും ഹ്യൂമാനിറ്റേറിയൻ ലീഡറുമായ ഡോ.കെ.എ. കുര്യാച്ചൻ ഉദ്ഘാടനം ചെയ്തു.
മാനേജർ ഫാ. ബാബു തട്ടിൽ സിഎംഐ, അഡ്മിനിസ്ട്രേറ്റർ- ഫാ. ഫിജോ സിഎംഐ എന്നിവർ പ്രസംഗിച്ചു.