x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റ് : ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: July 21, 2026 03:49 AM IST | Updated: July 21, 2026 03:49 AM IST

പു​രു​ഷ വി​ഭാ​ഗം ചാ​ന്പ്യ​ൻ​മാ​രാ​യ എം​ഇ​എ​സ് മ​മ്പാ​ടി​ന്

മു​ക്കം: മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് മു​ക്കം ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​ഖി​ല കേ​ര​ള ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ എം​ഇ​എ​സ് മ​മ്പാ​ടും വ​നി​താ വി​ഭാ​ഗ​ത്തി​ൽ ചേ​ർ​ത്ത​ല സെ​ന്‍റ് ഹീ​റോ​സും കി​രീ​ടം ചൂ​ടി.

ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ഡി​എ​സ്എ പൊ​ന്നാ​നി​യെ​യാ​ണ് മ​മ്പാ​ട് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. വ​നി​താ വി​ഭാ​ഗ​ത്തി​ൽ കാ​സ​ർ​കോ​ഡ് കു​ബ​ന്നൂ​ർ ക​ബ​ഡി അ​ക്കാ​ദ​മി ര​ണ്ടാ​മ​താ​യി. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും ക്യാ​ഷ് പ്രൈ​സു​ക​ളും സ​മാ​പ​ന ച​ട​ങ്ങി​ൽ ​ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. കെ.​പി. ചാ​ന്ദ്നി സ​മ്മാ​നി​ച്ചു.

മി​ക​ച്ച അ​നി​മേ​ഷ​ൻ സം​വി​ധാ​യ​ക​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡി​ന​ർ​ഹ​നാ​യ ജോ​ഷി ബെ​ന​ഡി​ക്ട്, മു​ക്ക​ത്തു​നി​ന്ന് സ്ഥ​ലം മാ​റി​പ്പോ​കു​ന്ന ​ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​എ ഗ​ഫൂ​ർ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ. പ്ര​ദീ​പ് കു​മാ​ർ, വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ അ​ബ്ദു​ൾ അ​സീ​സ് വാ​ർ​പ്പി​ൽ, കെ.​പി. ബി​ന്ദു, ഭ​വ​ന വി​നോ​ദ്, റാ​ഷി​ദ് കു​ന്ന​ത്ത്, മ​നീ​ഷ ഉ​ള്ളാ​ട്ടി​ൽ, കൗ​ൺ​സി​ല​ർ​മാ​രാ​യ ഷെ​രീ​ഫ് വെ​ണ്ണ​ക്കോ​ട്, വി. ​ഗി​രി​ജ, മു​ഹ​മ്മ​ദ് ന​സീം, ബ​ബി​ത മ​നോ​ജ്, കെ. ​ബാ​ബു, മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽ സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ബോ​സ് ജോ​ക്ക​ബ്, അ​ജു ഇ​മ്മാ​നു​വ​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags :

Recent News

Corehub Up