x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​പി എ​വി​ടെ​യെ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി; പ്രി​യ​ങ്ക ഗാ​ന്ധി വെ​ള്ളി​യാ​ഴ്ച വ​യ​നാ​ട്ടി​ൽ

വെബ് ഡെസ്ക്
Published: July 21, 2026 11:20 AM IST | Updated: July 21, 2026 11:20 AM IST

പ്രി​യ​ങ്ക ഗാ​ന്ധി എംപി

ക​ൽ​പ്പ​റ്റ: മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത​മു​ണ്ടാ​യ ക​ള്ളാ‌​ടി സ​ന്ദ​ർ​ശി​ക്കാ​ൻ പ്രി​യ​ങ്ക ഗാ​ന്ധി വെ​ള്ളി​യാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും. ദു​ര​ന്ത​ഭൂ​മി സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നൊ​പ്പം അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ​യും എം​പി നേ​രി​ൽ കാ​ണും.

ദു​ര​ന്തം ന​ട​ന്ന് ആ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും പ്രി​യ​ങ്ക ഗാ​ന്ധി സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​ത്ത​തി​നെ​തി​രെ ബി​ജെ​പി​യും സി​പി​എ​മ്മും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് മാ​ത്രം എ​ത്തു​ന്ന​വ​രാ​ണ് ഇ​വ​രെ​ന്നും ദു​രി​ത​ബാ​ധി​ത​രെ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ചെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് എം​പി​യു​ടെ സ​ന്ദ​ർ​ശ​നം.

ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് ക​ള്ളാ​ടി തു​ര​ങ്ക​പാ​ത നി​ർ​മാ​ണ മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കും നി​ർ​മാ​ണ ക​മ്പ​നി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് മ​ന്ത്രി ടി. ​സി​ദ്ദി​ഖ് അ​റി​യി​ച്ചി​രു​ന്നു

Tags : Landslide Kalladi PriyankaGandhi wayanad

Recent News

Corehub Up